Tuesday, November 11, 2008

ബാലകവിതക്കൊരു വാല്‍ക്കഷണം....

ബാലകവിത വായിച്ചവർക്കും പ്രതികരിച്ചവർക്കും നന്ദി! വീട്ടുമുറ്റത്തു ആദ്യം കുറേ പ്രാവുകൾ വന്നു.ഞങ്ങൾ കുട്ടികൾ തീറ്റി കൊടുത്തപ്പോൾ പിറ്റേന്നു അതിന്റെ ഇരട്ടിയായി.അങ്ങനെ അങ്ങനെ മുറ്റം മുഴുവൻ പ്രാവുകളായി.ഒരു വെള്ള പ്രാവായിരുന്നു നേതാവ്‌.വള്ളത്തോളിന്റെ "അരിപ്രാവ്‌" അമ്മ ചൊല്ലി കേട്ടിരുന്നു.
"അരി ഞാൻ വിതറിത്തരാം നിനക്കെ-
ന്നരികത്താഞ്ഞിരി ഓമനപ്പിറാവേ......................
..........ശിവനേ മർത്യനു തൃഷ്ണ തീരലുണ്ടോ?.......
........ഭവൽ പ്രത്യാഗമം കാത്തിരിക്കുന്നാത്മീയ കുടുംബത്തിന്‌
അതു താനത്രേ ഗൃഹസ്ഥ വ്രതം".
ഇപ്പോൾ ഇത്രയൊക്കയേ ഓർമ്മയുള്ളു!അങ്ങനെയായിരിക്കണം കവിതയിൽ വള്ളത്തോൾ കടന്നുവന്നത്‌!
ഞാൻ ഒരു വലിയ എഴുത്തുകാരിയായിത്തീരുമെന്നു അമ്മ കരുതിയിരുന്നു.പത്താം ക്ലാസ്സു വരെ മലയാളഭാഷയെ വല്ലാതങ്ങിഷ്ട്ടപ്പെട്ടിരുന്നു.പിന്നെ ജീവിതത്തിരക്കിൽ കൂടുതൽ പഠിക്കാനും പരിപോഷിപ്പിക്കാനും സമയം കിട്ടിയില്ല.അമ്മ കൊളുത്തിത്തന്ന തിരിനാളം ഒന്നൂതിക്കത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ!കെടുമോ,കത്തുമോ?ദൈവം തീരുമാനിക്കട്ടെ!

5 comments:

  1. അമ്മ കൊളുത്തിത്തന്ന തിരിനാളം ഒന്നൂതിക്കത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ!കെടുമോ,കത്തുമോ?
    തീർച്ചയായും കത്തും. എല്ലാ ഭാവുകങ്ങളും

    ReplyDelete
  2. തീർച്ചയായും കത്തും. എല്ലാ ഭാവുകങ്ങളും!
    :-)

    ReplyDelete
  3. നല്ല വാക്കോതുന്ന വിരുന്നുകാർക്കു നന്ദി.ഇനിയും കാണാം.

    ReplyDelete
  4. ആ തിരിനാളം ഇനിയും കത്തട്ടെ,ആശംസകള്‍ :)

    ReplyDelete