Friday, February 12, 2010

മായാ കാഴ്‌ച്ചകള്‍

കൈയ്യെത്താ ദൂരത്ത്‌ കാണാമറയത്ത്‌
കാതങ്ങളകലെ നീയെന്നാകിലും
കേള്‍ക്കുന്നുമുറ്റത്ത്‌ കിങ്ങിണിയൊച്ചയും
കുട്ടത്തിപ്രാവിന്‍ കുറുങ്ങലും ഞാന്‍
കുയിലിനൊപ്പം കൂവിത്തോറ്റല്ലോയെന്നങ്ങു
കവിളില്‍ നുണക്കുഴി വിരിയുന്നതും
കമലപ്പശുവിന്റെ കഥചൊല്ലച്ഛായെന്ന
കൊഞ്ചലും കാതില്‍ മുഴങ്ങീടുന്നു

കൊച്ചുമീനാക്ഷിക്കുട്ടിയല്ലമ്മേ ഞാന്‍
കുട്ടിയിപ്പോള്‍ പേരിന്‍ വാലില്‍ മാത്രം!
കണ്‍മണിയാളവള്‍ പൊട്ടിച്ചിരിച്ചുപോയ്‌
കാലത്തെ കയറിടിനാവതെങ്ങ്‌്‌ !
കാലമേ പോകല്ലേയെന്നു കേഴുമ്പോഴും
കാലചക്രം തിരിഞ്ഞല്ലേ കൂടൂ!

കാലമാം സത്യം മഹത്തരമെന്നാലും
ഞങ്ങള്‍ക്കു നീയെന്നും കുട്ടി തന്നെ!
ദൂരങ്ങള്‍ താണ്ടുക, കോണികയറുക
പാമ്പിന്‍ തലയില്‍ പെടാതെ പോക!
കൂടെ നടക്കുവാനകയില്ലെങ്കിലും
മനമെന്നുമെന്നും നിനക്കു കൂട്ട്‌ !


22 comments:

  1. അങ്ങനെയിരിക്കുമ്പോള്‍ എവിടുന്നെങ്കിലും രണ്ടുവരി മനസ്സില്‍ ഓടിയെത്തും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ കയ്യിലുള്ള ലിമിറ്റഡ്‌ വൊക്കാബുലറി വച്ച്‌ ഒരു യുദ്ധമാണ്‌, കവിത എന്നൊന്നു തട്ടിക്കൂട്ടാന്‍......

    ReplyDelete
  2. ellakkazhachakalum maayakal thanne

    kaanarikkunna mayakalkkaayi

    kaathirikkaam

    aashamsakal

    ReplyDelete
  3. നല്ല കവിത. ഇഷ്ടപ്പെട്ടു.

    ReplyDelete
  4. തട്ടിക്കൂട്ടിയ കവിത നന്നായിട്ടുണ്ടല്ലോ. കൈമോശം വന്നുപോയ ബാല്യം!

    ReplyDelete
  5. കാലമെന്തൊക്കെ വികൃതി കാട്ടിയാലും അമ്മക്കണ്ണുകള്‍ക്ക് ‍ മക്കള്‍ എന്നും ഉണ്ണികള്‍ തന്നെ.
    ഇഷ്ടായീ....

    ReplyDelete
  6. "കൂടെ നടക്കുവാനകയില്ലെങ്കിലും
    മനമെന്നുമെന്നും നിനക്കു കൂട്ട്‌ "

    വളരെ ഇഷ്ടപ്പെട്ടു, വരികള്‍...

    ReplyDelete
  7. കാലമാം സത്യം മഹത്തരമെന്നാലും
    ഞങ്ങള്‍ക്കു നീയെന്നും കുട്ടി തന്നെ!
    സത്യം.എപ്പോഴും അച്ഛനമ്മമ്മാര്‍ക്കു മക്കള്‍ കുട്ടികള്‍ തന്നെ.

