കുറച്ചു താമസിച്ചാണെങ്കിലും കണ്ടു. മാണിക്യത്തിന്റെ തീരാക്കണ്ണീര്‍ പെയ്‌തൊഴിയാത്ത മഴ പോലെ മനസ്സില്‍ കനം തൂങ്ങി നില്‍ക്കുന്നു. ആ പാവം പെണ്‍കുട്ടിയുടെ ദുരവസ്ഥ ഒരു പെണ്ണിനും വരരുതേ ഈശ്വരാ......
ആ കഥാപാത്രം ചെയ്‌ത പെണ്‍കുട്ടിയുടെ ശാലീന മുഖശ്രീ കൊള്ളാം. മലയാളി പെണ്‍കുട്ടികള്‍ നിര്‍ബന്ധപൂര്‍വ്വം ഇല്ലാതാക്കുന്ന ആ 'മല്ലുലുക്ക് ' ആകുട്ടിക്ക് വേണ്ടുവോളം ഉണ്ട്. മലയാളിയാണോ ആവോ? ഖാലിദ് ആയപ്പോള്‍ മമ്മൂട്ടി പഴയ വില്ലന്‍ ഉമ്മറെപ്പോലെ.
നല്ല ഒരു ചലച്ചിത്രകാവ്യം അണിയിച്ചൊരുക്കിയ രഞ്‌ജിത്തിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.ഇതെഴുതാനിരിക്കുമ്പോള്‍ രഞ്‌ജിത്ത് 'ഉജാല ഏഷ്യാനെറ്റ് 'അവാര്‍ഡ് സ്വീകരിക്കുകയാണ് ടി.വി യില്‍.
കമ്മ്യൂണിസ്റ്റുകളുടെ രണ്ടു മുഖങ്ങള്‍ കാട്ടിത്തരുന്നുണ്ട ് ചിത്രം. കമ്മ്യൂണിസം എന്നാല്‍ നന്മയും മനുഷ്യത്യവും സ്‌നേഹവുമാണ് എന്നു കരുതിയ അടിയുറച്ച പാര്‍ട്ടി വിശ്വാസി കേശവന്‍. മാര്‍ഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നു വിശ്വസിച്ച് വിട്ടുവീഴ്‌ച്ചകള്‍ക്കു പ്രതിഫലമായി വര്‍ഗ്ഗശത്രുവിന്റെ സമ്പത്ത് തന്നെ പാര്‍ട്ടിയിലേക്കു മുതല്‍ക്കൂട്ടുന്ന ഹംസ. പക്ഷേ ഹംസയും ഒരു പൈസ പോലും സ്വന്തമായി സമ്പാദിക്കുന്നുമില്ല. രണ്ടുപേരും ഉറച്ച പ്രവര്‍ത്തകര്‍. കേശവന്റെ രീതിയാണ് ശരി എന്നാണ് തോന്നിയത്. മാര്‍ഗ്ഗവും കൂടി നന്നായേ മതിയാകൂ.
ചില വൈകല്യങ്ങള്‍ തോന്നിയതുകൂടി പറയുന്നു, നല്ല സിനിമകള്‍ പലതും സമ്മാനിച്ച രഞ്ചിത്തിനോട്‌് സ്‌നേഹപൂര്‍വ്വം. ഒന്നാമത് ശ്രദ്ധയില്‍പ്പെട്ടത് സ്‌ത്രീ കഥാപാത്രങ്ങളുടെ ത്രെഡ് ചെയ്‌ത പുരികങ്ങളാണ്. രണ്ടാമത് അഹമ്മദ് ഹാജി(മമ്മൂട്ടി)യുടെ ഭാഷ. മുസ്ലീം വയനാടന്‍ സ്ലാങ്ങുകള്‍ തീരെ കുറവായിരുന്നു. അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച, പണ്ഡിത പരിവേഷമുള്ള ഖാലിദി(മമ്മൂട്ടി) ന്റെ സുന്ദരഭാഷ ന്യായീകരിക്കാം. മൂന്നാമത് കുമാരന്റെ പ്രായം. സമകാലികരായ ഏതാണ്ടു സമപ്രായക്കാരായ മറ്റു കഥാപാത്രങ്ങളുടെ അത്ര തോന്നിയില്ല. ഈ വക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാമായിരുന്നു. കാലം പിന്നോട്ടോടിക്കേണ്ടി വരുമ്പോള്‍ സംഭവിച്ചുപോയ പിഴവുകളാണവ.
