Sunday, May 23, 2010

വരുണ്‍, വയസ്സ് 23

(11.04.2010 ലെ വാരാന്ത്യകൗമുദിയില്‍ പ്രസിദ്ധീകരിച്ചത്.)
വരുണിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു. അവരുടെ ജീവിതത്തിരുശേഷിപ്പായ ചിതാഭസ്മം ആലുവാപ്പുഴ ഏറ്റുവാങ്ങി. ഇപ്പോള്‍ അതൊഴുകിയൊഴുകി കടലിലെത്തിക്കാണുമോ. അതോ ചെളിയില്‍ താഴ്ന്നു കാണുമോ.....വരുണിന് തീരെ ഉറങ്ങാന്‍ കഴിയുന്നില്ല. നെഞ്ചില്‍ എന്തോ വലിയ കനം പോലെ. സങ്കടം, രോഷം, ആത്മനിന്ദ.........താങ്ങാനാവുന്നില്ല. പിറ്റേന്ന് ശനിയാഴ്ച്ചയായത് നന്നായി. ഓഫീസില്‍ പോകണ്ടല്ലോ. വരുണ്‍ ആശ്വസിച്ചു.

വരുണിന് വയസ്സ് 23. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍. ജീവിതഗതിവിഗതികളെപ്പറ്റി ചിന്തിച്ചു തലപുണ്ണാക്കണ്ട പ്രായമല്ല, സാഹചര്യവുമല്ല. എന്നിട്ടും വരുണ്‍ സങ്കടപ്പെടുന്നു. അത് 80 വയസ്സുകഴിഞ്ഞ , വീട്ടില്‍ ആരുമല്ലാതിരുന്ന , അമ്മൂമ്മയെപ്പറ്റി ഓര്‍ത്തു മാത്രമല്ല എന്തായാലും.

വരുണിന്റെ മനസ്സില്‍ സ്വന്തം അച്ഛനമ്മമാര്‍ക്ക് കുറേശ്ശെയായി ബീഭത്സരൂപം കൈവരികയാണ്. അപ്പുറത്തെ മുറിയില്‍ അവര്‍ സുഖമായുറങ്ങുന്നു. ഒരു ശല്യം ഒഴിഞ്ഞുപോയ സന്തോഷത്തില്‍.......എന്തൊക്കെയോ നേടിയെന്ന തൃപ്തിയില്‍........നേടി....എല്ലാവരേയും വഞ്ചിച്ച് ഒരുപാടു സ്വത്തുക്കള്‍. അതിന്റൊപ്പം ഒരുപാടു ശാപവും.... അവര്‍ക്ക് അതൊന്നും പ്രശ്‌നമേയല്ല.........

അമ്മൂമ്മ മരണം എന്നേ ആഗ്രഹിച്ചിരുന്നു. ഒരു കണക്കിന് അവരുടെ ഏകാന്തത്തടവ് അവസാനിച്ചല്ലോ എന്നു സന്തോഷിക്കയാണ് വേണ്ടത്.

ഡോക്ടര്‍ മരണം സ്ഥിരീകരിച്ചപ്പോള്‍ അച്ഛന്റേയും അമ്മയുടേയും മുഖത്തെ ഗൂഢസന്തോഷം വരുണ്‍ ശ്രദ്ധിച്ചതാണ്. അപ്പോഴാണ് അമ്മൂമ്മയെ ഓര്‍ത്ത് ശരിക്കും സങ്കടപ്പെട്ടത്. അമ്മൂമ്മ ജീവിച്ചതേ ഇവര്‍ക്കു വേണ്ടിയാണ്. അവര്‍ക്കു വേണ്ടി ഒരേയൊരു മകനെ തള്ളിപ്പറഞ്ഞു...ചതിക്കാന്‍ കൂട്ടു നിന്നു....ഒരുപക്ഷേ അതിന്റെ ശിക്ഷയാകാം. ഇങ്ങനെ ആരോരുമില്ലാത്തവരെപ്പോലെ മരിക്കേണ്ടി വന്നത്.

എന്നാലും ഒന്നു പൊട്ടിക്കരയാന്‍ പോലുമാരുമില്ലാതെ.... എന്റെ പാവം, പാവം അമ്മൂമ്മ.... വരുണ്‍ തേങ്ങി.....വായ്ക്കരിയിടുമ്പോള്‍ അമ്മ വളരെ പ്രയാസപ്പെട്ട് കണ്ണീര്‍ വരുത്തുന്നതു കണ്ടു..........അച്ഛനാണെങ്കിലോ......'ഇനി 5th day ഒരു പരിപാടിയുണ്ട്, പിന്നെ 12th day അടുത്ത പരിപാടി. അതോടെ എല്ലാം തീരും.' എത്ര അടക്കിയിട്ടും അച്ഛന്റെ സന്തോഷം അറിയാതെ വെളിയില്‍ ചാടി....
അല്ലെങ്കിലും ഇപ്പോള്‍ മിയ്ക്ക വീടുകളിലും പ്രായമായവര്‍ അധികപ്പറ്റാണല്ലോ. മക്കളൊരുക്കുന്ന തടവറയില്‍ മരണം കാത്ത് കഴിയുന്നവര്‍.

വയസ്സായ മിയ്ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമിടുക്കുണ്ട് അവരെ സ്‌നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച് സ്‌നേഹിക്കാന്‍ , അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്‍........പിന്നെ അവരില്‍നിന്നു നന്ദികേടുകള്‍ കണക്കറ്റ് ഏറ്റു വാങ്ങാന്‍. തിരുത്താനാവാത്തവിധം കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരിക്കും..........

അമ്മൂമ്മയോടുള്ള അമ്മയുടെ പെരുമാറ്റം നന്നല്ലെന്ന് വരുണിനു തോന്നിയിട്ടുണ്ട്. സമയാസമയത്ത് ആഹാരം ഒരു വഴിപാടെന്ന മട്ടില്‍ അമ്മൂമ്മയ്ക്ക് കൊടുക്കും. അമ്മൂമ്മയുടെ ഇഷ്ടം നോക്കിയൊന്നുമല്ല. വെളിയില്‍ കൊണ്ടു പോകില്ല. അടുത്തു ചെന്നിരുന്ന് സംസാരിക്കില്ല. വര്‍ത്തമാനപ്രിയയായിരുന്നു അമ്മൂമ്മ. അമ്മയ്ക്കു വയ്യെങ്കില്‍ അമ്മൂമ്മയെ നോക്കാനും മിണ്ടാനും പറയാനുമായി ഒരാളിനെ നിര്‍ത്താന്‍ പറഞ്ഞു. ഓ, വെറുതെ കാശു കളയാന്‍.. അതൊന്നും വേണ്ടെന്ന് അച്ഛനുമമ്മയും.....പിന്തുണയ്ക്കാന്‍ എപ്പോഴും റിയേച്ചിയും.... കോടിപതിയായ അമ്മൂമ്മ സ്വന്തം മകളുടെ വീട്ടില്‍ വെറും ഇസ്‌പേടായി മാറി.

വരുണ്‍ പത്തു കഴിഞ്ഞ കാലത്താണ് അമ്മൂമ്മ ഇവിടെ സ്ഥിരതാമസത്തിനു വന്നത്. പ്ലസ് ടൂവിന്റെ പഠനം ,ട്യൂഷന്‍.... പിന്നെ കൂട്ടുകാരാണെല്ലാം എന്ന് തോന്നുന്ന പ്രായവും. അതിനാല്‍ അമ്മൂമ്മയെയൊന്നും അക്കാലങ്ങളില്‍ ശ്രദ്ധിച്ചതേയില്ല. അതുമല്ല വരുണ്‍ അമ്മൂമ്മയുടെ അടുത്ത് ചെന്നാലുടന്‍ ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞ് മാറ്റിവിടും. അമ്മൂമ്മ ഓര്‍മ്മയില്ലാതെ ഓരോ മണ്ടത്തരങ്ങള്‍ വിളമ്പുമത്രേ.

