മീനാക്ഷിയുടെ പ്രിയ കസിന്‍സ് നീരദയും അവളെക്കാള്‍ ഒരു വയസ്സിനിളയ ഗൗരിയുമാണ് ഇതിലെ നായികമാര്‍.
രണ്ടാളും അവരുടെ അമ്മമാരും കൂടി ഏ.സി. (ആലപ്പുഴ -ചങ്ങനാശ്ശേരി) റോഡിലൂടെ ബസ്സില്‍ പോകുന്നു ആലപ്പുഴയ്‌ക്ക്. അമ്മമാരെ ശല്യപ്പെടുത്താതിരിക്കാനായി കൂട്ടത്തില്‍ സീനിയറായ നീരദയെ ഒരു ജോലി ഏല്‍പ്പിച്ചു, വഴിയില്‍ കാണുന്ന ബോര്‍ഡുകളെല്ലാം വായിക്കണം. വീട്ടില്‍ ചെന്ന് അതെല്ലാം ഓര്‍മ്മിച്ച് ഗൗരിയെ എഴുതി പഠിപ്പിക്കണം. രണ്ടുപേരും വളരെ ഗൗരവമായിത്തന്നെ ജോലി തുടങ്ങി.
വീട്ടില്‍ ചെന്നു. കുളിച്ചു, കാപ്പി കുടിച്ചു....അടുത്തതായി ഗൗരിയെക്കൊണ്ട് എഴുതിച്ചു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു. പത്തു മിനിറ്റു കഴിയും മുന്‍പ് ഹോം വര്‍ക്കു തീര്‍ത്തു ഗൗരി കൊണ്ടു വന്നു, അകമ്പടിക്ക് നീരദയും. എഴുതിയ വാക്ക് വായിച്ച് ഗൗരിയുടെ അമ്മ ഞെട്ടിത്തരിച്ചു നില്‍ക്കുന്നതു കണ്ട് ഓടിയെത്തി നീരദയുടെ അമ്മ. വായിച്ചു, ആദ്യം ഞെട്ടി, പിന്നെ രണ്ടമ്മമാരും കൂടി പൊട്ടിച്ചിരിയും തുടങ്ങി.......
എന്തോ പന്തികേടു മണത്ത മക്കള്‍ പറഞ്ഞു, "ഞങ്ങള്‍ എണ്ണിയതാ, 24 സ്ഥലത്ത് ആ ബോര്‍ഡുണ്ട്..... "
വാക്കെന്തെന്നു മനസ്സിലായോ കൂട്ടരെ?
"കള്ള്..... "
ഇനി ഗൗരീമാഹാത്മ്യം ഒന്നുകൂടി. നാട്ടിലെല്ലാം ആശാന്‍പള്ളിക്കൂടങ്ങള്‍ നിന്നപ്പോഴും ഗൗരിയുടെ വീടിനടുത്ത് ഒരു ആശാട്ടി എഴുത്തു കളരി നടത്തിയിരുന്നു. ഗൗരിയുടെ അച്ഛനമ്മാര്‍ ആവേശത്തോടെ മകളെ അവിടെ മണലിലെഴുതി പഠിക്കാന്‍ വിടുകയും ചെയ്‌തു. അങ്ങനെ ഗൗരി എഴുത്തും വായനയും വളരെ നേരത്തേ പഠിച്ചു.
കടപ്പാട്ടൂരമ്പലത്തില്‍ വച്ചൊരു കല്യാണം. മീനാക്ഷിയും നീരദയും ഗൗരിയും അമ്മമാരും എല്ലാം ഒത്തുകൂടിയിട്ടുണ്ട്. ഗൗരിക്ക് വെടിക്കെട്ടു ഭയമാണ്. പെട്ടന്നു പടക്കം പൊട്ടുന്നതു കേട്ട മീനാക്ഷിയുടെ അമ്മ ഗൗരിയെയുമെടുത്ത് ഓടി പടിഞ്ഞാറേ നടയിലേക്ക്. ഗൗരി വല്യമ്മയുടെ തോളില്‍ തല പുറകോട്ടിട്ട് ഏങ്ങലടിച്ച് പേടിച്ചരണ്ടു കിടക്കയാണ്. ഓ, ഇനിയിപ്പോള്‍ കുഴപ്പമില്ല എന്ന് മീനുവിന്റെ അമ്മ സമാധാനിക്കുമ്പോള്‍ പെട്ടെന്നു തലപൊക്കി ദൂരേയ്‌ക്കു കൈ ചൂണ്ടി ഗൗരി ചിണുങ്ങി.......നോക്കിയപ്പോള്‍ അവിടെ വെണ്ടയ്‌ക്കായില്‍ എഴുതി വച്ചിരിക്കുന്നു "വെടി ".
ഇത്തിരിക്കൊച്ചിനെ അക്ഷരം പഠിപ്പിച്ചു വച്ചിരിക്കുന്നു അവള്‍...അവള്‍ടെ ഒരു ആശാട്ടിപ്പള്ളിക്കുടം..............ഗൗരിയുടെ അമ്മയെ വഴക്കു പറഞ്ഞ് സാരമില്ല, സാരമില്ലെന്നു കുട്ടിയുടെ പുറത്തു തട്ടി മീനുവിന്റെ അമ്മ ഓടി വടക്കേ നടയിലേക്ക്..............
