Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Wednesday, April 14, 2010
വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...
ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....
(വൈലോപ്പിള്ളി)
നല്ല സ്വപ്‌നങ്ങള്‍ നല്‍കി മലയാളിയുടെ സ്വന്തം കിങ്ങിണിപ്പൂക്കള്‍ ഇനിയുമിനിയും വിരിയട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.......
Friday, February 12, 2010
മായാ കാഴ്‌ച്ചകള്‍
കൈയ്യെത്താ ദൂരത്ത് കാണാമറയത്ത്
കാതങ്ങളകലെ നീയെന്നാകിലും
കേള്‍ക്കുന്നുമുറ്റത്ത് കിങ്ങിണിയൊച്ചയും
കുട്ടത്തിപ്രാവിന്‍ കുറുങ്ങലും ഞാന്‍
കുയിലിനൊപ്പം കൂവിത്തോറ്റല്ലോയെന്നങ്ങു
കവിളില്‍ നുണക്കുഴി വിരിയുന്നതും
കമലപ്പശുവിന്റെ കഥചൊല്ലച്ഛായെന്ന
കൊഞ്ചലും കാതില്‍ മുഴങ്ങീടുന്നു
കൊച്ചുമീനാക്ഷിക്കുട്ടിയല്ലമ്മേ ഞാന്‍
കുട്ടിയിപ്പോള്‍ പേരിന്‍ വാലില്‍ മാത്രം!
കണ്‍മണിയാളവള്‍ പൊട്ടിച്ചിരിച്ചുപോയ്
കാലത്തെ കയറിടിനാവതെങ്ങ്‌് !
കാലമേ പോകല്ലേയെന്നു കേഴുമ്പോഴും
കാലചക്രം തിരിഞ്ഞല്ലേ കൂടൂ!
കാലമാം സത്യം മഹത്തരമെന്നാലും
ഞങ്ങള്‍ക്കു നീയെന്നും കുട്ടി തന്നെ!
ദൂരങ്ങള്‍ താണ്ടുക, കോണികയറുക
പാമ്പിന്‍ തലയില്‍ പെടാതെ പോക!
കൂടെ നടക്കുവാനകയില്ലെങ്കിലും
മനമെന്നുമെന്നും നിനക്കു കൂട്ട് !
കാതങ്ങളകലെ നീയെന്നാകിലും
കേള്‍ക്കുന്നുമുറ്റത്ത് കിങ്ങിണിയൊച്ചയും
കുട്ടത്തിപ്രാവിന്‍ കുറുങ്ങലും ഞാന്‍
കുയിലിനൊപ്പം കൂവിത്തോറ്റല്ലോയെന്നങ്ങു
കവിളില്‍ നുണക്കുഴി വിരിയുന്നതും
കമലപ്പശുവിന്റെ കഥചൊല്ലച്ഛായെന്ന
കൊഞ്ചലും കാതില്‍ മുഴങ്ങീടുന്നു
കൊച്ചുമീനാക്ഷിക്കുട്ടിയല്ലമ്മേ ഞാന്‍
കുട്ടിയിപ്പോള്‍ പേരിന്‍ വാലില്‍ മാത്രം!
കണ്‍മണിയാളവള്‍ പൊട്ടിച്ചിരിച്ചുപോയ്
കാലത്തെ കയറിടിനാവതെങ്ങ്‌് !
കാലമേ പോകല്ലേയെന്നു കേഴുമ്പോഴും
കാലചക്രം തിരിഞ്ഞല്ലേ കൂടൂ!
കാലമാം സത്യം മഹത്തരമെന്നാലും
ഞങ്ങള്‍ക്കു നീയെന്നും കുട്ടി തന്നെ!
ദൂരങ്ങള്‍ താണ്ടുക, കോണികയറുക
പാമ്പിന്‍ തലയില്‍ പെടാതെ പോക!
കൂടെ നടക്കുവാനകയില്ലെങ്കിലും
മനമെന്നുമെന്നും നിനക്കു കൂട്ട് !