പിന്നീട് വരുണ്‍ മൈസൂറില്‍ പഠനം. റിയേച്ചി കല്യാണം കഴിഞ്ഞ് ന്യൂസിലന്‍ഡില്‍ പോയി.... അമ്മ ഇടയ്ക്കിടെ റിയേച്ചിയുടെ അടുത്ത് പോകും. അമ്മൂമ്മയെ അച്ഛനെ ഏല്‍പ്പിക്കും. രാവിലെ ഒരു കുട്ടി വന്ന് വെപ്പും അത്യാവശ്യം പണിയും തീര്‍ത്ത് പോകും. അച്ഛന്‍ അപ്പോഴേക്കും റിട്ടയര്‍ ചെയ്തിരുന്നു. അമ്മൂമ്മയെ പൂട്ടിയിട്ടിട്ട് അച്ഛന്‍ നടക്കാനും കൂട്ടുകാരെ കാണാനും എല്ലാം പോകും. എതിര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല....

എന്തായാലും ജോലി കിട്ടിയത് വീട്ടിനടുത്ത്. അപ്പോള്‍ മുതലാണ് അമ്മൂമ്മയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആരെങ്കിലും അടുത്തുള്ളപ്പോള്‍ മിണ്ടാതിരിക്കാന്‍ അമ്മൂമ്മ പ്രത്യേകം ശ്രദ്ധ വച്ചു. അമ്മൂമ്മയ്ക്ക് സ്വന്തം മകളേയും ഭര്‍ത്താവിനേയും ഭയമായിരുന്നു..

അച്ഛന്‍ ദൂരെയെവിടെയോ പോയ ഒരു ദിവസമാണ് അമ്മൂമ്മ മനസ്സു തുറന്നത്. വാസ്തവത്തില്‍ ഞെട്ടിപ്പോയി. അമ്മൂമ്മയുെട മനസ്സിനോ ബുദ്ധിക്കോ ഒരു തകരാറുമില്ലെന്ന് അന്നു മനസ്സിലാക്കി. അതായിരുന്നു ഒരുപക്ഷേ അവരുടെ ശാപവും.

'നീ സത്യങ്ങള്‍ അറിയണം മോനേ '...എന്നു തുടങ്ങി പല ദിവസങ്ങളിലായി അമ്മൂമ്മ തുറന്നിട്ടത്് ഒരു പന്‍ഡോറപ്പെട്ടി തന്നെയായിരുന്നു........അതിന്റെ ദുര്‍ഗന്ധം അസഹനീയവും അവിശ്വസീനയവുമായിരുന്നു... നാട്ടിലായിരിക്കുമ്പോള്‍ മാമനും അമ്മായിയും ശുശ്രൂഷിച്ചിരുന്ന കാര്യം പറഞ്ഞ് അമ്മൂമ്മ പലപ്പോഴും വിതമ്പിയിട്ടുണ്ട്.

അതുവരെ ഇപ്പോഴത്തെ എല്ലാ കുട്ടികളെയും പോലെ ഒരു ചോക്ലേറ്റ് പയ്യനായിരുന്നു വരുണും. പക്ഷേ അമ്മൂമ്മ വരുണിന്റെ കണ്ണു തുറപ്പിച്ചു. സ്വന്തം വീട്ടില്‍ വരുണ്‍ മാത്രമറിയാതെ പലതും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞു.

അതിബുദ്ധിമതിയായിരുന്നു അമ്മൂമ്മ. എന്നിട്ടും എന്തേ മകളുടെ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല.? മകനോടു കാര്യങ്ങള്‍ തുറന്നു പറഞ്ഞ് തെറ്റുകള്‍ തിരുത്തിയില്ല? സമയം കഴിഞ്ഞുപോയി പോലും. ഇനി അതിനൊരുമ്പെട്ടാല്‍ കോടതി കയറേണ്ടി വരും എന്നും പറഞ്ഞു.

നാളെ അമ്മൂമ്മയുടെ സ്ഥാനത്ത് അമ്മയാകും. ഒരേയൊരു മകനെ അമ്മൂമ്മ ചതിച്ചതുപോലെ, ഒരേയൊരനുജനെ അമ്മ ചതിച്ചതുപോലെ നാളെ അമ്മയും റിയേച്ചിയും വരുണിനേയും ചതിക്കും. വല്ലവിധവും നേരം വെളുപ്പിച്ചു... വരുണിന്റെ മുഖത്തെ മാറ്റമൊന്നും അച്ഛനമ്മമാര്‍ ശ്രദ്ധിച്ചില്ല.

നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ആലോചിച്ചത് എല്ലാവരുമായി ഒത്തുകൂടിയ പഴയകാലങ്ങളാണ്. അവധിക്കാലമായാല്‍ പിറ്റേന്നു തന്നെ വീട്ടിലെത്തും. അന്ന് അമ്മൂമ്മയും വല്യമ്മാവനും മാമനും കുടുംബവും ഒന്നിച്ചാണ് താമസം. മാമന്റെ മകള്‍ മീനാക്ഷി വരുണിനേക്കാള്‍ 3 വയസ്സു മൂത്തതാണ്. റിയേച്ചിക്ക് മീനുവിനേക്കാള്‍ ഏഴുവയസ്സു മൂപ്പ്.

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. കളി മുഴുവന്‍ മീനുവും വരുണും ഒന്നിച്ചാണ്. വൈകുന്നേരം അമ്മായി ഓഫീസ് കഴിഞ്ഞെത്തിയാല്‍ പിന്നെ രണ്ടാളെയും മേല്‍ക്കഴുകിച്ച് മുറ്റത്തു നടന്നാണ് ഭക്ഷണം തരിക.

ഓണത്തിനു മുണ്ടുടുപ്പിച്ച് പായിലിരുത്തി ഇലയിട്ടു സദ്യ ഊട്ടും. അതിന്റെ ഫോട്ടോകള്‍ ഇപ്പോഴുമുണ്ട്. അമ്മൂമ്മയും അമ്മായിയും കൂടിയാണ് ജോലികള്‍ ചെയ്യുക. അമ്മ ലിപ് സര്‍വ്വീസിലൊതുക്കും. അതൊക്ക പില്‍ക്കാലത്ത് സ്വയം മനസ്സിലായ കാര്യങ്ങളാണ്. പല കാര്യങ്ങളും അങ്ങനെയാണ്. കാര്യകാരണമറിയാതെ മനസ്സില്‍ പതിയുന്ന പലതിനും വലുതാവുമ്പോള്‍ അര്‍ത്ഥങ്ങള്‍ മനസ്സിലാകും.

മാമന്‍ പിന്നീട് വീടിന്റെ താഴെ പറമ്പില്‍ വേറെ വീടു വച്ചു. പിന്നീടുള്ള അവധിക്കാലങ്ങളില്‍ വരുണ്‍ ഊണും ഉറക്കവുമെല്ലാം മാമന്‍വീട്ടിലായിരുന്നു. മീനു വല്യമ്മച്ചി ഭാവത്തില്‍ വരുണിനെ കുളിപ്പിക്കുകയും ചോറുരുട്ടി വായില്‍ കൊടുക്കുകയുമെല്ലാം ചെയ്യും.

എപ്പോഴോ കുറേശ്ശെയായി മാമനും കുടുംബവുമായി അകന്നു. അവരെ മനഃപൂര്‍വ്വം അകറ്റിയതായിരുന്നുവെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തലുകളിലൂടെ മനസ്സിലായി.