പിന്നെ ചെറിയ സ്‌ക്രീന്‍ മാത്രമുള്ള ,വേണ്ടത്ര സ്ലോപ്പ് ഇല്ലാത്ത തിരു...ത്തെ തീയേറ്ററും അതിലെ ലൈറ്റിംഗും തീരെ മോശം.എന്തു ചെയ്യാന്‍.
ഇനിയും വരൂ രഞ്‌ജിത് , പുതിയ ചലച്ചിത്രാനുഭവങ്ങള്‍ സമ്മാനിക്കുവാന്‍.....
പവിത്റണ്റ്റെ ഉത്തരം കണ്ടിട്ടുണ്ടോ? അത്റ പിരിമുറുക്കം വന്നില്ല എം ടിയുടെ അടുത്തെത്താന്‍ രന്‍ ജിത്ത് ഇനിയും പരിശ്റമിക്കണം പുരികങ്ങള്‍ ഒരു പ്റശ്നമാണു പല പടത്തിലും പ്റത്യേകിച്ചു കവിയൂറ്‍ പൊന്നമ്മയും ഫിലോമിനയും ഒക്കെ വയസ്സി റോളുകള്‍ ചെയ്യുമ്പോള്‍ പിന്നെ പുണ്യ പുരാണ സീരിയല്‍ കാണുമ്പോള്‍ എന്തു ചെയ്യാം പെണ്ണുങ്ങള്‍ പുരികം വളറ്‍ത്താന്‍ മറ്റു പെണ്ണുങ്ങള്‍ സമ്മതിക്കില്ല അവരാണു മറ്റുള്ളവരെ കൂടി മോഡേണ്‍ ആക്കുന്നത്, ഉജാല അവാറ്‍ഡ് സ്വീകരിച്ചപ്പോള്‍ രന്‍ ജിത് നല്ല പാമ്പായിരുന്നോ ഒരു സംശയം
ReplyDeleteകാണണമെന്നു വിചാരിച്ച ഒരു സിനിമയായിരുന്നു. പക്ഷേ കാണാന്‍ പറ്റിയില്ല.
ReplyDeleteനന്ദനവും, കേരള കഫെയും , തിരക്കഥയും ചെയ്ത രഞ്ജിത്തിന്റെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ഇത്. പക്ഷെ കാണാന്‍ കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ കുറ്റബോധമുണ്ട് . :(
ReplyDelete@ ആരുഷി,ടൈപ്പിസ്റ്റ്, പ്യാരി : ആദ്യം ഒരു ക്ഷമാപണം. ഇന്ന് കുറച്ചുകൂടി ചേര്‍ത്തു പോസ്‌റ്റില്‍.......ഉത്തരം സിനിമ കണ്ടില്ല. എം.ടിയും കൊള്ളാം രഞ്ചിത്തും കൊള്ളാം. രഞ്ചിത്ത് അവാര്‍ഡ് വാങ്ങുന്നത് കേള്‍ക്കുകയായിരുന്നു, കണ്ടില്ല.നന്ദനവും കേരള കഫേയും എല്ലാം കണ്ടു. പ്യാരിക്ക് ഇതും കാണാന്‍ അവസരം ലഭിക്കട്ടെ.
ReplyDeleteസിനിമാ നിരൂപണം എഴുതാന്‍ അറിയില്ല, അതിനാല്‍ എഴുതിയില്ല.എങ്കിലും പാലേരി മാണിക്യം ഇന്നും മനസ്സില്‍ ഇറങ്ങിപ്പോകാതിരിക്കുന്നു.
