Wednesday, May 19, 2010

നേര്‍വഴി

ഇന്നലെ വൈകുന്നേരം ഒരു കൊച്ചു യാത്ര. തിരിച്ച് വരുമ്പോള്‍ വീട്ടിലേക്കു വരാന്‍ രണ്ടു വഴി. ഒന്നു നേരെ. ഒന്നു വലത്തോട്ട്. നേരേയുള്ള റോഡ് സ്വീകരിച്ചു ഞങ്ങള്‍. മൂന്നുമിനിറ്റാകും മുന്‍പ് അടുത്ത ജംഗഷനില്‍ കൊടും ട്രാഫിക് ബ്ലോക്ക്. പതിനഞ്ചു മിനറ്റില്‍ വീട്ടില്‍ എത്തേണ്ട ഞങ്ങള്‍ എത്തിയത് ഒരു മണിക്കൂറിനു ശേഷം. ഞങ്ങളുടെ തീരുമാനം തെറ്റിപ്പോയി.....വലത്തോട്ടു തിരിയുക എന്നതായിരുന്ന ശരിയായ തീരുമാനം.

ജീവിതപ്പെരുവഴിയിലെ നാല്‍ക്കവലകളിലും ഇതുപോലെ പലയിടങ്ങളിലേക്കു പോകുന്ന വഴികളുണ്ടാകും. ഏതു വഴി സ്വീകരിക്കണമെന്ന് എടുക്കുന്ന തീരുമാനം നമ്മുടെ ജീവിതഗതി നിര്‍ണ്ണയിക്കുന്നു. ചിലപ്പോള്‍ സുഗമം. മറ്റു ചിലപ്പോള്‍ ട്രാഫിക് ബ്ലോക്ക്......

വേണ്ട സമയത്ത് ശരിയായ തീരുമാനം തോന്നുക എന്നതായിരിക്കുമോ ദൈവാനുഗ്രഹം എന്നു നമ്മള്‍ പറയുന്നത്?

എങ്ങോട്ടും തിരിയാനാവാതെ ട്രാഫിക് ബ്ലോക്കില്‍ കിടന്നപ്പോള്‍ തോന്നിയ ചിന്തകളാണേ ഇത്.

16 comments:

  1. ദൈവാനുഗ്രഹം വേണം.

    പിന്നെ തിരിയുന്നതിന് മുമ്പ് എതിര്‍ദിശയില്‍ വരുന്നവനോട് അവിടെ ട്രാഫിക്‌ ജാം ഉണ്ടോ എന്ന് തിരക്കിയാല്‍ നഷ്ടം കുറയ്ക്കാം. താന്‍ പാതി ദൈവം പാതി. ഇന്നെല്ലാവരും മൊത്തം പണിയും ദൈവത്തിനു പതിച്ചു നല്‍കി ഫലം കാത്തിരിക്കുന്നു.

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ട ഒരു കവിത ഓര്‍മ്മ വന്നു.

    "Therefore, since the world has still
    Much good, but much less good than ill,
    And while the sun and moon endure
    Luck's a chance, but trouble's sure,
    I'd face it as a wise man would,
    And train for ill and not for good."

    - Alfred Edward Housman (1859 – 1936)

    ReplyDelete
  3. സാര്‍ത്ര് പറഞ്ഞിട്ടുണ്ട് ജീവിതം ഒരു നാല്‍ക്കവല പോലെയാണെന്ന്. അവിടെ പലയിടത്തേക്കും തിരിയുന്ന വഴികള്‍ ഉണ്ടാകും, ഏതു തിരഞ്ഞെടുത്താലും അത് നിങ്ങളുടെ റിസ്ക് ആണ്.

    ശരിയായ പാത തിരഞ്ഞെടുക്കുക എന്നതാണ് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.