വരുണ്‍ നാട്ടില്‍ വരുമ്പോഴെല്ലാം പക്ഷേ എന്നും മാമന്‍വീട്ടില്‍ പോകും. വീട്ടുകാര്യങ്ങള്‍ സസാരിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു.

നിനച്ചിരിക്കാതെ വരുണിനെ കണ്ടപ്പോള്‍ , മാമനും അമ്മായിയും പരിഭ്രമിച്ചു. 'വഴക്കിനല്ല മാമാ. ക്ഷമ ചോദിക്കാനാണ്.......' വരുണ്‍ നയം വ്യക്തമാക്കി...അവരുടെ മുഖം ഒന്നയഞ്ഞു. വരുണ്‍ സംസാരം തുടങ്ങിയപ്പോള്‍ കുളിയും രാത്രിഭക്ഷണവും ആദ്യം എന്ന് അമ്മായി വിധിച്ചു.

ചപ്പാത്തി വെളുത്ത സ്റ്റ്യൂവില്‍ മുക്കി കഴിക്കുമ്പോള്‍ മീനു വരുണിന് വായില്‍ ഭക്ഷണം എടുത്തുകൊടുക്കുമായിരുന്ന കാലം ഓര്‍മ്മവന്നു. മീനു വിവാഹിതയായി യു.എസിലാണ്. ഉദ്യോഗസ്ഥയുമാണ്.
'മാമാ, നിങ്ങളെ അവര്‍ വല്ലാതെ അപമാനിച്ചു. പറഞ്ഞതു മുഴുവന്‍ അസത്യങ്ങളാണ്. പക്ഷേ, അപ്പോള്‍ ഇടപെടാന്‍ ഭയമായിരുന്നു. അവര്‍ക്കു വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. ' ആ നന്മ നിറഞ്ഞ പുതുതലമുറക്കാരന്‍ വിതുമ്പിപ്പോയി.
സാരമില്ല മോനേ എന്ന് അമ്മായി പുറത്തു തട്ടി ആശ്വസിപ്പിച്ചു.
'മാമന് അര്‍ഹതപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഇനി എന്തു ചെയ്യാനൊക്കും. ' വരുണ്‍ ആശങ്കപ്പെട്ടു.
'ഒന്നും ചെയ്യാനില്ല. വിറ്റിട്ട് ദൂരെ പോകും . ..മറ്റുള്ളവരുടെ ചോദ്യങ്ങള്‍ ഒഴിവായിക്കിട്ടുമല്ലോ. '
'പറയാന്‍ ഇനിയുമുണ്ട് ഒരുപാട് വരുണ്‍....പക്ഷേ, ഇതൊന്നും ആലോചിച്ച് നീ തലപുണ്ണാക്കണ്ട ... ഇതു ഞങ്ങളുടെ തലവര... അനുഭവിച്ചു തന്നെ തീരട്ടെ....നീ പോയി ഉറങ്ങൂ...' അമ്മായി പുറത്തു തട്ടി.........

തിരിച്ചുള്ള യാത്ര ദൃഢനിശ്ചയങ്ങളുടേതായിരുന്നു.വരുണ്‍ സ്വന്തം വീട്ടിലെത്തി കുളിച്ചു യാത്രാക്ഷീണമകറ്റി. പത്രം വായിച്ചിരിക്കുയായിരുന്നു അച്ഛന്‍. യാതൊരു മുഖവുരയുമില്ലാതെ ചോദിച്ചു.....
'അച്ഛാ , നമ്മുടെ സ്വത്തുക്കളൊക്കെ ആരുടെയൊക്കെ പേരിലാണ് ? റിയേച്ചിയുടെ വീട്ടുകാരോട് എന്തെങ്കിലും കമ്മിറ്റ്‌മെന്റ് ് ഉണ്ടോ ? എനിക്കെന്താണ് തരാന്‍ ഉദ്ദേശിക്കുന്നത് ? '
അപ്രതീക്ഷിതമായി വെള്ളിടി വെട്ടി.........ഭൂമി കുലുങ്ങി.....

എന്തോ മഹാപാതകം കേട്ടെന്ന വണ്ണം അച്ഛന്‍ നടുങ്ങി..... അടുക്കളയിലായിരുന്ന അമ്മ ഓടിയെത്തി.......ഇതു തങ്ങളുടെ പാവം കുഞ്ഞിരാമന്‍ മകനോ ?
'നിനക്കിതെന്തു പറ്റി വരുണ്‍ ' അതിശയിച്ച് വിക്കി വിക്കി അമ്മ ചോദിച്ചു.
' ബോധം വന്നു അമ്മേ.....ഒന്നും പറ്റാതിരിക്കാനാണ്...നിങ്ങളെ വയസ്സുകാലത്ത് ആരു നോക്കണമെന്നാണ് പ്രതീക്ഷിക്കുന്നത് ? ഞാനാണോ ? ' വീണ്ടും ചോദ്യശരങ്ങളുയര്‍ന്നു.
' നിങ്ങളെ ഞാനാണ് നോക്കേണ്ടതെങ്കില്‍ സ്വത്തുക്കളുടെ 90 % എനിക്കു വേണം. നിങ്ങള്‍ അമ്മൂമ്മയെ നോക്കിയതുപോലെ ഞാനും നോക്കാം.....എന്താ പോരേ അച്ഛാ......'

ദേഷ്യംകൊണ്ടു വിറച്ച് ഉത്തരം മുട്ടി അമ്മയ്ക്ക്......ഒരിക്കലും പ്രതീക്ഷിക്കാത്ത കോണില്‍നിന്നു വന്ന ആക്രമണത്തില്‍ അവശനായി അച്ഛന്‍....
'അമ്മേ, സിറ്റിയിലെ അമ്മയുടെ സ്ഥലത്ത് എനിക്കു വീടു വയ്ക്കാന്‍ ലോണ്‍ എടുക്കണം. ആ പഴയ വീട് എനിക്കല്ലേ അമ്മേ? വാക്കു വിശ്വസിച്ച് അവകാശമൊഴിഞ്ഞു തന്ന് അതിന്റെ പുറകിലെ കുഴിയില്‍ വീടു വച്ചു കളയും എന്നു കരുതല്ലേ. ഞാന്‍ നിങ്ങളുടെ കളരിയിലെ പ്രോഡക്റ്റല്ലേ..മാമനെപ്പോലെ വിഡ്ഢിയല്ലല്ലോ.
അമ്മ വിളറി......നിന്നുരുകി..........അല്ലെങ്കില്‍ വരുണ്‍ അങ്ങനെ കരുതി...
'മാമനെ പറ്റിച്ച് പിടുങ്ങിയതൊക്കെ തിരിച്ചുകൊടുക്കണം . ' വരുണ്‍ കാര്യത്തിലേക്കു കടന്നു.
'അതൊന്നും ഇനി പറ്റില്ല മോനേ. അമ്മൂമ്മ ചെയ്തുവച്ചതല്ലേ..... ' അച്ഛന്‍ പതിയെ പറഞ്ഞു......
'പറ്റും അച്ഛാ.....
'ഒന്നിനും സൗകര്യമില്ല, നീ എന്താന്നുവച്ചാല്‍ ചെയ്‌തോ...... ' വരുണിന് ഒന്നിനുമാവില്ലെന്ന ഉറപ്പില്‍ അമ്മ ബീഭത്സത്തിലേക്കു കടന്നു....
'ശരിയമ്മേ ' എന്ന് വരുണ്‍ മുകള്‍നിലയിലെ സ്വന്തം മുറിയിലേക്കു പോയി.

