Friday, May 14, 2010

കൊച്ചുവായിലെ വലിയ വര്‍ത്തമാനങ്ങള്‍!


ഒന്‍പതു വയസ്സുകാരി ഗോപികയും ആറു വയസ്സുകാരന്‍ അനന്ദിത് എന്ന അ ലക്‌സും കനേഡിയന്‍ പൗരര്‍. ഒരു കൊല്ലം അമ്മയും മക്കളും നാട്ടില്‍ താമസിച്ചു, കുഞ്ഞുങ്ങള്‍ മലയാളം പഠിക്കണമല്ലോ. തിരിച്ചു പോകും മുമ്പ് ഞങ്ങളുടെ വീട്ടില്‍ 2 ദിവസം. രാവിലെ എഴുന്നേല്‍ക്കാന്‍ അനുജനെ വിളിക്കുകയാണ് ഗോപിക. അലക്‌സ് ഉണര്‍ന്നതും ദേഷ്യപ്പെട്ടു...'ശ്ശോ ഞാന്‍ സ്വപ്‌നം കാണ്വായിരുന്നു...അതു നശിപ്പിച്ചു.......'
'നീ എന്തു സ്വപ്‌നാ കണ്ടേ ' ചേച്ചി
'ഒരു വല്യ ട്രാന്‍സ്‌ഫോര്‍മര്‍...അതു പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നെ ന്തായോ...' സസ്പന്‍സോര്‍ത്തു ദുഃഖിതനായിരുന്നു അലക്‌സ്.
'ശ്ശോ, ഈ ചെക്കന്റെ കാര്യം. നിനക്കു വല്ല നല്ല സ്വപ്‌നവും കണ്ടൂടാരുന്നോടാ...ഫോര്‍ എക്‌സാംപിള്‍... മെന്‍ വിമനിനെ റെസ്‌പെക്ട് ചെയ്യുന്നതായി....... '

ഇനി ഗോപികയുടെ അടുത്ത പീസ്....
'ചേച്ചീ, ചേച്ചി വലുതാകുമ്പോള്‍ കല്യാണം കഴിക്കില്ലേ..?' 'പിന്നേ...കഴിക്കൂല്ലോ... '
'അയ്യോ പാവം വല്യച്ഛനും വല്യമ്മയും.....ഒരു പാട് സ്ത്രീധനം കൊടുക്കേണ്ടി വരില്ലേ.....'

നാട്ടിലുണ്ടായിരുന്ന കാലത്ത് അപ്പൂപ്പനും അമ്മുമ്മയ്ക്കുമൊപ്പം എന്നും സീരിയലുകള്‍ കാണുമായിരുന്നു ഗോപിക....


20 comments:

  1. പക്ഷെ ഇതൊക്കെ കേള്‍ക്കാന്‍ നല്ല രാസമാ...അല്ലെ ചേച്ചീ

    ReplyDelete
  2. ചേച്ചിയേ,ഹോര്‍മോണ്‍ കുത്തിപ്പെരുപ്പിച്ചതല്ലേ നാലുനേരോം തട്ട്ണേ !!
    ഒപ്പം സീരിയലും മേമ്പൊടിയായ് കാഡ്ബറിയും..പിന്നെങ്ങനാ
    വായ ചെറുതാവ്ണേ.?
    ലേഖനം ഒരുപാട് മേഖലകളെ തൊട്ട് കാണിക്കുന്നു.

    ReplyDelete
  3. കുട്ടികള്‍ സീരിയലു കാണുന്നതു നിര്‍ത്തിയാല്‍ പകുതി കാര്യം ശരിയാകും. സീരിയലിലെ കുട്ടികള്‍ മുതിര്‍ന്നവരോട് തര്‍ക്കുത്തരം പറയുന്നതും മറ്റും കണ്ട് വളരുന്ന കുട്ടികള്‍ അങ്ങനെ ആയില്ലെങ്കിലല്ലേ ഉള്ളൂ അത്ഭുതം

    ReplyDelete
  4. കുഞ്ഞു മനസ്സുകളില്‍ പതിയുന്നത് മായ്ക്കാന്‍ പ്രയാസമാണ്.
    ഇപ്പോഴുണ്ടാകുന്ന ഏകദേശം 80% പ്രശ്നങ്ങള്‍ക്കും കാരണം ടീവി പരിപാടികളാണ്, അതില്‍ സീരിയല്‍ മാത്രം ഒതുങ്ങുന്നില്ല.
    ചെറിയ പോസ്റ്റിലൂടെ വലിയ കാര്യങ്ങള്‍ തുറന്നിട്ടു.