ReplyDeleteടി.പി.രാജീവന്റെ നോവലിനെ അതിശയിച്ചിരിക്കുന്നു സിനിമ. അതൊരു പക്ഷേ മലയാളത്തില്‍ ആദ്യമായിരിക്കും.
അഹമ്മദ് ഹാജിയെ അതിശയിക്കാവുന്ന ഒരു വേഷം ഇനി മമ്മൂട്ടിക്ക് കിട്ടുമോ.............
Read the full & edited version too. :)
ReplyDeleteകരിമീന്‍:രാജീവിന്റെ നോവല്‍ വായിച്ചില്ല.ഖാലിദ് അതിലുണ്ടോ,അതോ രഞ്ചിത്തിന്റെ സൃഷ്ടിയോ?പിന്നെ ഞാനെഴുതിയത് നിരൂപണമൊന്നുമല്ല കേട്ടോ.കോഴിക്കോടന്‍,സിനിക്ക് മുതലായവരായിരുന്നു ശരിയായ സിനിമാ നിരൂപകര്‍ എന്നു കേട്ടിട്ടുണ്ട്.
ReplyDeleteപ്യാരി : നന്ദി
അഹമ്മദ് ഹാജി അതിനു വയനാടന്‍ അല്ലല്ലോ. നല്ല തനി വടകര ഭാഷ തന്നെയാണ് അത്.
ReplyDeletei see.i meant slang used by others in the film.haji's dialogues sounded moe sophisticated.For us it's vadakkan slang, whether it b vayanadan or vadakara!Thank u for commenting.
ReplyDeletenalla rivuee .. maithreyee ( what does it mean ?)
ReplyDeletethanks for coming to my blog ...
ithe peri. ( paleri ) njanum oru post ittittund ...
baalisham ennu swapnadakan vesheshippichath ...
For me it was really painfull to go through the life/fate of a girl ...
chechippennu-മൈത്രയിയില്‍ ആരാണീ മൈത്രേയി എന്നൊരു പോസ്‌റ്റുണ്ട്. അതു വായിക്കൂ മാഷേ....
ReplyDeleteഇത് വായിച്ചപ്പോളാണ് തോന്നിയത് ഒന്ന് കാണാന്‍. പക്ഷെ ഇനി സിഡി വരുന്നതും കാത്തിരിക്കണമെന്ന്. അല്ലെങ്കില്‍ ഏതെങ്കിലും നാട്ടിന്‍ പുറത്ത് വരുമ്പോള്‍ അവിടെ പോകണം.
ReplyDelete++ പിന്നെ ഇവിടം സന്ദര്‍ശിക്കുമല്ലോ
ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്പ്രകാശിന്റെ ഉള്ളില്സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്പരത്തി.
http://jp-smriti.blogspot.com/2010/03/4.html
ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്പ്രകാശിന്റെ ഉള്ളില്സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്പരത്തി.
ReplyDeletehttp://jp-smriti.blogspot.com/2010/03/4.html
ചേതനാ മൈ ഡാര്‍ളിങ്ങിന്റെ - ഭാഗം 4 ആണ്. ഇവിടെ എഴുതുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ല്ലല്ലോ മൈത്രേയീ
ആ ചിത്രം ഇങ്ങനെയെങ്കിലും പുറത്തിറക്കി വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും രഞ്ജിത്തിന് അഭിമാനിയ്ക്കാം. എന്നാലും ചില ഭാഗങ്ങള്‍ കുറച്ചു കൂടി നന്നാക്കാമയിരുന്നില്ലേ എന്ന് എനിയ്ക്കും തോന്നാതിരുന്നില്ല
ReplyDeleteരഞ്ജിത്തിനോട് എനിക്ക് പ്രത്യേകിച്ച് അനുഭാവമൊന്നുമില്ല,മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കൂട്ടുപ്രതി എന്ന നിലയില്‍ വളരെയധികം ദേഷ്യമുണ്ടുതാനും.പക്ഷെ എന്നിരുന്നാലും അങ്ങോര്‍ എഴുതിയ ചില ആദ്യകാല ചിത്രങ്ങള്‍ എനിക്കിഷ്ടമാണ്.പ്രാദേശിക വാര്‍ത്തകളും,പെരുവണ്ണാപുരത്തെ വിശേഷങ്ങളും മായാമയൂരവും ഉണ്ണികളേ ഒരു കഥ പറയാമും പോലുള്ളവ(ഇതൊക്കെ രഞ്ജിത്ത് തന്നെയല്ലേ എഴുതിയത്??സീരിയസ് ആയി സിനിമ കാണാന്‍ തുടങ്ങുന്നതിനു മുന്പ് കണ്ടവയാണിവ,എന്നാലും ഇഷ്ടം ഇഷ്ടം തന്നെയാണിപ്പോഴും)അക്കൂട്ടത്തില്‍ ഇപ്പൊ തീര്‍ച്ചയായും പാലേരിയും കൂടെയായി.