സംഗതികളൊന്നും നടന്നില്ലെങ്കിലും വരുണിന് സ്വയം അഭിമാനം തോന്നി. ഹോംവര്‍ക്കു നന്നായി ചെയ്ത് പരീക്ഷ എഴുതിയ സുഖം....മനഃസമാധാനം.... എത്രയോ നാളായി കൊണ്ടു നടന്ന ഭാരം ഇറക്കിവച്ച പോലെ....ഈ ധൈര്യത്തിനായി എത്ര കൊതിച്ചതാണ്...ഇതില്‍ കൂടുതലൊന്നും വരുണ്‍ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല....

നിത്യയോട് എല്ലാം പറഞ്ഞിട്ടുണ്ട്. എങ്കിലും ഒന്നുകൂടി പറയാം... വളരെ പ്രധാനപ്പെട്ട തീരുമാനമല്ലേ... അവള്‍ വേണമെങ്കില്‍ ഒന്നുകൂടി ആലോചിക്കട്ടെ.
'ഹായ് വരുണ്‍, I was waiting for your call yaar! mission suceess? ' വരുണിന്റെ ഹലോയ്ക്കു മറുപടിയായി നിത്യയുടെ ആകാംക്ഷ മൊബൈലിലൂടെയൊഴുകി വന്നു.......വരുണിനെ തഴുകുന്ന ആശ്വാസശബ്ദം........
' നിനക്കൊന്നുകൂടി ആലോചിക്കണോ നിത്യ? The drastic step cannot wait any further..... '
' നിന്റെ നല്ല മനസ്സെനിക്കറിയാം വരുണ്‍......നീ ശരിയേ ചെയ്യൂ എന്നെനിക്കറിയാം....Go ahead, varun. I was with you, I'm with You and I will be with you....'
പ്രേമാതുരമെങ്കിലും ദൃഢതയാര്‍ന്നതായിരുന്നു ആ പുത്തന്‍കൂറ്റുകാരിയുടെ ശബ്ദം......പ്രതിസന്ധിയില്‍ ആണിനു താങ്ങും തണലുമാകുന്ന ബുദ്ധിയുള്ള പെണ്ണിന്റെ ശബ്ദം.....

കുറ്റാലത്തു കുളിച്ചെന്ന പോലെ വരുണ്‍ തണുത്തു.... ബാഗെടുത്തു വന്ന വരുണിനെക്കണ്ട് കളി കാര്യമായോ എന്ന് സംശയിച്ച് അച്ഛന്‍ ചോദിച്ചു...
' മോനേ, നീ ഇതെങ്ങോട്ടാ...? എടുത്തുചാടി വല്ലതും ചെയ്യാതെ.....'
'എടുത്തുചാട്ടമെന്നുമല്ല. എന്നെ നിങ്ങള്‍ തഴയുന്നതിനു മുന്‍പ് ഞാന്‍ അറിഞ്ഞു പിന്‍വാങ്ങുന്നു. അത്രമാത്രം. പിന്നെ എന്റെ എല്ലാ സ്വത്തവകാശങ്ങളും ഞാന്‍ സ്വമനസ്സാലെ ഒഴിയുന്നു....എന്നെ പറ്റിച്ച പാപം കൂടി നിങ്ങള്‍ക്കു വേണ്ട. റിയേച്ചിയെ വിളിച്ചു പറയൂ...അവളും ചേട്ടനും എന്റെ ശല്യമൊഴിഞ്ഞു കിട്ടിയതില്‍ സന്തോഷിക്കട്ടെ....... '
'മോനേ വിഡ്ഢിത്തം കാട്ടരുത്..... ' അച്ഛന്‍ വിവശനാകുന്നുണ്ടായിരുന്നു.
'അമ്മേ, അമ്മൂമ്മ ചെയ്ത വിഡ്ഢിത്തം ആവര്‍ത്തിക്കരുത്........വാടക കിട്ടുന്ന കെട്ടിടങ്ങളൊക്കെ കാലശേഷമേ റിയയ്ക്കു കൊടുക്കാവൂ......അല്ലെങ്കില്‍ 2000 രൂപ വാടക നിങ്ങള്‍ക്കു തന്ന് ബാക്കി അവള്‍ സ്വന്തം അക്കൗണ്ടിലാക്കും. ചെലവിനു തികയാതെ നിങ്ങള്‍ വാടകക്കാരുടെയടുത്ത് പോയി യാചിക്കും. ഒടുവില്‍ ഗത്യന്തരമില്ലാതെ, ഇതൊന്നും എന്നോടുപോലും പറയാനാവാതെ, റിയയുടെ വീട്ടില്‍ പോയി നാണംകെട്ടു താമസിക്കേണ്ടി വരും.'

വരുണ്‍ അമ്മയുടെ നേര്‍ക്ക് ചാട്ടുളി എറിഞ്ഞത് ഒട്ടും ദേഷ്യത്തോടെയായിരുന്നില്ല. കളിയാക്കാനുമല്ല. വികാരതീവ്രതയോടെയായിരുന്നു....ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു മുന്നറിയിപ്പ്. കാലം കാട്ടിക്കൊടുത്ത സൂചനകളൊക്കെ അമ്മൂമ്മ അവഗണിച്ചു...ഓരോന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും അതൊക്കെ മറ്റുള്ളവര്‍ , എന്റെ മകള്‍ അങ്ങനെയാവില്ല എന്ന് അന്ധമായി വിശ്വസിച്ചു......എല്ലാ അച്ഛനമ്മമാരെയും പോലെ........

'അരുത് , പോകരുത് മോനേ ' അമ്മ കരച്ചിലിന്റെ വക്കത്തായിരുന്നു.......

'മാമനെക്കുറിച്ചോര്‍ത്ത് അമ്മൂമ്മ എത്ര സങ്കടപ്പെട്ടു, അമ്മ അതൊന്നോര്‍ത്തു നോക്കൂ....പിന്നെ, അമ്മ സങ്കടപ്പെടണ്ട. എനിക്കു ദേഷ്യമൊന്നുമില്ല. നിങ്ങളുടെ പണം കണ്ടല്ലല്ലോ ആദ്യം നിങ്ങളെ സ്‌നേഹിച്ചു തുടങ്ങിയത്.......മനസ്സൊന്നു തണുക്കട്ടെ , നിങ്ങളെ നിങ്ങളായിത്തന്നെ accept ചെയ്യാന്‍ എനിക്കു കഴിയും. എന്നിട്ട് ഞാന്‍ വരാം ഇടയ്ക്കിടെ.....'
'ആ........അച്ഛാ, അടുത്ത മാസം ഒന്നു നിത്യയുടെ വീട്ടില്‍ പോകണം. കല്യാണത്തീയതി തീരുമാനിക്കണം.പക്ഷേ, തീരുമാനിച്ച് കഴിഞ്ഞ് അവിടെപ്പോയി കാശു ചോദിക്കല്ലേ അച്ഛാ......പണ്ട് അച്ഛച്ഛന്‍ ചെയ്ത പോലെ.....അമ്മയെപ്പോലെ പോരുന്നതിങ്ങു പോന്നോട്ടെയന്നു വയ്ക്കുന്നവളല്ല നിത്യ......ആ നിമിഷം അവള്‍ എന്നെ വേണ്ടെന്നു പറയും........... '

അച്ഛനുമമ്മയും അന്തംവിട്ടു നില്‍ക്കെ , ഉറച്ച കാല്‍വയ്‌പ്പോടെ വരുണ്‍ ശാന്തനായി പുറത്തിറങ്ങി.
അങ്ങനെ , 'നേരായ മാര്‍ഗ്ഗം വെടിഞ്ഞു നടക്കാത്ത, ആരോടും തോല്‍ക്കാത്ത' വരുണ്‍ വീടുവിട്ടു നടന്നു നീങ്ങി .................. ഭാവിയിലേക്ക് ...........നിത്യ കൂട്ടിനുണ്ടാകുന്ന കരുത്തുറ്റ ജീവിതത്തിലേക്ക്......