ചിരി വരുന്നുണ്ടോ ആര്‍ക്കെങ്കിലും?
ReplyDeleteചിരി വരുന്നുണ്ടോന്നോ? ചിരിച്ച് ചിരിച്ച് വളി വിട്ടു.
ReplyDeleteകൊള്ളാമല്ലോ ജീവിതത്തില്‍ നിന്നുള്ള നുറുങ്ങുകള്‍. :)
ReplyDeleteമൈത്രെയിയുടെ സാമകാലിക ബ്ലോഗ് പോസ്റ്റുകള്‍ മാത്രമേ ഇതുവരെ വായിച്ചിരുന്നുള്ളൂ.. ഇനി ഇപ്പൊ ലിസ്റ്റ് ഒന്ന് കൂടി extend ചെയ്യാം. :)
പിന്നെ എന്റെ ബ്ലോഗിലെ കമന്റ് കണ്ടു. വിശദമായി തന്നെ മറുപടി എഴുതാനുള്ളത് കൊണ്ട് എഴുതാതെ നീക്കി വച്ചു. സി. വി. ശ്രീരാമന്റെ ഒളിച്ചോട്ടം ഞാന്‍ വായിച്ചതാണ് കേട്ടോ. അതൊക്കെ പിന്നെ പറയാം അല്ലെ?
ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയേം ചെയ്തു.
ReplyDeleteതമാശക്ക് വേണ്ടിയുള്ള തമാശയല്ലതാകുംപോള്‍ അതിന് മാറ്റ് കൂടും.
അത്തരത്തില്‍ മാറ്റ് കൂടിയ ഒരു പോസ്റ്റ്.
thank you pyari and pattepadamramji .Humbly request ayyovedan to edit the 2nd sentence.
ReplyDeleteYou may delete my above comment and this one permanently.
ReplyDeleteഎ സി റോഡിനെ ആരാ കുറ്റം പറഞ്ഞേ..ഗ്ര്ര്ര്ര്ര്ര്ര്ര്ര്‍..
ReplyDeleteഞാന്‍ ഒരു കുട്ടനാടുകാരനാ
നന്നായി എഴുതി സാരമില്ല maithreyi എപ്പോഴും മസിലു പിടിച്ചിരിക്കുന്നവർക്ക് തമാശ മനസ്സിലാകില്ല! മനസ്സിലയാലും ചിരിക്കില്ല! മസിലു പിടിവിട്ട് പോകില്ലേ!!
ReplyDeleteഞാൻ വിചാരിച്ചു Pyari K പറഞ്ഞത് എന്റെ ഒളിച്ചോട്ടത്തെകുറിച്ചാണെന്ന്!!
ReplyDelete:-)
ReplyDeleteഇന്നലെ എ.സി. റോഡിലൂടെ പോയപ്പോള്‍, ആദ്യമായി അതുവഴി പോവുകയായിരുന്ന സുഹൃത്തും പറഞ്ഞതിതാണ്; കള്ള്, താറാവ് ഈ രണ്ടു വാക്കുകളേ ഇവിടെയെല്ലാം കാണാനുള്ളല്ലോ എന്ന്. കൂട്ടത്തില്‍ ഇവിടെയെങ്ങും ആരും കോഴിയെ കഴിക്കില്ലേ എന്നൊരു ആത്മഗതവും.
--
kunju manassukale vayikkunnath thanne oru sukhamulla anubhavam aanu ..
ReplyDeletehappy reading ...
മൈത്രെയീ ...
ReplyDeleteനന്ദി വന്നതിനു ...
ആ കവിത ഞാന്‍ എഴുതിയതല്ലട്ടോ ...
കുഞ്ചുപിള്ള എന്നോ മറ്റോ ആണ് കവീടെ പേര്‍ ...
ഫ്രണ്ട് പാടി കേട്ട് ബൈ ഹാര്‍ട്ട് ആക്കിയത് ആണ് ഞാന്‍ ...
ഞാനും നിമിത്തങ്ങളില്‍ വിശ്വസിക്കുന്നു ...
ഞാനും പലേരി മാണിക്യത്തെ പറ്റി ഒരു മണ്ടന്‍ rivue ഇട്ടിട്ടുണ്ട് ( ഒരു
പക്ഷെ ആ ഫിലിം കണ്ടു കഴിഞ്ഞു എന്നെ നാര്‍കോ അനല്യ്സിസ് ചെയ്താ ഞാന്‍ ഇതേ
കാര്യങ്ങള്‍ പറഞ്ഞേനെ ...)
ബ്ലോഗ് ഇഷ്ടായി .. .ഇനിയും വരാം വിശദമായ വായനക്ക് ...
സ്നേഹം ..
mashe ennu vilichathilum oru nimitham ...
njan teacher aayirunnu ....
(computer ) for the last two yrs oru central schoolil
ippo tech assistant ( b tech lab)
പിള്ളമനസ്സില്‍ കള്ളമില്ലെന്നല്ലേ..
ReplyDeleteVery interesting Mythreyi.
ReplyDeleteചിരി വന്നു . ഹാ ഹാ
ReplyDeleteThis is my blog. Click here.
ReplyDelete6 เรื่องจริงที่น่าแปลกใจเกี่ยวกับการเดิมพันคาสิโน"
I will be looking forward to your next post. Thank you
ReplyDeleteแทงมวยออนไลน์ คือ อะไร? ทำไมคนชอบแทงมวย? "