വാക്കുകള്‍ക്കതീതം നിസ്സീമമാണീ സന്തോഷം
മകളേ നിനക്കൊപ്പം പങ്കുവയ്‌ക്കുന്നു ഞങ്ങള്‍!
ദീപങ്ങള്‍ ജ്വലിക്കട്ടെ,താരങ്ങള്‍ തിളങ്ങട്ടെ,
ആയിരം പുഷ്‌പങ്ങളങ്ങൊന്നിച്ചു വിരിയട്ടെ!
കരുണാമയനാകും ദൈവമേ കാത്തീടണേ,
പ്രാര്‍ത്ഥനാനിരതം കൈകൂപ്പുന്നു ഞങ്ങളിതാ.
വരമൊന്നു ചോദിക്കട്ടെ,തട്ടിക്കളയല്ലെന്‍ യാചന നീ
എന്‍ കുഞ്ഞിന്‍ ദുഃഖമെല്ലാം എനിക്കു തരിക നീ!
ഇന്നിതര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കുന്നു പുരുവിനെ
്‌അച്ഛന്റെ ജരാനര ഏറ്റൊരാ ധന്യാത്മനെ
പുത്രനു ജീവനേകാന്‍ സ്വജീവന്‍ വെടിഞ്ഞോരു
ബാബറാമച്ഛനെയും മനസാ സ്‌മരിപ്പൂ ഞാന്‍.
നമ്മുടെ സ്‌്‌നേഹം തങ്കനൂലിഴയെന്നാല്‍
ഞങ്ങള്‍ കാല്‍ച്ചങ്ങലകളാകൊല്ലൊരിക്കിലും
എന്നു പ്രാര്‍ത്ഥിക്കുന്നു മനമുരുകി ഞങ്ങള്‍ കുഞ്ഞേ!
പിന്നോട്ടു നോക്കിത്തന്നെ മുന്നോട്ടു നീങ്ങീടുക,
ഭാരതധര്‍മ്മനീതി ശക്തിയായ് തീര്‍ന്നീടട്ടെ!
പ്രാര്‍ഥനാഗീതം സുന്ദരം...
ReplyDeleteസുന്ദരം...
ReplyDeleteമോളെ:ഈ ബ്ലോഗില്‍ ആദ്യ മായാണ് .മറ്റൊരു ബ്ലോഗിലൂടെ എത്തിയതാണ് ..ഈ കവിത എനിക്ക് ഒത്തിരി ഇഷ്ടായി ....അസുഖം കാരണം രണ്ടുമാസകാലമായി ഒരു ബ്ലോഗും നോക്കാരില്ലായിരുന്നു.ഇനിയും വരാം ..
ReplyDelete"എന്‍ കുഞ്ഞിന്‍ ദുഃഖമെല്ലാം എനിക്കു തരിക നീ!"
ReplyDelete- very touching!!!
നമ്മുടെ സ്‌നേഹം തങ്കനൂലിഴയെന്നാല്‍
ReplyDeleteഞങ്ങള്‍ കാല്‍ച്ചങ്ങലകളാകൊല്ലൊരിക്കിലും.....
ഈ അറിവുണ്ടെങ്കിൽ ധാരാളം മതി. മകൾക്കും അഛനമ്മമാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ!
വരമൊന്നു ചോദിക്കട്ടെ,തട്ടിക്കളയല്ലെന്‍ യാചന നീ
ReplyDeleteഎന്‍ കുഞ്ഞിന്‍ ദുഃഖമെല്ലാം എനിക്കു തരിക നീ!
ഞാന്‍ കരയുമ്പോള്‍ എനിക്കായി കരയുന്ന അമ്മ, അച്ഛന്‍ .
ഞാന്‍ ചിന്തിച്ചുപോയി ,
ഞാനെന്തു ചെയ്യുന്നു,
അവര്‍ക്കായി,
നന്ദി.
നല്ലൊരു ചോദ്യത്തിന് !