(പ്രസിദ്ധീകരച്ചതില്‍ ഇല്ലാതെ പോയ ഭാഗങ്ങള്‍ കൂടി ചേര്‍ത്തിരിക്കുന്നു.നിറം വേറേ. വരുണ്‍ അച്ഛനമ്മമാരെ അവരായി accept ചെയ്യാന്‍ തയ്യാറാണ് എന്ന ഭാഗം എന്നെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റാത്തതാണ്. ബാക്കി വേണമെങ്കില്‍ കളയാമായിരുന്നു, പിന്നെ അങ്ങിട്ടു, അത്ര തന്നെ. നേരത്തേ വാരി വലിച്ചെഴുതി ബ്ലോഗിലിട്ടിരുന്നു....അന്നു വായിച്ചവര്‍ ഒന്നു കൂടി പോസ്റ്റിയത് ക്ഷമിക്കുക. )

43 comments:

  1. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരെങ്കിലുമായും സാദൃശ്യങ്ങള്‍ തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രം!

    ReplyDelete
  2. "വരുണ്‍, ദൈവമെന്നപോലെ ഒരു മധുരസങ്കല്‍പ്പമാണ്‌, സര്‍വ്വം സഹയായ ,സ്‌നേഹിക്കുക മാത്രം ചെയ്യുന്ന അമ്മ . അതു സമൂഹത്തിന്റെ മനഃശാസ്‌ത്രപരമായ ഒരാവശ്യമാണ്‌. പക്ഷേ ,സ്‌്‌നേഹത്തിനൊപ്പം തന്നെ വെറുപ്പും പക്ഷാഭേദവും അസൂയയുമെല്ലമുള്ള ഒരു സാധാരണ സ്‌ത്രീ തന്നെയാണ്‌ മിയ്‌ക്ക അമ്മമാരും.. അതാണ്‌ സത്യം. ആരും തുറന്നു പറയാത്ത സത്യം. എല്ലാ മക്കളോടും ഒരുപോലെ നീതി കാണിക്കണമെന്നില്ല...."

    പഴുത്ത ഇലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍
    സന്തോഴിക്കുന്നു,നാളെ തന്റെ അവസ്ഥയും
    ഇത് തന്നെയാണെന്ന് അറിയാതെ....അല്ലെങ്കില്‍
    അറിഞ്ഞിട്ടും അത് ഭാവിക്കാതെ ......

    നന്നായി ഇന്നത്തെ മലയാളി ജീവിതത്തിന്റെ
    പച്ചയായ ആവിഷ്കാരം

    ReplyDelete
  3. ചാത്തനേറ്:തുടക്കത്തിലുള്ള ഒഴുക്ക് ഇടയ്ക്ക് ഒരിത്തിരി നഷ്ടായി. എന്നാലും തിരിച്ച് പിന്നേം ഒഴുക്കോടെ അവസാനിപ്പിച്ചു.

    ഓടോ:നിത്യയോ നീതുവോ ഒന്നുടെ ഒന്ന് ഉറപ്പിച്ച് പറഞ്ഞേ. രണ്ടെണ്ണമൊക്കെ ഇത്തിരി ആഢംബരമാ ;)

    ReplyDelete
  4. മാമന്‌ അര്‍ഹതപ്പെട്ട 50% സ്വത്തുക്കളില്‍ 40 ശതമാനവും അമ്മയും അച്ഛനും പറ്റിച്ചു പിടിച്ചുപറിച്ചു. അതായത്‌ പാപശതമാനം 80..... റിയേച്ചിയക്കും വരുണിനും തുല്യമായി വീതിച്ചാല്‍ അനുഭവിക്കേണ്ടത്‌ 40% പാപം .


    ശതമാന കണക്കില്‍ എന്തോ പിശകുണ്ടല്ലോ?

    ReplyDelete
  5. @swathantran:Thank You
    @kuttichathan: :)I meant nithu.editing takes time...Thank You or pointing out.The theme planned was too elaborate to it into a short story.In act I too elt the same way as u commented.
    @kavitha:It depends-You can mathematically interpret as 20 % each.Or as 40% each when uncle's 80% wealth is grabbed.Thanks or commenting.

    ReplyDelete
  6. Thank u Captain!
    കുട്ടിച്ചാത്തന്‍ അഭിപ്രായപ്പെട്ടതുപോലെ ഇടയ്‌ക്ക്‌ കുറച്ചു Dragging ആയതു മാറ്റാനായി കഥാകാരിയുെട observations ആയ 2 ഖണ്ഡിക നീക്കം ചെയ്‌തു (ഏറ്റവും താഴെ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്‌.)........ അവസാനം വരുണിന്റെ ചാട്ടുളിയേറില്‍ ഒന്നുകൂടി ഉള്‍പ്പടുത്തിയിട്ടുമുണ്ട്‌.......

    കുട്ടിച്ചാത്തന്‌ ഞാനെഴുതിയ മറപടി കമന്റില്‍ for, fit, fact, felt എന്നിവടങ്ങിളിലെല്ലാം f വിട്ടതായി ശ്രദ്ധിച്ചത്‌ ഇപ്പോഴാണ്‌. കീബോര്‍ഡ്‌ പറ്റിച്ചതാണ്‌. സദയം ക്ഷമിക്കുക.

    (അല്ലെങ്കിലും ഇപ്പോള്‍ മിയ്‌ക്ക വീടുകളിലും പ്രായമായവര്‍ അധികപ്പറ്റാണല്ലോ. മക്കളൊരുക്കുന്ന തടവറയില്‍ മരണം കാത്ത്‌ കഴിയുന്നവര്‍. ചിലര്‍ക്ക്‌ തടുക്കാനാകാത്ത വിധി. മാറുന്ന കാലത്തിന്റെ അനിവാര്യത. മറ്റു ചിലര്‍ക്ക്‌ സ്വയംകൃതാനര്‍ത്ഥം. ആകുന്ന കാലത്ത്‌ മക്കളിലെ നെല്ലും പതിരും തിരിച്ചറിയാതെ, ചെയ്‌തുകൂട്ടിയ ബുദ്ധിശൂന്യ പക്ഷാഭേദ പ്രവൃത്തികള്‍ക്ക്‌ വിലകൊടുക്കേണ്ടി വരുന്ന, കയ്‌പ്പു നിറഞ്ഞ സായംകാലം.

    വയസ്സായ മിയ്‌ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമിടുക്കുണ്ട്‌ അവരെ സ്‌നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച്‌ സ്‌നേഹിക്കാന്‍ , അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്‍........പിന്നെ അവരില്‍നിന്നു നന്ദികേടുകള്‍ കണക്കറ്റ്‌ ഏറ്റു വാങ്ങാന്‍. തിരുത്താനാവാത്തവിധം കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരിക്കും..........)

    ReplyDelete
  7. Kerala Kumudi പ്രസിദ്ധീകരച്ചതില്‍ ഇല്ലാതെ പോയ ഭാഗങ്ങള്‍ കൂടി ചേര്‍ത്തിരിക്കുന്നു. നിറം വേറേ. വരുണ്‍ അച്ഛനമ്മമാരെ അവരായി accept ചെയ്യാന്‍ തയ്യാറാണ് എന്ന ഭാഗം എന്നെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റാത്തതാണ്. ബാക്കി വേണമെങ്കില്‍ കളയാമായിരുന്നു, പിന്നെ അങ്ങിട്ടു, അത്ര തന്നെ. നേരത്തേ വാരി വലിച്ചെഴുതി ബ്ലോഗിലിട്ടിരുന്നു....അന്നു വായിച്ചവര്‍ ഒന്നു കൂടി പോസ്റ്റിയത് ക്ഷമിക്കുക.

