നീലത്താമരക്കണ്ണായിന്നെനി-
ക്കാരുമില്ലെടോ നീയല്ലാതെ!
അച്ഛനെ ദൈവം തിരിച്ചുവിളിച്ചല്ലോ
അമ്മയെ അനുജനും പാട്ടിലാക്കി.
ബുദ്ധിക്കുപുകള്‍പെറ്റൊരമ്മയിപ്പോള്‍
മകുടിക്കു തുള്ളും പാമ്പെന്ന പോലെ!
കരിങ്കല്‍വീടതു തകര്‍ന്നുടഞ്ഞല്ലോ!
ചീട്ടുകൊട്ടാരം കണക്കെന്നപോല്‍!
ഗോപികമാര്‍ക്കനുരാഗിയായ് വര്‍ത്തിച്ച
കാമുകന്‍ കണ്ണനെനിക്കു വേണ്ടാ!
പലരിലൊന്നായിയിരിക്കുവാനാഗ്രഹം
ലവലേശമില്ലെന്നു കൂട്ടിക്കോളൂ!
ചോരപ്പുഴയതൊഴുകാതിരിക്കുവാന്‍
ദൂതുപോയ് മാതൃകയായ കണ്ണന്‍!
അര്‍ദ്ധരാജ്യംപോട്ടെയഞ്ചുഗ്രാമം മതി-
യെന്നു താഴ്‌ന്നര്‍ത്ഥിച്ചാ മാന്യദേഹം!
ധര്‍മ്മവിചിന്തനം ചെയ്‌തു മുന്നേറവേ
സ്വന്തബന്ധങ്ങള്‍ തളര്‍ത്താ മനമെന്നു
ചൊല്ലിയുറപ്പിച്ച സാരഥീ നീയെന്റെയ-
കതാരില്‍ വേവും കനലണപ്പൂ!
കണ്ണാ! നീയെന്‍ നല്‍ക്കൂട്ടുകാരന്‍!
കണ്ണാ! നീയെന്റെ മാര്‍ഗ്ഗദര്‍ശി!
കണ്ണാ! നീയെന്റെ ചിന്തകനും!
നീലത്താമരക്കണ്ണായിന്നെനി-
ക്കാരുമില്ലെടോ നീയല്ലാതെ!
കണ്ണാ! നീയെന്‍ നല്‍ക്കൂട്ടുകാരന്‍!
ReplyDeleteകണ്ണാ! നീയെന്റെ മാര്‍ഗ്ഗദര്‍ശി!
കണ്ണാ! നീയെന്റെ ചിന്തകനും!
To me ,Lord Krishna is my Friend,Philosopher and guide!
kollam .. nalla chinthakal
ReplyDeleteമനോഹരം..
ReplyDeleteഈണം പകരാൻ സ്കോപ്പുള്ള വരികൾ
ReplyDeleteനീലത്താമരക്കണ്ണായിന്നെനി-
ReplyDeleteക്കാരുമില്ലെടോ നീയല്ലാതെ
ഇവിടെ എല്ലാവരും തുല്യ ദുഖിതരാണ്
@,സ്‌റ്റീഫന്‍ ജോര്‍ജ്, കുമാരന്‍,Anoop:നന്ദി
ReplyDelete@വയനാടന്‍:ആദ്യത്തെ രണ്ടുവരികള്‍ തികച്ചും അവിചാരിതമായി മനസ്സിലേക്കോടിയെത്തിയത് ഒരു ഈണത്തിലാണ്.പിറകെ നാലഞ്ചു വരികളും......അതിന്റെ പിന്നാലെ അവസാനത്തെ മൂന്നു വരികളും........ആ ഈണം ഇഷ്ടപ്പെട്ടു....ബാക്കി വരികള്‍ ആലോചിച്ചു സൃഷ്ടിച്ചവ തന്നെ.
കണ്ണണ്റ്റെ പരമ ഭക്തയായിരിക്കുമ്പോഴും പലരിലൊരാള്‍ ആകാന്‍ താല്‍പര്യമില്ലെന്നത് കവിയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നുണ്ട്. കൊള്ളാം.
ReplyDeletehi maithreyi..
ReplyDeletefirst of all i liked ur name... :)
thanks for de comment, ee "kannanodu" original kannanodanu alle???? entethu ente mathram kannanu vendy aanu.. :) iniyum varumallo blogil....
കണ്ണനെ കാമുകനായിട്ടാണു മീരമുതൽ സുഗതകുമാരി വരെ കണ്ടിട്ടുള്ളത്, ഗോപികമാ നുരാഗിയായ് വര്‍ത്തിച്ച
ReplyDeleteകാമുകന്‍ കണ്ണനെനിക്കു വേണ്ടാ! എന്നു പറഞ്ഞത് തികച്ചും പുതുമയുള്ളതായി. ഭാരതത്തിലെ വിസ്മയകഥാപാത്രമെന്ന നിലയിൽ കണ്ണൻ എന്നെ എത്ര സ്വാധീനിച്ചിട്ടുണ്ടെന്നു പറയാൻ ഒരു കമെന്റു പോരാ.