    ReplyDelete
  8. മൈത്രേയി,

    നല്ല ചിന്ത തന്നെ!കാലത്തിനൊപ്പം മായാതെ നില്ക്കുന്ന ഒന്നാണു മക്കളോടുള്ള സ്നേഹം !വരികളില്‍ ഇനിയും നല്ല ചിന്തകള്‍ നിറയട്ടെ!

    ReplyDelete
  9. കവിത അത്ര നന്നായിട്ടൊന്നുമില്ലെന്ന്‌ അറിയാം. എന്നിട്ടും വായിക്കാനും അഭിപ്രായമറിയിക്കാനും സമയം കണ്ടെത്തിയ സുമനസ്സുകള്‍ക്കു നന്ദി.. പാമ്പും ഗോവണിയും കളിയല്ലേ ജീവിതം...........ഗോവണി കിട്ടുന്നത്‌ വളരെ പ്രയാസപ്പെട്ടാകും. പക്ഷേ പാമ്പിന്‍ തലയില്‍ പെട്ടു പോകാന്‍ എളുപ്പവും.

    ReplyDelete
  10. മൈത്രേയി
    എന്റെ സ്മൃതി എന്ന ബ്ലോഗിലേക്ക് അയച്ച പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി.
    താങ്കളുടെ ഇമെയില്‍ അഡ്രസ്സ് അറിയാത്തതിനാല്‍ ഇവിടെ നാല് വരി എഴുതട്ടെ. പ്രതികരണങ്ങള്‍ക്കുള്ള മറുപടി അവിടെ തന്നെ എഴൂതിയിട്ടുണ്ട്.
    ദയവായി എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.

    സ്നേഹത്തോടെ
    ജെ പി

    ReplyDelete
  11. കൊച്ചുമീനാക്ഷിക്കുട്ടിയല്ലമ്മേ ഞാന്‍
    കുട്ടിയിപ്പോള്‍ പേരിന്‍ വാലില്‍ മാത്രം!

    ഒന്ന് തട്ടിക്കൂട്ടിയപ്പോള് കവിതയായി ..
    നന്നായൊന്ന് ഗൃഹപാഠം ചെയ്താല്‍ എന്താവും...കാവ്യാവും!
    നന്നായിരിക്കുന്നു,CONGRATZ!!

    ReplyDelete
  12. ഇഷ്ടപ്പെട്ടു.

    ReplyDelete
  13. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  14. മാതൃസ്നേഹം മഹത്തരം.
    നല്ല വരികൾ..ലളിതം..

    ReplyDelete
  15. വളരെ ഇഷ്ടപ്പെട്ടു.നല്ല കവിത.

    ReplyDelete
  16. മാതൃസ്നേഹത്തിന്റെ മഹത്വം എത്ര പറഞ്ഞാലും തീരില്ല.
    നല്ല വരികള്‍, എളുപ്പം ഗ്രഹിക്കാന്‍ പറ്റുന്നത്.
    ആശംസകള്‍.

    ReplyDelete
  17. കവിത നന്നായിട്ടുണ്ട് ..പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ....എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു വളരെ നന്ദി ....

    ReplyDelete
  18. കുട്ടത്തിപ്രാവും കമലപ്പശുവും...കഥാപാത്രങ്ങളെ ഒക്കെ എനിക്ക് ഇഷ്ട്ടമായി :-)

    ReplyDelete
  19. കുയിലിനൊപ്പം കൂവിത്തോറ്റല്ലോയെന്നങ്ങു
    കവിളില്‍ നുണക്കുഴി വിരിയുന്നതും- ഈ വരികളിൽ കവിത വിരിയുന്നുണ്ട്, ലളിതമായ, സ്നേഹനിർഭരമായൊരു മനസ്സ്.കവിതയുടെ അടിയിൽ ഊറിത്തെളിയുന്നു. ഇനിയും കവിത എഴുതണം

    ReplyDelete
  20. കുട്ടിക്കാലം വിരുന്നു വന്നു മനസ്സില്‍....നന്ദി ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയതിന്

    ReplyDelete