Saturday, September 05, 2009
കണ്ണനോട്......
നീലത്താമരക്കണ്ണായിന്നെനി-
ക്കാരുമില്ലെടോ നീയല്ലാതെ!
അച്ഛനെ ദൈവം തിരിച്ചുവിളിച്ചല്ലോ
അമ്മയെ അനുജനും പാട്ടിലാക്കി.
ബുദ്ധിക്കുപുകള്‍പെറ്റൊരമ്മയിപ്പോള്‍
മകുടിക്കു തുള്ളും പാമ്പെന്ന പോലെ!
കരിങ്കല്‍വീടതു തകര്‍ന്നുടഞ്ഞല്ലോ!
ചീട്ടുകൊട്ടാരം കണക്കെന്നപോല്‍!
ഗോപികമാര്‍ക്കനുരാഗിയായ് വര്‍ത്തിച്ച
കാമുകന്‍ കണ്ണനെനിക്കു വേണ്ടാ!
പലരിലൊന്നായിയിരിക്കുവാനാഗ്രഹം
ലവലേശമില്ലെന്നു കൂട്ടിക്കോളൂ!
ചോരപ്പുഴയതൊഴുകാതിരിക്കുവാന്‍
ദൂതുപോയ് മാതൃകയായ കണ്ണന്‍!
അര്‍ദ്ധരാജ്യംപോട്ടെയഞ്ചുഗ്രാമം മതി-
യെന്നു താഴ്‌ന്നര്‍ത്ഥിച്ചാ മാന്യദേഹം!
ധര്‍മ്മവിചിന്തനം ചെയ്‌തു മുന്നേറവേ
സ്വന്തബന്ധങ്ങള്‍ തളര്‍ത്താ മനമെന്നു
ചൊല്ലിയുറപ്പിച്ച സാരഥീ നീയെന്റെയ-
കതാരില്‍ വേവും കനലണപ്പൂ!
കണ്ണാ! നീയെന്‍ നല്‍ക്കൂട്ടുകാരന്‍!
കണ്ണാ! നീയെന്റെ മാര്‍ഗ്ഗദര്‍ശി!
കണ്ണാ! നീയെന്റെ ചിന്തകനും!
നീലത്താമരക്കണ്ണായിന്നെനി-
ക്കാരുമില്ലെടോ നീയല്ലാതെ!
ക്കാരുമില്ലെടോ നീയല്ലാതെ!
അച്ഛനെ ദൈവം തിരിച്ചുവിളിച്ചല്ലോ
അമ്മയെ അനുജനും പാട്ടിലാക്കി.
ബുദ്ധിക്കുപുകള്‍പെറ്റൊരമ്മയിപ്പോള്‍
മകുടിക്കു തുള്ളും പാമ്പെന്ന പോലെ!
കരിങ്കല്‍വീടതു തകര്‍ന്നുടഞ്ഞല്ലോ!
ചീട്ടുകൊട്ടാരം കണക്കെന്നപോല്‍!
ഗോപികമാര്‍ക്കനുരാഗിയായ് വര്‍ത്തിച്ച
കാമുകന്‍ കണ്ണനെനിക്കു വേണ്ടാ!
പലരിലൊന്നായിയിരിക്കുവാനാഗ്രഹം
ലവലേശമില്ലെന്നു കൂട്ടിക്കോളൂ!
ചോരപ്പുഴയതൊഴുകാതിരിക്കുവാന്‍
ദൂതുപോയ് മാതൃകയായ കണ്ണന്‍!
അര്‍ദ്ധരാജ്യംപോട്ടെയഞ്ചുഗ്രാമം മതി-
യെന്നു താഴ്‌ന്നര്‍ത്ഥിച്ചാ മാന്യദേഹം!
ധര്‍മ്മവിചിന്തനം ചെയ്‌തു മുന്നേറവേ
സ്വന്തബന്ധങ്ങള്‍ തളര്‍ത്താ മനമെന്നു
ചൊല്ലിയുറപ്പിച്ച സാരഥീ നീയെന്റെയ-
കതാരില്‍ വേവും കനലണപ്പൂ!
