സ്വപ്‌നങ്ങളൊക്കെയും പേറ്റിക്കൊഴിച്ചപ്പോള്‍
മിയ്‌ക്കതും പതിരായ് പറന്നുപോയി!
പോയതുപോകട്ടെ ബാക്കിമതിയെനിക്കെന്നു
ഞാന്‍ നെഞ്ചോടു ചേര്‍ത്തു വച്ചു!
ജീവിതസന്ധ്യയില്‍ പകച്ചൊരാ വന്ദ്യര്‍ക്കു
കൈതാങ്ങി തണലായി തീരാമെന്നോ!
മിന്നുന്ന ഭൂഷയും കനമുള്ള ശീലയും
പതയും ലഹരിയുമുണ്ടെന്നാലും
കിട്ടാ മനഃശാന്തി തേടുമാ ചുളളരെ-
യാത്മീയസ്‌നേഹത്തിന്നിരി വെട്ടത്തില്‍
ശാന്തിതീരത്തേയ്‌ക്കണയ്‌ക്കാമെന്നോ!
"ചാഞ്ചാടുണ്ണീ,ചരിഞ്ഞാടുണ്ണീ"യെന്നിനിയും
പൈതങ്ങളെ ആട്ടാമെന്നോ!
"ഓമനത്തിങ്കളും " "കൊച്ചുകുട്ടത്തിയു"മിനിയും
താരാട്ടി ഉറക്കാമെന്നോ!
"ദൈവമേ കൈതൊഴാം" ചൊല്ലിപ്പഠിപ്പിച്ചു
നേര്‍വഴിക്കൊന്നു നടത്താമെന്നോ!
നരച്ച സ്വപ്‌നങ്ങളിവയെന്നു ചൊല്ലി
മാലോകര്‍ പൊട്ടിച്ചിരിക്കുമ്പോഴും
കൈവെടിയില്ല ഞാനെന്‍ മനോരാജ്യമ-
തെന്നുമെനിക്കുമെനിക്കു മാത്രം!
എത്രയെത്ര നടക്കാത്ത (അ)സുന്ദര സ്വപ്‌നങ്ങള്‍!
ReplyDeleteമനോഹരമായ കവിത.
ReplyDeleteനന്നായി. ഒരു റീ-റൈറ്റിങില്‍ കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു എന്നു തോന്നി.
ReplyDelete@കുമാരന്‍:നന്ദി
ReplyDelete@അരുണ്‍:ശരിയാണ്,എനിക്കും തോന്നി.എന്തെങ്കിലും സജഷന്‍ ഉണ്ടോ?
nannayi
ReplyDeleteproblem with my Malayalam fonts, so let me write in English. a good poem. "manoraajyam kaivediyaruthu. athennum thaankalude maathram"
ReplyDelete