    ReplyDelete
  4. ഒരു പാത തെരഞ്ഞെടുക്കാന്‍ വലിയ വിഷമമില്ല..ആ പാതയിലൂടെയുള്ള
    ഗമനം വിഷമകരമെങ്കില്‍,ക്ഷമാപൂര്‍വ്വം തരണം ചെയ്യാം..ഇനി തീരേ
    നിവൃത്തിയില്ലായെങ്കില്‍ ആദ്യം ലഭ്യമാവുന്ന‘എക്സിറ്റ്’വഴി കടന്ന്
    അടുത്തവഴിയിലൂടെ നീങ്ങിത്തുടങ്ങാം..
    എല്ലാ വഴികളും ചെന്നെത്തുന്നത്,വലിയൊരു ഹൈവേലേക്കും
    എല്ലാ നദികളും ചെന്ന് പതിക്കുന്നത് മഹാസമുദ്രത്തിലും..
    ശരിയായ പാത ഒരനുഗ്രഹം തന്നെ!!!

    ReplyDelete
  5. GPS ഇല്ലാത്തതിന്റെ കുഴപ്പം .. :(

    ReplyDelete
  6. നമ്മൾ തെരഞ്ഞെടുത്ത പാത ശരിയാണെന്ന് വിശ്വസിച്ച് പോകുന്നവരാണല്ലോ അധികം, വഴി മാറ്റുന്നവർ അപൂർവം, വഴി വെട്ടുന്നവർ അത്യപൂർവം.
    സഞ്ചാരത്തിന്റെ റിസ്ക് സഞ്ചരിയ്ക്കുന്നവർക്കെല്ലാം സ്വന്തം.
    അത് താങ്ങാനുള്ള കഴിവായിരിയ്ക്കും ദൈവാധീനമെന്നോ ഭാഗ്യമെന്നോ ഒക്കെ അറിയപ്പെടുന്നത്.

    ReplyDelete
  7. അടുത്ത ജംഗ്ഷനിൽ ഒരു flyover അല്ലെങ്ങിൽ ഒരു bypass road! അതാണ്‌ ശരിയായ മാർഗ്ഗം.

    ReplyDelete
  8. ട്രാഫിക്ക് ബ്ലോക്കില്ലാതെ നിശ്ചയിച്ചിടത്തോളം പോകണേയെന്നാ പ്രാർത്ഥന. പ്രാർത്ഥിക്കുവാൻ എല്ലാവർക്കും ഓരോ കാര്യങ്ങൾ കാണുമല്ലോ?

    ReplyDelete
  9. ഈ തിരക്കു പിടിച്ച ജീവിതവഴിയില്‍ ഒരു ട്രാഫിക്ക് ബ്ലോക്ക് നല്ലതാണ്.
    ഒന്നും ചിന്തിക്കാന്‍ നേരമില്ല എന്ന് കരുതി പയുന്ന സ്വന്തം മനസ്സിനെ ഒന്നു പിടിച്ചു നിര്‍ത്തി 'സുഹൃത്തേ എങ്ങോട്ടാ ഈ ശ്വാസം വിടാതെ പോകുന്നേ?' എന്ന് ഒന്ന് ചോദിക്കാന്‍ നല്ല അവസരം ആണൊരു ബ്ലോക്ക്!
    അപ്രതീക്ഷിതമായി രോഗം പിടി പെട്ട് ഒന്നു ആശുപത്രി കിടക്കയില്‍ എത്തുന്നവരുടെ ജീവിതവീക്ഷണം ആ ദിവസങ്ങള്‍ കൊണ്ട് പലപ്പോഴും മാറും. ലോകം തന്നെ വെട്ടി പിടിക്കാന്‍ അതു മറ്റുള്ളവരുമയി പങ്കുവയ്ക്കാന്‍ തയ്യാറല്ലാതെ ഓടുന്നവര്‍ അറിയുന്നില്ല ഇതൊന്നും കൂടെ കൊണ്ടു പോകുന്നില്ല എന്ന്... ഇടത്തെയ്ക്കോ വലത്തേയ്ക്കോ തിരിഞ്ഞാലും ഒടുവില്‍ എത്തുന്നത് യാത്ര തുടങ്ങിയ പോലേ ഒറ്റക്ക്- വെറും കൈയും ആയിട്ട് ആവും....