    ReplyDelete
  8. ‘വയസ്സായ മി‌ക്ക മാതാപിതാക്കള്‍ക്കും,ഒരു പ്രത്യേകമിടുക്കുണ്ട്‌ അവരെ സ്‌നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച്‌ സ്‌നേഹിക്കാന്‍,അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്‍..’

    ഈ വരികള്‍ വല്ലാതെ മനസ്സില്‍ തങ്ങി.അത്തരം ഒരുപാട് മുഖങ്ങള്‍ കണ്ടിട്ടുണ്ട്.സ്നേഹത്തിന്റെ രുചിഭേദങ്ങളെന്തേ ഇങ്ങനെ വിചിത്രമാവുന്നു എന്നയത്ഭുതം മാത്രം ഇപ്പോഴും ബാക്കി.

    ReplyDelete
  9. നമ്മുടെയിടയിൽ നടക്കുന്ന അനുഭവകഥകൾ.

    അവസാനകാലങ്ങളിൽ എടുക്കുന്ന നമ്മുടെ ഒരു തീരുമാനം തിരുത്താനാവാതെ തടവറയിൽ കഴിയുന്നവരാക്കുന്നു.

    ReplyDelete
  10. ചെറിയ അക്ഷരം, അതോണ്ട് വായിക്കാന്‍ പറ്റുന്നില്ലാ.. :(

    ReplyDelete
  11. @hashim:i hv chosen large font and it shows in larger font in compose mode. But when published it shows this letter size only. i dnt knw why.But i can read it pretty well on my system, bigger than normal size...may b bcoz of screen resoln..urs may b 1024X 768.

    ReplyDelete
  12. അമ്മമാര്‍ അമ്മൂമ്മമാരോട് കാണിക്കുന്ന ന്യായമാല്ലാത്താത്ത കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തികള്‍ കൊച്ചുകുട്ടികളില്‍ അറിയാതെ ഒരു ഉമിതീയായി മൂടിക്കിടക്കും. അതവര്‍ പുറത്തെടുക്കുന്നത് പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അവര്‍ പോലും അറിയാതെ പുറത്ത്‌ ചാടുന്ന ഒരു പ്രതിഭാസമായി തോന്നിയിട്ടുണ്ട്.
    സംഭവിക്കുന്ന ജീവിതത്തിലെ ആഴക്കാഴ്ചകള്‍ തുരന്നു വെച്ചത് നന്നായി.

    ReplyDelete
  13. nannayi. nerathe thanne vayichirunnu..
    ennalum bloginum congrads...

    ReplyDelete
  14. വലതുകാല് വച്ചുതന്നെ പടി കടന്നു....
    ആദ്യം കണ്ടത് വരുണിനെ , സന്തോഷം തോന്നി .
    ആശംസകളറിയിക്കുന്നു , സസ്നേഹം .

    ReplyDelete
  15. കൊള്ളാം.
    വളരെ ഇഷ്ടപ്പെട്ടു!

    ReplyDelete
  16. ഇന്ന്‍ അമ്മമാര്‍ അമ്മൂമ്മമാരോടു കാണിക്കുന്നത് കണ്ടിട്ടാ നാളെ മക്കള്‍ അവരോട് കാണിക്കുക എന്ന് ആരും ആലോചിക്കുന്നില്ല .
    Nice...

    ReplyDelete
  17. ഈ ബ്ലോഗ് വഴി വരാന്‍ താമസിച്ചു. ആദ്യം വായിച്ച കഥ(ജീവിതം) തന്നെ ഒരുപാട് ഇഷ്ട്ടമായി.

    ഇനി എല്ലാ കഥയും വായിക്കണം :-)

    ReplyDelete
  18. "നേടി....
    എല്ലാവരേയും വഞ്ചിച്ച് ഒരുപാടു സ്വത്തുക്കള്‍.
    അതിന്റൊപ്പം ഒരുപാടു ശാപവും....."
    സ്വത്ത് കൈയ്യടക്കുന്നവര്‍ മനസ്സിലാക്കുന്നുണ്ടാവുമോ ഈ സത്യം !!

    ReplyDelete
  19. കഥയും ആശയവും നന്നായിട്ടുണ്ട്.
    ഇത്തിരി കൂടി മുറുക്കമാകാമായിരുന്നുവെന്ന് തോന്നുന്നു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  20. കഥ തരക്കേടില്ല.വെറും വിവരണത്തിന്റെ പാത മാത്രമായി.
    .ആഖ്യാനത്തിന്റെ മുറുക്കം അനുഭവപ്പെട്ടില്ല .
    ഈ ബ്ലോഗില്‍ ഇന്നാണ് വരുന്നത്.ബൂലോകത്തെ .കവിതകളെപ്പറ്റി ഉള്ള
    എന്റെ വിമര്‍ശനത്തിന്റെ മറുപടി കണ്ടിരുന്നു.അക്ഷരത്തെറ്റു
    തിരുത്താന്‍ മൈത്രേയി ആഹ്വാനംചെയ്തതില്‍ അക്ഷരത്തെറ്റുണ്ടാ യിരുന്നത്ശ്രദ്ധിച്ചിരിക്കില്ല.അല്ലെ?
    ബ്ലോഗിങ്ങില്‍ തിരമൊഴി വലിയ തടസ്സമാണ് പലപ്പോഴും.ജിബ്രാനെ ഏതായാലും മോചിപ്പിച്ചു.

    ReplyDelete
  21. വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

    @വസന്തലതിക-വിമര്‍ശനം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. പിന്നെ താങ്കളുടെ വിമര്‍ശനത്തിന്റെ മറുപടി ഞാന്‍ ഇട്ടത് ഏതെന്നു നോക്കിയിട്ട് താങ്കളുടെ ബ്ലോഗില്‍ കണ്ടില്ല. ലിങ്ക് ഒന്നു തരുമോ? അക്ഷരത്തെറ്റു തിരുത്താന്‍ ഞാന്‍ 'ആഹ്വാനം' ചെയ്തത് എങ്ങനെ എന്നൊന്നു കാണാനാണ്. ഞാന്‍ കമന്റിടുന്ന എല്ലാ പോസ്റ്റുകളും ഞാന്‍ ഫോളോവാറുണ്ട്. അതുകൊണ്ട് അതിന്റെ മറുപടി അവിടെത്തന്നെയിട്ടാലും ഞാന്‍ കാണും.
    @ ഹാഷിം- IE ല്‍ വലിയ അക്ഷരമായി കാണുന്നുണ്ട്. മോസിലയില്‍ അത്ര വരുന്നില്ല....കാണുവാന്‍ പറ്റിയോ ആവോ?

