Sunday, December 14, 2008

നീലക്കൊടുവേലി പൂക്കും കാലം...




കണ്ടുവോ നിങ്ങളീ പൂത്തു നില്ക്കുന്ന നീലക്കൊടുവേലി?ആ കാൽപ്പനിക ഭാഗ്യപുഷ്പം ഒളിഞ്ഞിരിക്കുന്ന കാണാതടാകം നെഞ്ചിലേറ്റിയ ഇല്ലിക്കൽ കല്ലും നിങ്ങൾ കണ്ടുവോ?















വാമൊഴികൾ മനസ്സിൽ വരഞ്ഞിട്ടത്‌ വശ്യമോഹനമായൊരു നീലാമ്പൽപ്പൂവാണ്‌.ഇല്ലിക്കൽ കല്ലിന്റെ മുകളിലുള്ള രണ്ടു പാറകൾക്കിടയിലെ കൊച്ചു കുളത്തിൽ നിന്നു അത്‌ വീടിനു മുന്നിലെ തോട്ടിലൂടെ ഒഴുകിവരുമെന്നും അതു കൃത്യമായും ഞങ്ങളുടെ കയ്യിൽത്തന്നെ കിട്ടുമെന്നും കുട്ടിക്കാലത്ത്‌ കരുതിയിരുന്നു!അതൊരു വെറും മിത്താണെന്നറിയാഞ്ഞല്ല. വെറുതേ അങ്ങു വിശ്വസിച്ചു!ഒരു സുഖം!

ആയുർവ്വേദിക്‌ മെഡിസീനൽ പ്ലാന്റ്സ്‌ എന്ന സൈറ്റിൽ നിന്നു പറിച്ചു നട്ടതാണേ ഈ നീലക്കൊടുവേലി!അത്‌ വെള്ളത്തിൽ വളരുന്ന ചെടിയല്ലെന്നും കരയിൽ വളരുന്ന കുറ്റിച്ചെടിയാണെന്നും മനസ്സിലാക്കുന്നു!.അതെന്തോ ആവട്ടെ എനിക്കിന്നും അതെന്റെ ആ പഴയ കാൽപ്പനികപുഷ്പം തന്നെ.

എന്നെങ്കിലുമൊരിക്കൽ ഞാനെഴുതാൻ പോകുന്ന നോവലിന്റെ പേരായി അത്‌ മനസ്സിൽ സൂക്ഷിച്ചിരുന്നു.

പക്ഷേ എഴുതാത്ത ആ നോവലിനു ഞാൻ ഇനി പുതിയ പേരു കണ്ടെത്തണം.ഞാൻ കണ്ടുവെച്ച പേര്‌ ഐ.ജി.ഡോ.ബി.സന്ധ്യയ്ക്ക്‌ അവകാശപ്പെട്ടതാണിപ്പോൾ! :)

ഇനി കണ്ടുവയ്ക്കുന്ന പേരിന്‌ ആദ്യം കോപ്പി റൈറ്റ്‌ എടുക്കേണ്ടിയിരിക്കുന്നു!!! :)

















6 comments:

  1. “നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിൻ താഴെ“
    ആദ്യമായാണ് നീലക്കൊടുവേലി കാണുന്നത്, നന്ദി :)

    ReplyDelete
  2. ഞാന്‍ ഈ തലക്കെട്ട്‌ കണ്ടപ്പോള്‍,ആദ്യം ഓര്‍ത്തത്‌..ബി.സന്ധ്യയെ തന്നെയാണ്.തലക്കെട്ട്‌ വിട്ടു കളഞ്ഞു അല്ലെ?സാരമില്ല..നമുക്കു വേറെ തപ്പിയെടുക്കാം..ആദ്യം നോവല്‍ എഴുതൂട്ടോ.

    ReplyDelete
  3. "നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന്‍ മേലെ“
    താഴെയല്ലല്ലോ മയൂരാ...മേലെയല്ലേ ?
    തെറ്റാണെങ്കില്‍ ക്ഷമീര്... :)

    ReplyDelete
  4. മേലെ..മേലെ...
    ക്ഷമീര്... :)

    ReplyDelete
  5. നീലക്കൊടുവേലി എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ. ഇപ്പോള്‍ അത് കാണാന്‍ സാധിച്ചു.
    എന്റെ ഫോട്ടോ ബ്ലോഗ് സന്ദര്‍ശിച്ചതായി കണ്ടു. ഞാന്‍ അവിടെ ഇപ്രകാരം എഴുതി
    എനെ മറ്റു ബ്ലോഗുകള്‍
    http://jp-smriti.blogspot.com/
    അവിടെ സന്ദര്‍ശിക്കാം, എന്തെങ്കിലും കുത്തിക്കുറിക്കാം.
    അവിടെ ഒരു നോവലുണ്ട്. എനിക്കതിന്റ്റെ പരാമര്‍ശങ്ങള്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
    താമസിയാതെ പുസ്തകരൂപത്തില്‍ വരാ‍ന്‍ സാധ്യതയുണ്ട്

    ReplyDelete