Friday, December 24, 2010

ബാര്‍ക്കിസിനു സമ്മതമാണ്!

ചാള്‍സ് ഡിക്കന്‍സ്, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന നോവല്‍ രചിച്ചത് ഐല്‍ ഓഫ് വൈറ്റ് എന്ന ദ്വീപില്‍ വച്ചായിരുന്നു. കഥയില്‍ പെഗട്ടിയുടെ അച്ഛന്‍ ദ്വീപിലെ യാര്‍മിത്ത് (Yarmouth) തുറമുഖത്തെ മീന്‍പിടുത്തക്കാരന്‍ ആയിരുന്നുവല്ലോ. ദ്വീപില്‍ നിന്നുള്ള മടക്കയാത്രയിലാണ് ഞങ്ങള്‍ പോര്‍ട്‌സ്മിത്ത് തുറമുഖത്തുള്ള ചാള്‍സ് ഡിക്കന്‍സിന്‍റെ  വീടു കാണാന്‍ പോയത്. വിക്ടോറിയാ സ്ട്രീറ്റില്‍ ഓള്‍ഡ് കമേഴ്‌സ്യല്‍ റോഡിലായിരുന്നു ആ വീട്. പഴമ തുടിക്കുന്ന തെരുവ്. ഇരുവശവും നിരനിരയായി കെട്ടിടങ്ങള്‍. പഴമയുടെ തനിമ ചോര്‍ന്നു പോകാതെ പുതിയവ അതിനോടു ചേര്‍ന്ന്. പ്രവേശന ഫീസ് 3.50 പൗണ്ട് എന്നതു ഇത്തിരി ആശ്വാസമായിരുന്നു!










ആംഗലേയ വായനയുടെ തുടക്ക കാലത്ത് ഇഷ്ട രചയിതാവായിരുന്നു ഡിക്കന്‍സ്. അല്‍പ്പം കൂടി ഭക്ഷണം വേണമെന്നാവശ്യപ്പെട്ട ഒളിവര്‍ ട്വിസ്റ്റും (Oliver asks for more) ബാര്‍ക്കിസിനു സമ്മതമാണ് (Barkis is willing!) എന്ന് കത്തെഴുതിയ ഡേവിഡ് കോപ്പര്‍ഫീല്‍ഡും മനസ്സില്‍ ഓടിക്കളിച്ചു. ബിമല്‍മിത്രയുടെ വിലയ്ക്കു വാങ്ങാം എന്ന നോവലിലെ ദീപാങ്കുരനുമായി സാദൃശ്യം തോന്നിയിട്ടുണ്ട് ഡിക്കന്‍സ് കഥകളിലെ നായകര്‍ക്ക്. ആ നായകരെല്ലാം കഥാകാരന്‍റെ ആത്മാംശം തന്നെ ആയിരുന്നുവല്ലോ.
  
താഴെ സെല്ലാര്‍ പോലുള്ള അടുക്കളയിലൂടെയായിരുന്നു രംഗപ്രവേശം. ഓരോ മുറിയെപ്പറ്റിയും വിശറി ആകൃതിയില്‍ ഉള്ള  ബോര്‍ഡില്‍ പ്രിന്റു ചെയ്തിട്ടുണ്ട്. അതു കൈയ്യിലെടുത്തു വായിക്കാം. അടുക്കളയില്‍ നിന്ന് പിന്നെ മുകള്‍നിലകളിലേക്ക്. ഊണ്‍മുറി, കിടപ്പുമുറി, സാധനങ്ങള്‍.










Note the Sofa Please




Add Death certificate-taken years after his death by his realtive(couldn't help glare)
caption
 പിതാവ് ഒരു ക്ലര്‍ക്കായിരുന്നു. വല്ലാതെ സാമ്പത്തികബുദ്ധിമുട്ടനുഭവിച്ച കുടുംബം. എങ്കിലും വീട്ടുജോലിക്കാരായി പെണ്‍കുട്ടികളെ നിര്‍ത്തുന്നത് മാന്യതയുടെ ചിഹ്നമായി കണക്കാക്കിയിരുന്നതിനാല്‍ ഡിക്കന്‍സ് കുടുംബവും അങ്ങനെ ചെയ്തു. തുച്ഛമായ കൂലിയായിരുന്നവത്രേ അക്കാലത്ത് വീട്ടുസഹായി പെണ്‍കുട്ടികള്‍ക്കു നല്‍കിയിരുന്നത്. ഡിക്കന്‍സിന്‍റെ വീട്ടിലെ രണ്ടു സഹായി പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന മുറിയും കാണാം.

