ലണ്ടന്‍ യാത്രയില്‍ ഉടനീളം ശ്രദ്ധിച്ച ഒരു കാര്യം വീടുകള്‍ക്ക് മതിലുകളും ഗേറ്റുകളും കുറവ് എന്നതാണ്. ചെടികളാണ് മിയ്ക്ക സ്ഥലത്തും അതിര്‍ത്തി. പിന്നെ പണ്ടു നാട്ടിന്‍പുറങ്ങളില്‍ കാണുമായിരുന്ന തടി കൊണ്ടുള്ള കടമ്പ ഉണ്ടല്ലോ, അതാണ് പല വീടുകള്‍ക്കും ഗേറ്റ്!
ആയിരത്തില്‍ പരം വര്‍ഷം പഴക്കമുള്ള, 13 ഏക്കറോളം വിസ്തൃതിയുള്ള വിന്‍ഡ്‌സര്‍ വിസ്മയത്തില്‍ ഓഡിയോ ഐഡ് സഹായമായി. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടെ എഴുതി വച്ചിട്ടുള്ള നമ്പര്‍ കീ പാഡില്‍ കുത്തിയാല്‍ അതിന്‍റെ ചരിത്രം ചെവിയില്‍ കേള്‍ക്കാം, മറ്റുള്ളവര്‍ക്ക് ശല്യമേതുമില്ലാതെ. അവിടെ ഏറ്റവും ഇഷ്ടപ്പെട്ടത് പഴമയുടെ ഗാംഭീര്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സെന്‍റ് ജോര്‍ജ്ജ്് ചാപ്പല്‍ ആണ്. രാജകുടുംബത്തിലെ പല തലമുറകളുടെ അന്ത്യ വിശ്രമസ്ഥലവും കൂടിയാണവിടം. മരണം മണക്കുന്ന ശവകുടീരങ്ങള്‍ ഇഷ്ടമല്ല സാധാരണ. പക്ഷേ ഇവിടെ പള്ളിക്കകത്തു തന്നെയായതിനാല്‍ അത് ഒഴിവാക്കാന്‍ ആവില്ല.
പണ്ടു ചെയ്തതിനു പരിഹാരം എന്നോണം ഇപ്പോള്‍ അവിടെ എല്ലാ രാജ്യക്കാരുമുണ്ട്. ജോലി, പഠിപ്പ് അങ്ങനെ. കോമണ്‍വെല്‍ത്തില്‍ പെട്ട രാജ്യക്കാര്‍ക്ക് ഗവണ്‍മെന്‍റു ജോലിയില്‍ പരിഗണന നല്‍കുന്നു. ഇംഗ്ലീഷ്‌കാരേക്കാള്‍ കൂടുതല്‍ അവിടെ ബര്‍മ്മാക്കാരാണെന്നു തോന്നി. എങ്ങോട്ടു തിരിഞ്ഞാലും അവര്‍. ഒരോരുത്തരേയും കാണുമ്പോള്‍, ബര്‍മ്മ, ജപ്പാന്‍, ചൈന, പിന്നെ പോളണ്ട്, റഷ്യ എന്നിങ്ങനെയെല്ലാം ഊഹിക്കലും ഒരു ജോലിയായിരുന്നു!
ഇപ്പോള്‍ നമ്മള്‍ നമ്മുടേതെന്നും പാക്കിസ്ഥാന്‍കാര്‍ അവരുടേതെന്നും പറയുന്ന* കോഹിനൂര്‍ രത്‌നം കുഞ്ഞുന്നാളില്‍ ഇതു പോലെ മനസ്സു നൊമ്പരപ്പെടുത്തിയിട്ടുണ്ട്. അതു സൂക്ഷിച്ചിരുന്ന ടൗവ്വര്‍ ഓഫ് ലണ്ടന്‍ പുറത്തു നിന്നു കണ്ടതേയുള്ളു.
*പ്രയോഗത്തിനു കടപ്പാട്- ബ്ലോഗര്‍ ശ്രീനാഥന്‍ :) :)
kollaaam
ReplyDeleteമൈത്രേയി നന്നായിരിക്കുന്നു യാത്രാവിവരണം..ടിപ്പുവിനെയും വീഴ്ത്തി എന്ന് കേട്ടപ്പോഴുള്ള മൈത്രെയിയുടെ വിഷമം അത് വല്ലാതെ സ്പര്‍ശിച്ചു..ദീപാവലി ആശംസകള്‍!
ReplyDeleteഅതു ശരി... അപ്പോഴേയ്ക്കും ഇങ്ങനെ ഒരു യാത്ര കഴിഞ്ഞു അല്ലേ?
ReplyDelete:)
ഇപ്പോള്‍ മൊത്തം യാത്രയിലാണല്ലോ.. നടക്കട്ടെ..
ReplyDeleteനന്നായി യാത്രാവിവരണം, കൂടെ ഓരോന്നും കാണുമ്പോഴുള്ള മനസ്സിന്റെ തോന്നലുകളും.
ReplyDeleteനന്ദി, മൈ ഡ്രീംസ്.
ReplyDeleteജസ്മി-എച്ച്മുക്കുട്ടിയെ ഞാന്‍ echmu എന്നാ വിളിക്കാറ്, അതുപോലെ ജസ്മിക്കുട്ടിയെ ജസ്മീ എന്നാക്കി. വായിച്ചല്ലോ, ആദ്യ വരവ് അല്ലേ? നന്ദി, വരവിനും അഭിപ്രായത്തിനും.