    ReplyDelete
  22. ചേച്ചി, പൂർത്തിയാക്കാതെ ഇട്ടിരുന്ന മൂന്ന് കഥകളിൽ ഒന്നാണൊ ഇത്? കഥയുടെ തീം വളരെ നല്ലത്. ഒരു പരിധിവരെ ഇന്നിന്റെ കാലത്ത് ഏറെ ചിന്തിക്കേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതും തന്നെ. കഥ പറഞ്ഞ രീതിയെ കുറിച്ച് വലിയ അറിവില്ലെങ്കിലും ഒരു സാദാ വായനക്കാരനെന്ന നിലക്ക് എനിക് തോന്നിയ ചില അഭിപ്രായങ്ങൾ പറയട്ടെ..
    1. കഥയിൽ വരുൺ എന്ന പേരിന്റെ അതിപ്രസരം വല്ലാതെ മടുപ്പിക്കുന്നു. വാദിക്കാം അത് മന:പൂർവ്വം ഉൾപ്പെടുത്തിയതാണെന്ന്. പക്ഷെ, വരുൺ പറയുന്ന കഥയായതിനാൽ ഇടക്ക് മൈത്രേയി എന്ന കഥാകാരി അതിൽ കൈകടത്തുന്ന ഒരു ഫീലിങ്!!
    2. വരുൺ അമ്മാവന്റെ വീട്ടിൽ ചെന്നപ്പോൾ “നിനച്ചിരിക്കാതെ .. എന്ന് തുടങ്ങി.. കാലം ഓർമ്മ വന്നു.. എന്നത് വരെ എന്തിനാ ബ്രാക്കറ്റ് ഇട്ടിരിക്കുന്നേ? അനുചിതമായി തോന്നി. എന്റെ വായനയുടെ അപാകതയാണേൽ തിരുത്തണം കേട്ടോ.. എന്റെ അപാകതയാണേൽ നിർവ്യാജ്യം മുൻ കൂറായി തന്നെ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

    ReplyDelete
  23. ഒപ്പം ഒന്ന് കൂടി വ്യത്യസ്ഥമായൊരു പ്രമേയത്തെ മനോഹരമായി ട്രീറ്റ് ചെയ്ത് വിജയിപ്പിച്ച ആ ഭാവനക്ക് ഒരു കൈയടി.. അത് തന്നില്ലെങ്കിൽ പിന്നെ എന്റെ കമന്റ് പൂർണ്ണമാവില്ല.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. മൈത്രേയി..
    എന്റെ ആദ്യബ്ലോഗ് രൂപമാറ്റം വരുത്തിവരുത്തി ഇല്ലാതാക്കി,പുതിയത് ഒരുക്കിയെടുക്കുകയാണ് ചെയ്തത്.ആദ്യബ്ലോഗിലാണ് അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്.താങ്കളുടെ ആഹ്വാനം എന്നത് വളരെ നല്ലരീതിയിലാണ് ഞാന്‍ എഴുതിയത്.കാരണം കുറെ അക്ഷരത്തെറ്റുകളുടെ വേദി യായി രുന്നു അത്.ആ വിമര്‍ശനം എന്നെ കൂടുതല്‍ ശ്രദ്ധാലുവാക്കിതാങ്കള്‍ മാത്രമല്ല ടോംസ്,അജ്ഞാത എന്നിവരും ഇത് സൂചിപ്പിച്ചിരുന്നു.ഏറെ നേരമെടുത്തു ക്ഷമ യോടെ യാണ് ഞാനിപ്പോള്‍ എഴുതുന്നത്‌.
    .ജിബ്രാനെ മോചിപ്പിച്ചത് കൂടുതല്‍ നന്നായി തിരികെ കൊണ്ടുവരാനാണ്.
    [ഒരു ദാര്‍ശനികകാര്യം പറയാതെ വയ്യ..മുതിര്‍ന്നാലും തിരുത്തപ്പെടുന്നത് ഉള്ളില്‍ ഒരാനന്ദം നല്‍കുന്നു.തിരിച്ചറിവിന്റെ..സുരക്ഷയുടെ..ഒരു തണല്‍.നഷ്ടബാല്യത്തിലേയ്ക്ക് ഉള്ള തിരിച്ചുപോക്ക് പോലെ..]
    മൈത്രേയി.യെ പരിചയപ്പെടാന്‍ വൈകിയത് ഒട്ടേറെ തിരക്കുകൊണ്ടു ബൂലോകത്ത് വരാന്‍ പറ്റാത്തതിനാലാണ്.
    ഇനിയും കാണാം...സ്നേഹത്തോടെ...

    ReplyDelete
  26. @മനോരാജ്-വളരെ നല്ല അഭിപ്രായം. പറഞ്ഞിരിക്കുന്നത് ശരിയാണ്. എനിക്കും തോന്നിയിരുന്നു ആ ആവര്‍ത്തനവും കൈകടത്തലുമൊക്കെ. ഒരു നോവലിനുള്ള വലിയ തീം ഒരു ചെറുകഥയിലൊതുക്കാന്‍ നോക്കിയതും പ്രശ്‌നമായി. വാസ്തവത്തില്‍ സമകാലിക ആശയം എന്നതു മാത്രമേ കഥയുടെ ഒരു പ്ലസ് ഉള്ളു എന്ന് എനിക്കറിയാം. പത്രത്തില്‍ വന്നു കഴിഞ്ഞ് ധാരാളം ഈ മെയിലുകള്‍ വന്നിരുന്നു. എല്ലാവര്‍ക്കും എന്തോ വരുണിനെ പെരുത്തിഷ്ടപ്പെട്ടു...പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്.

    പിന്നെ ബ്രാക്കറ്റ് , അത് ഒരബദ്ധമാണ്. ചുവപ്പക്ഷരം (പത്രത്തില്‍ അച്ചടിക്കാഞ്ഞത്) ആക്കിയിട്ട് ബ്രാക്കറ്റ് കളയാനിരുന്നതാണ്. മാറ്റിയേക്കാം.

    ഒന്നെഴുതിക്കഴിഞ്ഞാല്‍ പല പ്രാവശ്യം വായിച്ചു നോക്കി തിരുത്താനൊന്നും മെനക്കെടാറില്ല, സമയക്കുറവ്, പിന്നെ എഴുതിക്കഴിഞ്ഞാല്‍ തലയില്‍ നിന്ന് അതു പോകും...കുറേശ്ശേ എഴുതി വച്ചിരിക്കുന്ന കഥകളിലൊന്നല്ല, ഇത്. അതു വേറേ.

    തെറ്റെല്ലാം സമ്മതിച്ചുവെങ്കിലും ഇതൊക്കെ ഇനിയും വരാതെ നോക്കാനാകുമോ എന്ന് അറിയില്ല.

    ReplyDelete
  27. മികച്ച ഒരു കഥാകാരിയുടെ കൈ ഒതുക്കം...
    ആശയം വളരെയധികം സ്വാദീനിക്കുന്നതാണ്... ആശംസകള്‍

    ReplyDelete
  28. ഇതു കഥയാണെന്നും കഥാപാത്രങ്ങള്‍ സാങ്കല്പികമാണെന്നും പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ എനിക്കറിയാവുന്ന ഒരു അഛനും അമ്മയും ഉണ്ട്. നേരത്തേ തന്നെ സ്വത്ത് മകന്റെ പേരില്‍ എഴുതിക്കൊടുത്തിട്ട്, മകന്‍ നോക്കാതെ ഇപ്പോള്‍ പെണ്മക്കളുടെ അടുത്ത് കഴിയേണ്ടിവരുന്നു (അഛന്‍ മരിച്ചു, അമ്മയുണ്ട്).

    ReplyDelete
  29. സാങ്കല്‍പ്പികമെങ്കിലും ഇന്നത്തെ കാലത്തിനു തികച്ചും യോജിച്ച കഥ.

    ReplyDelete
  30. വളരെ നന്നായിരിക്കുന്നു
    വരുണ്‍ ഒരു മാതൃക ആക്കാന്‍ പറ്റിയ കഥാപാത്രം !

    ReplyDelete
  31. തെറ്റ് എന്നൊന്നും ഞാൻ പറഞ്ഞില്ല ചേച്ചി. ചെറിയ പൊരുത്തകേടുകൾ തോന്നി എന്നേ പറഞ്ഞുള്ളൂ. അത് അംഗീകരിച്ചല്ലോ? പിന്നെ, എഴുത്ത്.. അത് ഓരോരുത്തർക്കും ഒരു രീതിയുണ്ട്.. ഒരു പരിധിവരെ മാത്രമേ മറ്റുള്ളവർക്ക് അതിൽ സ്വാധീനം ചെലുത്താൻ കഴിയൂ.. അഭിപ്രായങ്ങൾ പക്ഷെ അടുത്ത പ്രാവശ്യം എഴുതുമ്പോൾ തീർച്ചയായും മനസ്സിൽ വരും. എനിക്കങ്ങിനെയാണ്.. അത് എന്റെ ചില പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും.. ഏതായാലും പൂർത്തിയാക്കാത്ത കഥകൾ പൂർത്തിയാക്കൂ..