    ReplyDelete
  10. അതെ,വഴിത്തിരിവുകളില്‍ നേരായ വഴി അറിയല്‍ പ്രധാനം തന്നെ.

    ഇതുപോലെ ഒരു ട്രാഫിക് ബ്ലൊകില്‍ നിന്ന് കിട്ടിയതാണീ വരികള്‍


    http://rehnaliyu.blogspot.com/2007/03/blog-post_14.html

    ReplyDelete
  11. you are absolutely correct. chilappol mathrame athu nammal orkkunnulloo ennathu mattoru sathyam. arum thiranjedukkatha vazhikal modt probably correct choice ayirikkum..like the "Road not taken"

    ReplyDelete
  12. പ്രസക്തമായ ചെറു കുറിപ്പ്...

    പലപ്പൊഴും നമുക്കറിയില്ല എന്താണു നമ്മളെ കാത്തിരിക്കുന്നതെന്ന്!

    ReplyDelete
  13. മനുഷ്യന്റെ മനസ്സുകളാണ് ഏറ്റവും വലിയ പാത.
    ചിന്തയാണ് നമ്മെ നേര്‍ വഴിയിലേക്കും, ദുര്‍ നടപ്പിലെക്കും നയിക്കുന്നത്.
    ശരിയായ ദിശയില്‍ ചിന്തിക്കാന്‍ ആദ്യം നമുക്കൊരു ഗുരു ഉണ്ടാവേണ്ടിയിരിക്കുന്നു.
    ഒരു പക്ഷെ നമ്മുടെ മാതാപിതാക്കള്‍ ആവാം തുടക്കക്കാര്‍.
    അതിനു ശേഷം, വിദ്യാലയങ്ങളിലെ അധ്യാപകര്‍, അവിടുന്നും മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് സമൂഹവും, നമ്മുടെ കാഴ്ചകളും നമ്മെ നയിക്കുന്നത്.
    പക്ഷെ, ആദ്യ രണ്ടു കാലങ്ങളില്‍ ശരിയായ പാത കിട്ടിയാല്‍ പിന്നെ അവന്‍ സമൂഹത്തിന്റെ നന്മ കണ്ടു തുടങ്ങും. സമൂഹവും അവനെ ആ വഴിക്ക് നടത്തും.
    ഇതിനാ പറയുന്നത്, " ചെറുപ്പ കാലമില്‍ പഠിച്ച ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്ന് ", "ചൊട്ടയിലെ ശീലം ചുടല വരെ" എന്ന് മറ്റൊരു ചൊല്ലുമുണ്ട്‌.

    നല്ല ആശയം. ചിന്തിക്കാന്‍ ഒരുപാട് വക നല്‍കുന്നു.

    ReplyDelete
  14. പലപ്പോഴും തോന്നാറില്ലേ ഒരു കഥയില്ലായ്മ ?
    സ്നേഹത്തിന്റെ നാണയങ്ങള് ഭിക്ഷയായി കിട്ടാനൊരു
    മോഹം ? എന്നെ അറിയും നന്നായി !!!
    സ്നേഹത്തോടെ ............

    ReplyDelete
  15. നല്ലൊരു ട്രാഫിക് ചിന്ത! പലപ്പോഴും നേർവഴി തെറ്റിയിട്ടും തിരിച്ചെത്തിയത് ഒരു പോട്ടഭാഗ്യം കൊണ്ടാണ്. ട്രാഫിക് ദ്വീപിൽ പെട്ട് ഉണ്ണി വലഞ്ഞപ്പോളൊക്കെ (കക്കാട്) ഏതു ദിവ്യാനുഗ്രഹമാണു കാത്തത് എന്നാലോചിച്ചിട്ടുണ്ട് ഞാനും.

    ReplyDelete