അദ്ദേഹം കിടന്നു മരിച്ചതെന്നു പറയപ്പെടുന്ന ഒരു സോഫയുമുണ്ട്. അവിടെ കിടന്നു മരിച്ചുവെന്നും അല്ല സുഹൃത്തിന്‍റെ  വീട്ടില്‍ വച്ച് അസുഖബാധിതനായ അദ്ദേഹത്തെ മരിച്ചാണ് കൊണ്ടുവന്നതെന്നും രണ്ടു തരത്തില്‍ പറയുന്നുണ്ട്. അദ്ദേഹം അച്ഛനമ്മമാര്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് അത്. ഏറ്റവും മുകള്‍ നിലയില്‍ അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതികളില്‍ നിന്നുള്ള ഭാഗങ്ങളുടെ വിഡിയോ ക്ലിപ്പിങ്ങുകള്‍ കാണാം.

അദ്ദേഹം ഒപ്പിട്ട ചെക്ക് ,മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം എടു ത്ത മരണ സര്‍ട്ടിഫിക്കറ്റ്, കണ്ണട, അദ്ദേഹത്തിന്‍റെ  പോര്‍ട്രേറ്റ് തുടങ്ങി പല സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. പലരും അദ്ദേഹം നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ കൊടുക്കാതെ അമൂല്യശേഖരമായി സൂക്ഷിച്ചുവത്രേ.

അദ്ദേഹം വില്യം മാക്പീസ് താക്കറെയ്ക്കും മറ്റും ഒപ്പം ജോലി  നോക്കിയിരുന്ന ഓറിയന്റല്‍ കോളേജ് ഞങ്ങള്‍ താമസിച്ചിരുന്ന വൊക്കംിഗിലായിരുന്നു! അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നു സ്ഥലങ്ങളിലൂടെ ഞങ്ങള്‍ പോയി. ഒരു നിമിത്തമെന്നോണം.

ഷേക്‌സ്പിയറിന്റേയും ഡിക്കന്‍സിന്റേയും സ്ഥലങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സ് ഒരു വിശകലനം നടത്തി. ഷേക്‌സ്പിയര്‍ ഒരു എഴുത്തുകാരന്‍ മാത്രമല്ല, നല്ല ഒരു ബിസിനസ്സുകാരനും കൂടിയായിരുന്നു. പക്ഷേ, ചാള്‍സ് ഡിക്കന്‍സ് എന്ന ലോലഹൃദയന്‍ ആദ്യന്തം ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നു! ഇവരെയെല്ലാം വേണ്ടവണ്ണം നിലനിര്‍ത്തി വിറ്റു കാശാക്കി രാജ്യത്തിനു മുതല്‍ക്കൂട്ടുന്നു മിടുക്കരായ ഇംഗ്ലീഷുകാര്‍! എഴുത്തുകാരെ മാത്രമല്ല, ചരിത്രം മുഴുവന്‍ വില്‍ക്കുന്നുണ്ട് അവര്‍!

വൈവിദ്ധ്യതയുടെ കലവറയായ നമ്മുടെ രാജ്യത്ത് ആര്‍ക്കിയോളജിക്കല്‍ വകുപ്പു വിചാരിച്ചാല്‍ ചരിത്രപരമായ മ്യൂസിയങ്ങള്‍ എത്രയോ ഉണ്ടാക്കാനാവില്ലേ, രാജ്യത്തിനു പൈസ നേടിക്കൊടുക്കാനാവില്ലേ എന്നെല്ലാം ചിന്തിച്ചു പോയി.

12 comments:

  1. എല്ലാരും പറയുന്ന പോലെ 'നമ്മുടെ നാട് നന്നാവില്ല'ചേച്ചി ....


    പിന്നെ നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍.....!

    ReplyDelete
  2. ഒലിവര്‍ ട്വിസ്റ്റ് വായിച്ചിട്ടുണ്ട്. മറ്റുള്ളവ വായിച്ചിട്ടില്ല. നമ്മുടെ നാട്ടിലുമുണ്ടല്ലോ ചേച്ചി മ്യൂസിയങ്ങള്‍. പക്ഷെ മാറാലകളും ചിലന്തിയും, ചിതല്‍‌പുറ്റുകളുമാണ് കൂടുതലെന്ന് മാത്രം!!