ശ്രീ-പോയിട്ടു വന്നിട്ട് ശ്ശി ദിവസായി. പക്ഷേ ഇപ്പോഴും സെറ്റില്‍ഡ് ആയിട്ടില്ല...ഇതു യാത്ര 3rd എപ്പിസോഡ്. ഇനിയും മെഗാ പോലെ വരുന്നുണ്ട്.:) :)
മനോരാജ്-അതേയതേ... ഇനിയും യാത്രാവിവരണം കുറച്ചധികം എഴുതാന്‍ തന്നെയാ തീരുമാനം !അവഗണിക്കപ്പെട്ടു കിടക്കുന്ന ഒന്നാണ് യാത്രാവിവരണം എന്ന നിരക്ഷരന്‍ജിയുടെ അഭിപ്രായം ഒന്നു മാറ്റിക്കുറിക്കണ്ടേ? ലൂയി കരോളിനെക്കുറിച്ച് കൂടുതല്‍ ചേര്‍ത്തിരുന്നു, മനോയുടെ ആവശ്യപ്രകാരം.കണ്ടുവെന്നു കരുതുന്നു.
യാത്രാവിവരണം കൊള്ളാട്ടോ മൈത്രേയി ചേച്ചീ.ഓരോയിടത്തുമെത്തിയപ്പോള്‍ തോന്നിയ വിചാരങ്ങളും..
ReplyDeleteഎന്നാലും പെട്ടെന്നു തീര്‍ന്നു പോയി.കുറച്ചും കൂടി നീളം ഉണ്ടായിരുന്നെങ്കില്‍ എന്നു വിചാരിച്ചു.:)
യാത്ര തുടര്‍ന്ന് കൊണ്ടേ ഇരിക്കുക്കാ...ഞങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരിക...ആശംസകള്‍.
ReplyDeletechechi,
ReplyDeleteചെറുതാണെങ്കിലും യാത്രാവിവരണം കൊള്ളാം.
"ലണ്ടന്‍ യാത്രയില്‍ ഉടനീളം ശ്രദ്ധിച്ച ഒരു കാര്യം വീടുകള്‍ക്ക് മതിലുകളും ഗേറ്റുകളും കുറവ് എന്നതാണ്. " ഇത് വായിച്ചപ്പോ അക്കരെ അക്കരെ അക്കരെയില്‍ മോഹന്‍ലാല്‍ അമേരിക്കയില്‍ പോയി മതില്‍ കെട്ടണമെന്ന് വാശിപിടിക്കുന്നത് ഓര്മ വന്നു. ഹി ഹി
വിവരണം നന്നായി,ആശംസകള്‍.
ReplyDeletenannayi paranjirikkunnu... aashamsakal.....
ReplyDeleteകൂടുതൽ പോരട്ടെ......
ReplyDeleteനല്ല രസം വായിയ്ക്കാൻ.
കൊട്ടാരസ്മരണ നന്നായി, നല്ല ശൈലിയിൽ ഭംഗിയായി.കൊട്ടാരത്തിന്റെ ചരിത്രം കുറച്ചു കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു, എല്ലാവർക്കും വിൻഡ്സർ പരിചിതമാകാകണമെന്നില്ലല്ലോ! പിന്നെ അത് എന്റെയല്ല സത്യത്തിൽ, ഈ എം എസ് ചൈനാ-ഇന്ത്യ തർക്ക സ്ഥലത്തെക്കുറിച്ചു പറഞ്ഞത് അനുകരിച്ചതാണ്.
ReplyDeleteറോസൂ, ചുരുക്കിയതാണ് വിവരണം...എഴുതാന്‍ ഇഷ്ടം പോലെയുണ്ട്. വായനക്കാരുടെക്ഷമ പരീക്ഷിക്കണ്ട എന്നു തോന്നി.
ReplyDeleteസിബു-തീര്‍ച്ചയായും. ഇനിയും വരുന്നുണ്ട് എപ്പിയോഡുകള്‍.
ഹാപ്പി ബാച്ചിലേഴ്‌സ്- എനിക്ക് അതോര്‍മ്മ വന്നില്ല. മതിലുകള്‍ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാകാം.
കൃഷ്ണകുമാര്‍, ജയരാജ്- സന്തോഷം .നന്ദി
എച്ച്മു-ഇനിയും വരും കുറച്ചധികം...അവസാനം നിര്‍ത്താന്‍ പറയരുത്.
ശ്രീനാഥന്‍-ഞാന്‍ അതൊന്ന് ആലോചിച്ചതാണ്. പിന്നെ നീളം കൂട്ടിയാല്‍ ആരും വായിക്കില്ല എന്ന തോന്നലില്‍ നിന്നാണ് ചുരുക്കിയത്. അപ്പോള്‍. ഇ.എം.എസിനും കൊടുക്കാം ഒരു കടപ്പാട്. അതു വായിച്ചന്നേ ഞാന്‍ മനസ്സില്‍ കയറ്റിയതാണ്. നല്ല ഒരു പ്രയോഗം. ജീവിതത്തിലും എഴുത്തിലും പലപ്പോഴും ഉപയോഗിക്കാനാവുന്നത്.
പണ്ട് ചെയ്തതിനു പരിഹാരം " എന്ന പ്രയോഗം നന്നായി.
ReplyDeleteകുറെക്കൂടി ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നി. ഇനി യാത്രകളില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കുക.
ReplyDeleteThanks adrithan and smitha. smitha photography was prohibited within the chapel, galleries etc. there are other photos like standing in front of doll house building etc etc...but not much variety. next post will have good picturs.
ReplyDelete