    ReplyDelete
  5. കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാ‍ര്യമില്ല, ഒരു കൊല്ലമല്ലേ സീരിയലുകള്‍ കണ്ടതു്!

    ReplyDelete
  6. കുട്ടി പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി......ആ ഭാവഹാവാദികളും കൂടി കാണുമ്പോള്‍ ആരും ചിരിച്ചു പോകുമായിരുന്നു....ഏറക്കാടന്‍ പറഞ്ഞതുപോല...

    ReplyDelete
  7. ഇതൊക്കെ തന്നെ കണ്ട് കുട്ടികൾ വളരും... മാറ്റി നിറുത്തിയതുകൊണ്ടൊന്നും വലിയ കാര്യമില്ല... മുൻതലമുറയ്‌ക്ക്‌ ഇതുപോലെ തന്നെയായിരുന്നു നമ്മളും... ഒന്ന്‌ ഓർത്തുനോക്കു...

    ReplyDelete
  8. മൈത്രേയി ചേച്ചീ.,ആ കുഞ്ഞിത്തലയില്‍ മെന്‍ മെന്‍ വിമനിനെ റെസ്‌പെക്ട് ചെയ്യുന്നതും,സ്ത്രീധനം കൊടുക്കുന്നതുമൊക്കെയായ ഇമ്മിണി വല്യ ആകുലതകള്‍ മാത്രമല്ലേ ഉള്ളൂ.അത്തരം നിഷ്കളങ്ക വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും ഒരു രസമാണു.:)
    പക്ഷേ ചില കുട്ടികള്‍ ആ ലെവലും കഴിഞ്ഞ് കൃത്രിമത്വം നിറച്ച ഗംഭീര വര്‍ത്തമാനവുമായി മുതിര്‍ന്നവര്‍ക്ക് പഠിക്കുന്നത് കണ്ടിട്ടുണ്ട്.അത് പലപ്പോഴും അരോചകമായി തോന്നാറുണ്ട്..

    ReplyDelete
  9. നാട്ടിലുണ്ടായിരുന്ന കാലത്ത് അപ്പൂപ്പനും അമ്മുമ്മയ്ക്കുമൊപ്പം എന്നും സീരിയലുകള്‍ കാണുമായിരുന്നു ഗോപിക....

    എന്നിട്ട് ഇതിലപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.

    ReplyDelete
  10. കുറെ കാലം മുന്നെ ഉപന്യാസ /പ്രസംഗ /ചര്‍ച്ച വിഷയം ആയിരുന്നു റ്റെലിവിഷ്യന് വിദ്യാര്‍ദ്ധികളില്‍ ഉണ്ടാക്കവുന്ന സ്വാധീനം,
    മെറിറ്റ്സ് ആന്‍ഡ് ഡിമെരിയ്സ് ഒഫ് ടിവീ.. അന്നു റ്റീച്ചര്‍മാരും മാതാപിതക്കളും ചേര്‍ന്ന് എഴുതി പഠിപ്പിച്ചു ഘോരം ഘോരം പ്രസംഗിച്ചു.
    ഇന്ന് ആ തലമുറ മാതാപിതാക്കളായി. കുട്ടികളുടെ കുട്ടിത്വത്തിനു ആണ് റ്റെലിവിഷന്‍ സംസ്കാരം കത്തി വച്ചത്. പണ്ട് കുട്ടികള്‍ കേള്‍ക്കാന്‍ /കാണാന്‍ പാടില്ലാത്തത് എന്ന ഒരു വകതിരിവുണ്ടായിരുന്നു. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് കേട്ട് നില്ലരുത് എന്നൊക്കെ ഒരു ചിട്ട. അതൊക്കെ ഇന്ന് അപ്രത്യക്ഷമായി...അതിന്റെതായ ദോഷങ്ങള്‍ .. കുട്ടിയെ കൊണ്ട് ഒരു ഭാരമുള്ള വസ്തു എടുപ്പിക്കില്ല ജോലി ചെയ്യിക്കില്ലാ കൊള്ളാം നല്ലത് -എന്നാല്‍ മാനസീകമയി അവരുടെ പരിധിക്ക് അപ്പുറം മനസ്സിനു കൈകാര്യം ചെയ്യാന്‍ പക്വതയില്ലാത്ത കാര്യങ്ങള്‍ കുട്ടികള്‍ കാണുന്നു കേള്‍ക്കുന്നു, അതിന്റെ ഭവിഷ്യത്ത് മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? ഏതു നേരവും റ്റിവിക്ക് മുന്നില്‍ കഴിയുന്ന കുട്ടി കായികമായി ഒന്നും ചെയ്യുന്നില്ല 'ചൈല്‍ഡ് ഒബീസിറ്റി' ഇന്ന് ഒരു പ്രശ്നമാകുന്നു തുടര്‍‌ന്ന് ആ കുട്ടികള്‍ക്ക് ഹൃദ്രോഗവും മറ്റു പല അസ്വാസ്ത്യങ്ങളും ഇത് ശാരീരികം . അതിലും കഷ്ടമാണ് അവരുടെ വികലമായ മനസ്സീകവ്യാപാരം ... "'ഒരു വല്യ ട്രാന്‍സ്‌ഫോര്‍മര്‍...അതു പൊട്ടിത്തെറിക്കുക" അതൊരു നല്ല അനുഭവമാണൊ? കുട്ടിയുടെ ഉപബോധമനസ്സിലും പൊട്ടിതെറികള്‍ ആണ് ...അതാണ് റ്റെലിവിഷന്‍ സംഭാവന!