ReplyDeleteനന്നാക്കാമായിരുന്ന ഭാഗങ്ങള്‍ ഒരുപാടുണ്ട്...
ആ നോവല്‍ വായിച്ചിട്ടുണ്ടോ?ശില്പ ഭദ്രത കുറവാണെങ്കിലും,ഇത്രയധികം കഥാ പാത്രങ്ങളുള്ള,സങ്കീര്‍ണമായ ആഖ്യാന ഗതിയുള്ള ഒരു നോവലിനെ ഈ തിരക്കഥാ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ എത്ര പണിപ്പെട്ടിട്ടുണ്ടാവുമെന്നു അത് വായിക്കുമ്പോളറിയാം..
ഖാലിദ് നോവലില്‍ ഉള്ള കഥാപാത്രം തന്നെയാണ്..കുറ്റാന്വേഷകനായ ഹരി ഹാജ്യാരുടെ ജാരസന്തതി ആണെന്നത് മാത്രമാണ് രഞ്ജിത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍.നോവലില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തിനെയും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തിട്ടില്ല,മറിച് നോവലില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സിനിമയില്‍ വിട്ടിരിക്കുന്നു.
നോവല്‍ പറയുന്ന കമ്മ്യുണിസ്റ്റ് വിരുദ്ധതയും രഞ്ജിത്ത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും(അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ ഓര്‍ക്കുക-ഷാജി കൈലാസുമായും മറ്റും ചേര്‍ന്ന് ചെയ്തത്) സന്ധി ചെയ്യുന്നത് കൊണ്ടുമാകണം അദ്ദേഹത്തിന് ഇത് സിനിമയാക്കാന്‍ ഇഷ്ടപ്പെട്ടത്.എസ് കെ പള്ളിപ്പുറമെന്ന നാടകക്കാരനു ആ ഫയല്‍ എങ്ങനെ കിട്ടി എന്ന് രഞ്ജിത്ത് പറയുന്നതിലും /പറയാതിരിക്കുന്നതിലും വ്യക്താമാകും രാഷ്ട്രീയം.. :)
തീര്‍ച്ചയായും പാലേരി ഇതിലും നന്നാക്കി എടുക്കാമായിരിക്കാം,എങ്കിലും,ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്, ഒരുപക്ഷെ മലയാളത്തിനു നഷ്ടമായ ഒരു സുവര്‍ണകാലത്തെ തിരിച്ചു പിടിക്കുന്നതിനു നാന്ദി കുറിക്കുകയാണെങ്കിലോ..അതല്ലേ നമ്മളെല്ലാവര്‍ക്കും വേ�
[ഇവിടെയിങ്ങനെ ചുറ്റിക്കറങ്ങി നടന്നപ്പോളാണ് പാലേരി എന്ന് കണ്ടത്..ഒരു സില്‍മാ പ്രാന്തന്‍ ആയതുകൊണ്ട് ചാടി വീണതാണ്,പഴയ പോസ്ടാണെങ്കിലും :)]
ചേച്ചിപ്പെണ്ണ്- could u read post Who is maithreyi?