കണ്ണാ! നീയെന്‍ നല്‍ക്കൂട്ടുകാരന്‍!
കണ്ണാ! നീയെന്റെ മാര്‍ഗ്ഗദര്‍ശി!
കണ്ണാ! നീയെന്റെ ചിന്തകനും!
നീലത്താമരക്കണ്ണായിന്നെനി-
ക്കാരുമില്ലെടോ നീയല്ലാതെ!
Tuesday, August 18, 2009
അകാല്‍പ്പനിക സ്വപ്‌നങ്ങള്‍
സ്വപ്‌നങ്ങളൊക്കെയും പേറ്റിക്കൊഴിച്ചപ്പോള്‍
മിയ്‌ക്കതും പതിരായ് പറന്നുപോയി!
പോയതുപോകട്ടെ ബാക്കിമതിയെനിക്കെന്നു
ഞാന്‍ നെഞ്ചോടു ചേര്‍ത്തു വച്ചു!
ജീവിതസന്ധ്യയില്‍ പകച്ചൊരാ വന്ദ്യര്‍ക്കു
കൈതാങ്ങി തണലായി തീരാമെന്നോ!
മിന്നുന്ന ഭൂഷയും കനമുള്ള ശീലയും
പതയും ലഹരിയുമുണ്ടെന്നാലും
കിട്ടാ മനഃശാന്തി തേടുമാ ചുളളരെ-
യാത്മീയസ്‌നേഹത്തിന്നിരി വെട്ടത്തില്‍
ശാന്തിതീരത്തേയ്‌ക്കണയ്‌ക്കാമെന്നോ!
"ചാഞ്ചാടുണ്ണീ,ചരിഞ്ഞാടുണ്ണീ"യെന്നിനിയും
പൈതങ്ങളെ ആട്ടാമെന്നോ!
"ഓമനത്തിങ്കളും " "കൊച്ചുകുട്ടത്തിയു"മിനിയും
താരാട്ടി ഉറക്കാമെന്നോ!
"ദൈവമേ കൈതൊഴാം" ചൊല്ലിപ്പഠിപ്പിച്ചു
നേര്‍വഴിക്കൊന്നു നടത്താമെന്നോ!
നരച്ച സ്വപ്‌നങ്ങളിവയെന്നു ചൊല്ലി
മാലോകര്‍ പൊട്ടിച്ചിരിക്കുമ്പോഴും
കൈവെടിയില്ല ഞാനെന്‍ മനോരാജ്യമ-
തെന്നുമെനിക്കുമെനിക്കു മാത്രം!

Saturday, May 09, 2009
മകളേ നിനക്കായ്.............
വാക്കുകള്‍ക്കതീതം നിസ്സീമമാണീ സന്തോഷം
മകളേ നിനക്കൊപ്പം പങ്കുവയ്‌ക്കുന്നു ഞങ്ങള്‍!
ദീപങ്ങള്‍ ജ്വലിക്കട്ടെ,താരങ്ങള്‍ തിളങ്ങട്ടെ,
ആയിരം പുഷ്‌പങ്ങളങ്ങൊന്നിച്ചു വിരിയട്ടെ!
കരുണാമയനാകും ദൈവമേ കാത്തീടണേ,
പ്രാര്‍ത്ഥനാനിരതം കൈകൂപ്പുന്നു ഞങ്ങളിതാ.
വരമൊന്നു ചോദിക്കട്ടെ,തട്ടിക്കളയല്ലെന്‍ യാചന നീ
എന്‍ കുഞ്ഞിന്‍ ദുഃഖമെല്ലാം എനിക്കു തരിക നീ!
ഇന്നിതര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കുന്നു പുരുവിനെ
്‌അച്ഛന്റെ ജരാനര ഏറ്റൊരാ ധന്യാത്മനെ
പുത്രനു ജീവനേകാന്‍ സ്വജീവന്‍ വെടിഞ്ഞോരു
ബാബറാമച്ഛനെയും മനസാ സ്‌മരിപ്പൂ ഞാന്‍.