    ReplyDelete
  11. കുട്ടിയെ ടീവിക്ക് മുന്നിലിരുത്തി കാർട്ടൂൺ കാണിച്ചാൽ പിന്നെ എല്ലാ സെയ്ഫ്. അതാണല്ലൊ ഇപ്പോഴെത്തെ രീതി.

    ReplyDelete
  12. കുറച്ചു നാൾ മുമ്പ് എന്റെ ഇളയ മകൾ ചോദിച്ച ത്’ഈ വീടിന്റെ ആധാരം ആരുടെ പേരിലാണന്ന്’ഞെട്ടിപോയ്.

    ReplyDelete
  13. കുട്ടികളെ ഒഴിവാക്കാന്‍ വേണ്ടി ടി വി ഇട്ടുകൊടുക്കുന്ന മാതാപിതാക്കളും ഉണ്ട് !

    ReplyDelete
  14. ടിവികാണല്‍ ഒരു ആരോഗ്യപ്രശ്നമാണ്. ഭാവിയില്‍ സാമൂഹികപ്രശ്നം കൂടി ആയേക്കാം..
    :-)

    ReplyDelete
  15. ചില കാര്യങ്ങളിൽ മാത്രമായിട്ട് ഒരു തുറവി ഉണ്ടാവുകയില്ല.തുറവി ഒരു ഒഴുക്കാണ്, നമുക്ക് നല്ലതെന്ന് തോന്നുന്ന തുറവികൾക്കൊപ്പം അല്ലാത്തവയും കാണും. കാലം ഇതെല്ലാം കടന്ന് പോകും, നമ്മുടെ മുൻ തലമുറ നമ്മെപ്പറ്റി പറഞ്ഞതു ഓർക്കാമെന്ന് തോന്നുന്നു.

    ReplyDelete
  16. Such a true & touching story. Maithreyi, ur story-theme can be called contemprory. Well done. My congrats & Best Wishes to you.

    ReplyDelete
  17. കുട്ടികള്‍ടെ സംസാരം ഇഷ്ടായി ... ശ്രീ, ...
    ഗോപിക യുടേത് പ്രത്യകിച്ച് ..

    ReplyDelete
  18. കുഞ്ഞുങ്ങളുടെ വലിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനുള്ള രസമൊന്നു വേറെ, കാനഡക്കുഞ്ഞുങ്ങളുടെ വര്‍ത്താനം നല്ല ചേലാ അല്പ്പം മുന്പ് കൂട്ടുകാരന്‍ പറഞ്ഞു, അമ്മയോടു കലമ്പിയ എട്ടു വയസ്സുകാരന്‍ മകന്‍ പറഞ്ഞത്- അഛനു വേറെ എത്ര സ്ത്രീകളുണ്ടായിരുന്നു, വേറെ കല്ല്യാണം കഴിക്കാന്‍, ഈ അമ്മയെ മാത്രമേ കിട്ടിയുള്ളൂ?

    ReplyDelete