    ReplyDelete
  32. മൈത്റേയി: നല്ല കഥാതന്തു. ചുവപ്പു നിറത്തിലെ വരികള്‍ വേണ്ടായിരുന്നു എന്നു തോന്നി. അതില്ലതെയും അര്‍ഥവും വികാരങളും വ്യക്തമായി എന്നു തോന്നി പല സ്ഥലത്തും. സംഭാഷണങള്‍ ഉറക്കെ വായിച്ചാല്‍ നാചുറല്‍ ആയി തോന്നണം എന്നു പണ്ടൊരു ചെറുകഥാക്യാമ്പില്‍ കേട്ടിട്ടുണ്ട്.

    ReplyDelete
  33. ഹായ്, വരുണിനേയും നിത്യയേയും കുറിച്ച് ആലോചിച്ച് പുളകം കൊള്ളുന്നു. വരുണിന് കുറേക്കൂടി മുന്‍പേ ഈ ബോധോദയം ഉണ്ടായി എങ്കില്‍ എന്തു നന്നായിരുന്നു !

    ReplyDelete
  34. @ എഴുത്തുകാരി- ഒന്നുകില്‍ മകന്‍, അല്ലെങ്കില്‍ മകള്‍.....അങ്ങനെയല്ലേ വരൂ? രണ്ടും തമ്മിലെന്താ വ്യത്യാസം. കൊള്ളുന്ന മകനും തള്ളുന്ന മകളും കാണും, അതേപോലെ കൊള്ളുന്ന മകളും തള്ളുന്ന മകനും കാണും.... തള്ളുന്നത് മകനായാലും മകളായാലും തെറ്റു തന്നെ. എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ 'മാമ്പൂ കണ്ടിട്ടും മക്കളെ കണ്ടിട്ടും മാലോകരാരും മദിക്കല്ലേ ' എന്ന വരികള്‍ മറക്കാതെ, കരുതി ജീവിച്ചാല്‍ അച്ഛനമ്മമാര്‍ക്കു കൊള്ളാം. ഇല്ലെങ്കില്‍ ചില തിരുത്താന്‍ പറ്റാത്ത തെറ്റുകള്‍ ചെയ്താല്‍ അതിന്റെ ശിക്ഷയില്‍ നിന്നു ഒരിക്കലും ഊരിപ്പോരാനാവാതെ നരകിക്കേണ്ടി വന്നെന്നിരിക്കും. നമുക്കു ചുറ്റും കണ്ണു തുറന്നു നോക്കിയാല്‍ എത്ര ഉദാഹരണങ്ങള്‍.

    @ സീമ-അവസാന ചുവപ്പക്ഷരങ്ങള്‍---'നിങ്ങളെ നിങ്ങളായി accept ചെയ്യുന്നു' എന്ന ഭാഗം എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. വരുണ്‍ , അച്ഛനമ്മമാരെ സംരക്ഷിക്കാനായി തിരിച്ചു വരുന്നു എന്ന സൂചന കഥയില്‍ വളരെ അത്യന്താപേക്ഷിതം എന്നെനിക്കു തോന്നി. ബാക്കി ചുവപ്പക്ഷരങ്ങള്‍ വേണമെങ്കില്‍ നീക്കാമായിരുന്നു. കിടക്കട്ടെ.സംഭാഷണങ്ങല്‍ക്ക് കൃത്രിമത്വം തോന്നി അല്ലേ....പറഞ്ഞതിനു വളരെ നന്ദി. ഇനി കഥ പടച്ചു വിടുമ്പോള്‍ ശ്രദ്ധിക്കാന്‍ നോക്കാം മനോ പറഞ്ഞതു പോലെ....

    ReplyDelete
  35. മക്കള്‍ ശ്രഗ്ദ്ധിക്കാത്തതിനാല്‍ ആശ്രമത്തില്‍ പോയി താമസ്സിച്ച ഒരമ്മയെ[ഇപ്പോള്‍ മരിച്ചു]എനിക്കറിയാം.വയസ്സായ മാതാപിതാക്കളെ ആര് സംരക്ഷിക്കും എന്ന തര്‍ക്കം സഹോദരങ്ങള്‍ക്കിടയില്‍ ഇന്നു സര്‍വ്വസാധാരണമാണ്.നാളത്തെ അഛ്നമ്മമാര്‍ക്ക് വൃദ്ധാശ്രമമാവും അഭയകേന്ദ്രം.വരുണ്‍-നിത്യമാരെ പോലുള്ളവര്‍ യുവതലമുറകളില്‍ ധാരാളം പിറക്കട്ടെ.

    ReplyDelete
  36. മൈത്രേയി, നല്ല പോസ്റ്റ്. ഇഷ്ടമായി. പല വീടുകളിലും നടക്കുന്ന, എന്നാല്‍ പുറംലോകം അറിയാതെ പോകുന്ന, സത്യമാണിത്. "ഇന്നു ഞാന്‍ നാളെ നീ".
    നല്ല ചിന്ത..ആശംസകള്‍.

    ReplyDelete
  37. വയസ്സായ മിയ്ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമിടുക്കുണ്ട് അവരെ സ്‌നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച് സ്‌നേഹിക്കാന്‍ , അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്‍........പിന്നെ അവരില്‍നിന്നു നന്ദികേടുകള്‍ കണക്കറ്റ് ഏറ്റു വാങ്ങാന്‍.

    ഇങ്ങിനെയുള്ളവരെ കണ്ടിട്ടുണ്ട്.

    പിന്നെ കഥ വായിച്ചിട്ടു അത്ര ഇന്ററസ്റ്റിങ്ങ് ആയി തോന്നിയില്ല. ഇതുപോലുള്ള ഫാമിലി കാര്യങ്ങള്‍ കഥയാക്കുമ്പോള്‍ ഇങ്ങിനെ മതിയോ എന്നും സന്ദേഹിക്കുന്നു.
    എന്റെ വായനയുടെ പ്രോബ്ലമായിരിക്കാം, അല്ലായിരിക്കാം
    :-)
    ഉപാസന

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. ആദ്യ കമെന്റ് ഞാന്‍ വിശ്വസിക്കുന്നില്ല ശ്രീ ....
    കാരണം അപ്പന്‍ പണിത രണ്ടുനില വീടും പുരയിടവും മോന്റെ പേരില്‍ കൊടുക്കഞ്ഞതിനാല്‍
    ആദ്യ കുട്ടി ഉണ്ടായപ്പോഴേ ഭര്‍ത്താവിനെയും കൊണ്ട് വാടകയ്ക്ക് പോയ മരുമകളെ പറ്റി എന്റെ അമ്മ പറഞ്ഞിട്ട് ഒരു മാസം ആയില്ല ..
    വരുണ്‍ എന്ന കഥാപാത്രം നന്നായി ..

    ReplyDelete
  40. നല്ല ഒരു ആശയം വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു
    ആശംസകള്‍

    ReplyDelete
  41. മനസ്സില്‍ വല്ലാതെ കൊണ്ട് മൈത്ര്യെയി .... മറ്റെന്ത പറയുക... എല്ലാരും ഇതാലോചിക്കട്ടെ, ഒരു നിമിഷത്തേക്ക് എങ്കിലും

    ReplyDelete
  42. നന്നായിരിക്കുന്നു...നന്മകള്‍.

    ReplyDelete