നമ്മുടെ സ്‌്‌നേഹം തങ്കനൂലിഴയെന്നാല്‍
ഞങ്ങള്‍ കാല്‍ച്ചങ്ങലകളാകൊല്ലൊരിക്കിലും
എന്നു പ്രാര്‍ത്ഥിക്കുന്നു മനമുരുകി ഞങ്ങള്‍ കുഞ്ഞേ!
പിന്നോട്ടു നോക്കിത്തന്നെ മുന്നോട്ടു നീങ്ങീടുക,
ഭാരതധര്‍മ്മനീതി ശക്തിയായ് തീര്‍ന്നീടട്ടെ!

Tuesday, March 24, 2009
വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ ,നമ്മള്‍ തന്നമ്മ ഭാരതം.....
(ഭഗത് സിംഗ് എന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ,ആവേശമാണ്, ദേശസ്‌നേഹത്തിന്റെ പ്രതീകമാണ്.ഭഗത് സിംഗിനെപ്പറ്റിയുള്ള ഒരു മനോഹര കവിത ഇവിടെ എഴുതുന്നു. കവി ആരെന്നോര്‍മ്മയില്ല,പി.ഭാസ്‌കരനാവാം.
വിരസതയാര്‍ന്ന പഴയസൃഷ്ടികള്‍ കണ്ടുമുഷിഞ്ഞതിനാല്‍ പുതുതായൊന്നു സൃഷ്ടിക്കാന്‍ ദേവി സ്രഷ്ടാവിനോടാവശ്യപ്പെടുന്നു. അതനുസരിച്ച് സകലസുന്ദരമായതും ചേര്‍ത്ത് ബ്രഹ്മാവ് ഭഗത് സിംഗെന്ന മോഹനസൃഷ്ടി രൂപപ്പെടുത്തിയെന്നു കവി പറയുന്നു.അവസാനം വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ച സായിപ്പിനെ വെടിവച്ചതിന്റെ പേരില്‍..................................
വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ നമ്മള്‍ തന്നമ്മ ഭാരതം.....
ലോകമന്നൊരു നവ്യമോഹനശോകഗീതിക പാടുമ്പോള്‍
വിശ്വതാരകബ്രഹ്മനോടിദം വിശ്വനായികയോതിനാള്‍
"എത്രനാളായ് ഞാനിത്രി ലോകത്തില്‍ പുത്തനായൊന്നു കാണ്മീല
പണ്ടു കണ്ട പഴയ പാവകള്‍ കണ്ടു കണ്ടു മുഷിഞ്ഞു ഞാന്‍
ജാതമാക്കട്ടെ ലോചനോത്സവം നൂതനമൊരു സാധനം"
ഓതിനാനപ്പോള്‍ ബ്രഹ്മദേവനും "ഓമനേ കണ്ടുകൊള്‍ക നീ "
"ഈ രസം നിരീക്ഷിക്കുകില്‍ പിന്നെ നീരസം നടിക്കില്ല നീ "
സുന്ദരമായ സൃഷ്ടിയൊക്കെയും ചെന്നെടുത്തു കടഞ്ഞവന്‍
സത്തെടുത്തതുകൊണ്ടു തീര്‍ത്തൊരു പുത്തനാം മര്‍ത്യവിഗ്രഹം
മോഹിനിയുടെ സോദരനായ മോഹനനിവന്‍ നിര്‍ണ്ണയം
ലോഭമില്ലാതെ സര്‍വ്വസല്‍ഗുണപ്രാഭവമവനേകിനാന്‍
അക്ഷമതയാല്‍ പാരവശ്യത്താല്‍ തല്‍ക്ഷണം ദേവി ചോദിച്ചാള്‍
"ഇത്ര സുന്ദരമായ സൃഷ്ടിയിന്നിത്രി ലോകത്തില്‍ കാണുമോ?