ReplyDeleteസ്വപ്നാടകന്‍-രഞ്ജിത്തിനെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് നന്ദനം മുതലാണ്. താങ്കള്‍ പറഞ്ഞ സിനിമകള്‍ അദ്ദേഹത്തിന്റേതാണെന്ന് എനിക്കറിയില്ലായിരുന്നു.പിന്നെ നോവല്‍ വായിച്ചിട്ടില്ല. വായിക്കണമെന്നുണ്ട്.എന്നു നടക്കുമോ ആവോ...ഒരു വലിയ ലിസ്റ്റുണ്ട് വായനക്കായി.......
മൈത്രേയി..
ReplyDeleteഅതെല്ലാം രഞ്ജിത്തിന്റെ ആദ്യകാല സിനിമകളാണ്..രഞ്ജിത്ത് എഴുതിയവ..സംവിധായകര്‍ മറ്റു പലരുമാണ്..ഇതില്‍ പ്രാദേശിക വാര്‍ത്തകള്‍ ഞങ്ങടെ നാട്ടിലാണ് ചിത്രീകരിച്ചത്..
നന്ദനമോ? നന്ദനം ഒരുപാട് സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും, ലതീഷ് മോഹന്‍ പറഞ്ഞ പോലെ,ഗുരുവായൂര്‍ അമ്പലത്തിന്റെ കോര്‍പ്പറേറ്റ് പരസ്യം മാത്രമായിരുന്നില്ലേ അത്?
പിന്നീടേക്കു വക്കുന്നവ അങ്ങനെതന്നെ ഇരിക്കുമെന്നാണ് എന്റെ അനുഭവം..ആ ലിസ്റ്റങ്ങനെ കൂടിക്കൂടി വരും..:)
പാലേരി മാണിക്യം പോലോരു നോവൽ ഒരു സിനിമയാക്കി മലയാളത്തിലെടുക്കാൻ ധൈര്യമുള്ള മറ്റ് സംവിധായകാരുണ്ട്.....
ReplyDeleteഎന്റെ കമന്റെന്താ ഡിലീറ്റിയെ?? :(
ReplyDelete@swapnadakan:I too wonder how come it got deleted! i ddnt delete, i'm sure.
ReplyDelete@swapnadakan-
ReplyDeletei hv not deleted my dear friend-just copying and pasting from my inbox.
quote
"മൈത്രേയി..
അതെല്ലാം രഞ്ജിത്തിന്റെ ആദ്യകാല സിനിമകളാണ്..രഞ്ജിത്ത് എഴുതിയവ..സംവിധായകര്‍ മറ്റു പലരുമാണ്..ഇതില്‍ പ്രാദേശിക വാര്‍ത്തകള്‍ ഞങ്ങടെ നാട്ടിലാണ് ചിത്രീകരിച്ചത്..
നന്ദനമോ? നന്ദനം ഒരുപാട് സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും, ലതീഷ് മോഹന്‍ പറഞ്ഞ പോലെ,ഗുരുവായൂര്‍ അമ്പലത്തിന്റെ കോര്‍പ്പറേറ്റ് പരസ്യം മാത്രമായിരുന്നില്ലേ അത്?
പിന്നീടേക്കു വക്കുന്നവ അങ്ങനെതന്നെ ഇരിക്കുമെന്നാണ് എന്റെ അനുഭവം..ആ ലിസ്റ്റങ്ങനെ കൂടിക്കൂടി വരും..:)
Posted by സ്വപ്നാടകന്‍ to maithreyi at 3/17/10 6:54 PM
unquote
i still wonder how it happened.anything can happen now a days.just visit kootharahashim.his post narrates how sombody commented using his id!
um
ReplyDeletesee this link also
ReplyDeletehttp://bloghelpline.cyberjalakam.com/2009/11/blog-post_25.html
palerimanikyam is a wonderful cinema and swethamenon is a good actress in malayalam moovie
ReplyDelete