താരിഖ് അലിയുടെ പുസ്‌കത്തില്‍ നിന്നുള്ള കുത്തിക്കുറിപ്പുകള്‍- മൂന്നാം ഭാഗം ഇവിടെ. ഇനിയും എത്ര ഭാഗം ഉണ്ടാവുമോ എന്തോ?
മനുഷ്യന്‍ ശീലങ്ങളുടെ അടിമ എന്നതു വളരെ ശരി. വിചിത്ര വായനാശീലങ്ങളാണെനിക്ക്. പുസ്തകം, അതിപ്പോള്‍ മില്‍സ് & ബൂണ്‍ ആയാലും ശരി Travancore Manual ആയാലും ശരി വായിക്കാനെടുത്താല്‍ കയ്യില്‍ ഒരു പെന്‍സില്‍ മസ്റ്റ് ആണ്. അറിയില്ലാത്ത വാക്കുകള്‍, ഇഷ്ടമുള്ള ഫ്രെയിസുകള്‍, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എല്ലാം മാര്‍ക്കു ചെയ്യണം, നോട്ട്ബുക്കില്‍ കുറിച്ചിടണം, ഇടയക്കിടെ എടുത്തു വായിച്ചു സന്തോഷിക്കണം, അങ്ങനെയങ്ങനെ.... മനസ്സു ഫ്രീ ആയിട്ടുള്ള, relaxed ആയ ഒരു വായന, അതെനിക്കു പറഞ്ഞിട്ടുള്ളതല്ല.
ഇപ്പോള്‍ അതെല്ലാം കംപ്യൂട്ടറില്‍ ചെയ്യാം, സൂക്ഷിക്കാന്‍ Google dosc ഉണ്ട്, മൊബൈലില്‍ ഡിക്ഷണറി ഹോം സ്‌ക്രീനില്‍ ഇട്ടിട്ടുമുണ്ട്, സര്‍വ്വം സൗകര്യപ്രദം.
അങ്ങനെ ബ്ലോഗ് ഞാന്‍ എന്റെ ഡോക്‌സ് സംരക്ഷണശാല ആക്കുന്നു. ഗൂഗിള്‍ ഇത്തരം സൗജന്യസൗകര്യങ്ങള്‍ ഒരിക്കലും നിര്‍ത്താതിരിക്കട്ടെ!
മൂന്നാം ഭാഗം വായിച്ചു
ReplyDeleteകൃത്യമായി മൂന്നു ഭാഗങ്ങളും വായിച്ചല്ലോ ajith. ഇനിയും കുറേ ഭാഗങ്ങളുണ്ടാവും എന്നാണു തോന്നുന്നുത്. എത്ര പേരുടെ എത്രയോ കാലത്തെ കഠിനാദ്ധ്വാനമാണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തലായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ പുസ്തകം.
ReplyDelete