എന്തുപേരിവനെന്തു കല്‍പ്പിച്ചു,നിന്തിരുവടി മാനസേ,
എത്രനാളിവന്‍ വിശ്വജേതാവായ് മര്‍ത്യലോകത്തു വാണീടും? "
വത്സരമിരുപത്തിമൂന്നര വത്സരമിവനൂഴിയില്‍
നിത്യദാരിദ്യനൃത്തരംഗത്തില്‍ നിര്‍ദ്ദയതന്‍ ചൂളയില്‍
വെന്തുനീറിക്കരിഞ്ഞുചാമ്പലായ് തീരണമിവന്‍ നിര്‍ണ്ണയം
ദേശഭക്തനെന്നാണു നാമവും ദേവീ നീയറിഞ്ഞീടണം
സൃഷ്ടി പൂര്‍ത്തിയായ് ജീവനും നല്‍കി വിഷ്ടപശില്‍പ്പി തുഷ്ടനായ്.
ഭൂവിതില്‍പരം വത്സരമൊരു പത്തിരുപത് മാഞ്ഞുപോയ്
ദേശഭക്തനണഞ്ഞു ഭാരതദേശസേവനവേദിയില്‍.
അന്തിയായൊരു വാസരത്തിന്റെ സന്ധ്യാരാഗം തുടുക്കവേ
കയ്യിലേന്തിയ തോക്കുചൂണ്ടിയ ഭവ്യനോതുകയാണിദം
"ദേശവിദ്രോഹം ചെയ്‌തു പാര്‍ക്കും വൈദേശികാ നീചാ നില്‍ക്ക നീ
ഏറ്റുപാടുക വന്ദേമാതരമേറ്റവുമനുതപ്‌തനായ്.
തെല്ലുപോലും വിസമ്മതിക്കില്‍ നീയില്ലനന്തരമാത്രയില്‍. "
ചൊല്ലിനാവന്‍ പുച്ഛഭാവത്തില്‍ "ഇല്ലറികയില്ലെന്നെ നീ!"
നിന്റെ ഭാഗ്യവിധാനം ചെയ്യുന്നതെന്റെ കൈകളാണോര്‍ക്ക നീ
ഭാരതത്തിന്റെ ഭാവി സൂര്യനെ പാരതന്ത്ര്യത്തിന്‍ ചോരനെ
ആഴമേറിയ പാഴ്‌ക്കടലില്‍ ഞാനാഴ്‌ത്തിടാതെയടങ്ങുമോ?
ക്രീതദാസരിലേകനാണു നീ ഭൂതലത്തിനു നാഥന്‍ ഞാന്‍
പോരിനിന്നു ഞെളിഞ്ഞു വന്നിടാനാരു നീയറിഞ്ഞീല ഞാന്‍."
കേള്‍ക്കയായ് പ്രതിവാക്യവൈഖരി തോക്കില്‍നിന്നുമരക്ഷണാല്‍
ചത്തുവീഴ്‌കയായ് ദേശവിദ്രോഹി, ബദ്ധനായ് ദേശഭക്തനും
തൂങ്ങിയാടുകയായി ഭക്തന്റെ തൂ നിലാവൊളിപ്പൂവുടല്‍
വിങ്ങി വിങ്ങിക്കരഞ്ഞുപോയമ്മ നമ്മള്‍ തന്നമ്മ ഭാരതം...
(അവസാനഭാഗം "വിങ്ങി വിങ്ങിക്കരഞ്ഞു പോയമ്മ " എന്നു ചൊല്ലുമ്പോള്‍ പണ്ടെന്നപോലെ ഇപ്പോഴും കരച്ചില്‍ വരും.
ഇപ്പോള്‍ ആ വളപ്പൊട്ടുകള്‍ തപ്പിയെടുക്കാന്‍ പ്രേരിപ്പിച്ചത് ശ്രീഇടമണിന്റെ പോസ്‌റ്റാണ്.നന്ദി ശ്രീ! )

Subscribe to:
Posts (Atom)