    ReplyDelete
  3. സ്ക്കൂളിൽ സെക്കന്റ് ലാഗ്വേജായിരുന്ന English story ‘ചെമ്പുകണ്ടത്തിൽ ദാവീദിന്റെ’Barkis is willing - അനൌട്ടേഷൻ ചോദ്യം അന്ന് ഉത്തരമെഴുതിയിരുന്നെന്നാണ് ഓർമ്മ.. നല്ല ഓർമ്മകൾക്ക് നന്ദി.. ക്രിസ്മസ് നവവത്സരാശംസകൾ

    ReplyDelete
  4. സായിപ്പിന്റെ നാട്ടിൽ ദാരിദ്ര്യവും ദുരിതവും ഉണ്ടെന്ന് അത്ഭുതത്തോടെ അറിഞ്ഞത് ഡിക്കൻസ് വായിച്ച കൌമാരത്തിലാണ്. മൈത്രേയിയുടേ കുറിപ്പ് കണ്ടപ്പോൾ വീണ്ടും വായിച്ചാലോ എന്നുണ്ട്, (പെൻഷൻ പറ്റിയിട്ടാകാം) അസൂയ തോന്നുന്നു, ഒരാളിങ്ങനെ ബിലാത്തിയിൽ പോയി വന്ന് കുറച്ചു കുറച്ചായി കൊതിപ്പിച്ചിങ്ങനെ നീട്ടുമ്പോൾ!

    ReplyDelete
  5. നമ്മുടെ നാട് നന്നാവും ഫൈസു, പക്ഷേ മാറ്റങ്ങള്‍ ഒച്ചിന്റെ വേഗതയിലാണെന്നു മാത്രം. വരവിനും വായനയ്ക്കും സന്തോഷം, നന്ദ.ി.
    മനോരാജ്, കാര്‍നോര്‍- എല്ലാവരും ആദ്യം വായച്ചിരിക്കുക ഒളിവറിനെ ആവും.പഠനഭാഗമായരുന്നല്ലോ പലപ്പോഴും. ഒരിക്കല്‍ നമ്മളും നമ്മുടെ പൈതൃകത്തിന്റെ വില മനസ്സിലാക്കും എന്നു തന്നെ കരുതാം.
    ശ്രീനാഥന്‍-വായിച്ചതു പലതും വിസ്മൃതിയിലാകുന്നു. ബ്രെയിനിന്റെ മെമ്മറി കപ്പാസറ്റി തീര്‍ന്നു കാണും. എന്റെ പഴയ നോട്ടു ബുക്കില്‍ tale o two cities നെ കുറിച്ച എഴുതി വച്ചത് വായച്ച് അതിശയിച്ചു പോയി. എല്ലാം മറന്നിരിക്കുന്നു.ഇനിയും വരാനിരിക്കുന്നു ബിലാത്തി വിശേഷങ്ങള്‍... എല്ലാവരുടേയും ക്ഷമ പരീക്ഷിക്കും ഞാന്‍.

    ReplyDelete
  6. ശരി തന്നെയാണ്...

    ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!

    ReplyDelete
  7. pics are informative
    ...thanks

    ReplyDelete
  8. ഒളിവര്‍ ട്വിസ്റ്റും ക്രിസ്മസ് കാരൊളും എത്രയോ പണ്ട് വായിച്ചിട്ടുണ്ട്. ഇത്ര അവധാനതയോടെ എല്ലാം ഓര്‍മ്മിച്ചു എഴുതുന്നതിനു അഭിനന്ദനങ്ങള്‍

    നമ്മുടെ നാട്ടില്‍ സംസ്കാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവര്‍ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ എങ്ങനെ സംരക്ഷിക്കണം എന്ന് ഈ പോസ്റ്റ്‌ വായിച്ചു നോക്കട്ടെ...

    ReplyDelete
  9. അതെ നമ്മുടെ നാടു നന്നാവും. നന്നാവണം.
    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.

    ReplyDelete
  10. അതെ. ആദ്യം വ്യക്തികള്‍ നന്നാവണം പിന്നെ കുടുംബം. പിന്നെ സമൂഹം , പിന്നെ രാജ്യം. നന്നാവും എന്ന് പ്രതീക്ഷിക്കാം അല്ലെ?
    www.shiro-mani.blogspot.com

    ReplyDelete
  11. അതെയതെ, അങ്ങനെ എന്തൊക്കെ ചെയ്യാനുണ്ട് ഈ രാജ്യത്ത്...

    നല്ല യാത്രാ വിവരണം.ഇഷ്ടപ്പെട്ടു.

    ReplyDelete
  12. അതിമനോഹരമായിരിക്കുന്നു ഈ യാത്രാ വിവരണം!!
    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete