(Online link of printed varika published 26.03.2011)
പരീക്ഷാച്ചൂടൊഴിഞ്ഞു, അടിച്ചുപൊളിക്കാലം എന്ന അവധിക്കാലം സമാഗതമായി. കുടുംബങ്ങള്‍ ഉല്ലാസയാത്രകള്‍ക്കും മീനച്ചുടു കനക്കുന്ന പ്രകൃതി വേനല്‍ മഴയ്ക്കും ദാഹിക്കും കാലം. അല്ലെങ്കിലും മനസ്സും ശരീരവും നവമാക്കിയെടുക്കാന്‍ യാത്ര പോലൊരു ഔഷധം മറ്റൊന്നില്ലല്ലോ.
മലയാളികള്‍ക്കു സഞ്ചാരസാഹിത്യം എന്നാല്‍ എസ്.കെ പൊറ്റക്കാടാണ്. പുതുകാലത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വിഡിയോ ദൃശ്യങ്ങളുണ്ട്. സചിത്ര ഫോട്ടോകളും മറ്റുമായി മനം കവരുന്ന യാത്രവിവരണങ്ങളോടെ മലയാളം ബൂലോകവും ഈ മേഖലയില്‍ സമ്പന്നമായി വരികയാണ് ഇപ്പോള്‍.
70 പേരുടെ 400 ലധികം യാത്രാവിവരണങ്ങളുമായി മുന്നേറുന്ന http://yathrakal.com/ ബ്ലോഗിലൂടെ ഒരു യാത്ര. ടൈറ്റില്‍ ബാറില്‍ മിന്നി മറയുന്ന മനോഹര വിഡിയോ ദൃശ്യങ്ങള്‍ കണ്ട്, കേരളം, ഇന്‍ഡ്യ, വിദേശം എന്നു തിരഞ്ഞ് വായിക്കാം, പോക്കറ്റിന്റെ കനവും മനസ്സിന്റെ താത്പര്യങ്ങളും ചേരുംപടി ചേര്‍ത്ത് യാത്രയും പോകാം!
കോഴിക്കോടു ജില്ലയിലുള്ള ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിനെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ലിനുവിന്റെ ലളിതഭാഷയിലുള്ള മനോഹരമായ സചിത്ര യാത്രാവിവരണത്തലൂടെയാണ്- 'നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളു ടേതായിരുന്നു മുന്‍പ് ഈ സ്ഥലം, അവരുടെ പേരാണ് ജാനകി. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി. ഈ കാട് ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു.'അവിടുത്തെ ശുദ്ധജലം കണ്ടപ്പോള്‍ ഒന്നു നീന്തിത്തുടിക്കാന്‍ എനിക്കും മോഹം!
'ഇത്രയും പ്രകൃതി മനോഹരമായ, ശുദ്ധ വായു കിട്ടുന്ന, പച്ചപ്പുകള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലം എന്റെ നാട്ടില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ഉണ്ടായിട്ടും ഒന്ന് പോകാന്‍ പറ്റാത്തതില്‍ ലജ്ജതോന്നിയ നിമിഷങ്ങള്‍' ലിനുവിന്റെ ആത്മഗതം !നാം പലപ്പോഴും അങ്ങനെയാണ്, മുറ്റത്തെ മുല്ലയ്ക്കു മണം തീരെയില്ലല്ലോ.
പഴയ ഒരു യാത്രയുടെ ഓര്‍മ്മയില്‍ കോട്ടയം ജില്ല ക്ലിക്കു ചെയത്് 'ഇലവീഴാപൂഞ്ചിറ' യെപ്പറ്റി ആത്മന്റേയും ശിവയുടേയും വിവരണങ്ങളിലെത്തി. അങ്ങനെ വീടിന്റെ തെക്കേപുറത്തു കിടന്ന ആ സ്ഥലത്ത് ബൊഗൈന്‍ വില്ല പോലത്തെ മനോഹര കാട്ടുപൂവുണ്ടെന്നും ഈന്തപ്പഴമുണ്ടെന്നും ഞാനും അറിഞ്ഞു! അന്ന് ചിറ തേടി നടന്ന് അവസാനം ഒരു തടാകം ഞങ്ങള്‍ കണ്ടിരുന്നു, അത് പക്ഷേ ശിവയും ആത്മനും കണ്ടിട്ടില്ല, അതോ അതിപ്പോള്‍ ഇല്ലായിരിക്കുമോ?
ശിവയുടെ വിവരണത്തില്‍ നിന്ന്-
'ഞങ്ങള്‍ ആദ്യം റെസ്റ്റ് ഹൌസിന്റെ ഭാഗത്തേയ്ക്ക് നടന്നു പോയി. അത് അടച്ചിട്ട നിലയില്‍ ആയിരുന്നു. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമെ അവിടെ താമസവും ഭക്ഷണവും ലഭ്യമാകൂ. അല്ലെങ്കില്‍ ആ മലനിരകളില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടുകയില്ല. അതിനാല്‍ അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതുന്നതാവും ഉചിതം.'-ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ ശ്രദ്ധയിലേക്കാണീ വാചകം എടുത്തിടുന്നത്!
സുനേഷ് കൃഷ്ണന്റെ 'കുതിച്ചും കിതച്ചും ഒരു യാത്ര ' നിന്ന്-യാത്രയില്‍ വേഗതക്കൊപ്പം വേഗതയില്ലായ്മക്കും ഇത്ര സ്ഥാനമുണ്ടെന്ന് മനസ്സിലായത് ഈയിടെ നടത്തിയ ഒരു യാത്രക്കിടയിലാണ്.' അതെ നിങ്ങളുടെ ഊഹം തെറ്റിയില്ല, നമ്മുടെ ഹെറിറ്റേജ് ട്രെയിന്‍ ആയ ഊട്ടി മേട്ടുപ്പാളയം കല്‍ക്കരി വണ്ടിയിലുള്ള ആ മനോഹര യാത്രയെപ്പറ്റി തന്നെ ആണ് അത്. കോട്ടയം ജില്ലയിലൂടെ മലയോര ട്രെയിന്‍ വരുമെന്നു കേട്ടു സന്തോഷിച്ചതും തൊട്ടു പിറകേ ഒരു സിറ്റിംഗ് എം. എല്‍.എ തന്നെ എന്തുവിലകൊടുത്തും അതു തടയും എന്ന് ടി.വി.യിലൂടെ പ്രതികരിച്ചതും മനസ്സല്‍ വന്നു!ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്ന അത്തരം നല്ല തീരുമാനത്തിന് എതിര് എന്തിനാണാവോ? ഏതെങ്കിലും റബ്ബര്‍ മുതലാളിയുടെ തോട്ടത്തിലൂടെയാണാവോ റെയില്‍വേ വഴി കണ്ടു വച്ചത്?
ബൂലോകത്ത് സഞ്ചാരസാഹിത്യം വളര്‍ത്താന്‍ നിരുപാധികം യത്‌നിക്കുന്നത് സാഹിത്യ സാക്ഷരനെങ്കിലും 'നിരക്ഷരന്‍ ' എന്നു വിനയാന്വിതനാകുന്ന, മനോജാണ് .മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി ബോധവത്കരിക്കുന്ന , മലയാളഭാഷാ വളര്‍ച്ചയ്ക്കായി വിക്കി പഠനശിബിരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരക്ഷരന്റെ കിടിലന്‍ യാത്രാ വിവരണങ്ങള്‍ http://chilayaathrakal.blogspot.com/ ല്‍ വായിക്കാം.
യാത്രകളില്‍ സുരക്ഷിത താമസത്തിനു വലിയ പ്രാധാന്യമുണ്ട്. ഒരിക്കല്‍ പൊന്മുടിയില്‍ വച്ച് ഒരു ഹണിമൂണ്‍ കപ്പിളിനെ രക്ഷിക്കാനായി അകമ്പടി പോകേണ്ടി വന്നു ഞങ്ങളുടെ കൂട്ടുകാര്‍ക്ക് !പോലീസില്‍ നിന്നു പോലും അവര്‍ക്കു സംരക്ഷണം കിട്ടിയില്ല. ടൂറിസം വകുപ്പ് ഏറ്റവും ശ്രദ്ധ വയ്‌ക്കേണ്ട വിഷയമാണിത്.
നാലുവശവും കോട്ടപോലെ മലനിരകള്‍ കാക്കുന്ന കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ കല്ലിന്റെ താഴ് വാരത്തുള്ള ഒരു ഹോം സ്‌റ്റേ ഇതാ- http://www.spicesvalleypalace.com/. അയ്യമ്പാറ, മാര്‍മല അരുവി, വാഗമണ്‍, വി. അല്‍ഫോന്‍യുടെ ഭരണങ്ങാനം, കട്ടപ്പന, ഇലവീഴാപൂഞ്ചിറ ഇവയെല്ലാം ഇവിടെ നിന്നു കാണാന്‍ പോകാം. വേനലായതുകൊണ്ട് ഇല്ലിയ്ക്കല്‍ കല്ലിലേക്ക് ഒരു മൗണ്ടന്‍ ട്രക്കിംഗം ആവാം. ഒന്നു പരീക്ഷിച്ചാലോ?

ഞാനും ഏറെ ഇഷ്ടപ്പെടുന്നു യാത്രകളെ.
ReplyDeleteസ്വയം നഷ്ടപ്പെടുന്ന പ്രകൃതികളിലൂടെയുള്ള യാത്രകള്‍ നല്‍കുന്ന ആവേശവും ഉന്മേഷവും ചെറുതല്ല .
ഒരു യാത്രക്ക് പ്രേരിപ്പിക്കുന്ന പോസ്റ്റ്.
നന്നായി ഇതു പറഞ്ഞത്. പോകാൻ പറ്റിയില്ലെങ്കിലും കണ്ടു കൊതിക്കാമല്ലോ!
ReplyDeleteപറ്റിയ അവസരത്തിലാണ് മൈത്രേയി ഈ പോസ്റ്റിട്ടത്.നന്നായി.
ReplyDeleteനല്ല പോസ്റ്റ്.യാത്ര ഇഷ്ട്ടപ്പെടാത്ത ആരാണുള്ളത്?ജീവിതം തന്നെ ഒരു യാത്രയല്ലേ?ഒരിടത്തു ജനനം , ഒരിടത്തു മരണം,ചുമലില്‍ ജീവിത ഭാരം,എന്നല്ലേ കവി പാടിയത്?അതിനിടക്ക് എത്രയോ യാത്രകള്‍ .ഇന്നത്തെ യാത്രകള്‍ എത്രയോ സുഖകരം.എത്രയോ രസകരം.
ReplyDeleteഈ പരിചയപ്പെട്ത്തലുകള്‍ക്ക് നന്ദി...
ReplyDeleteപരീക്ഷിക്കാം
ReplyDeleteയാത്രാവിവരണങ്ങള്‍ പലപ്പോഴും യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും സന്തോഷവുമെല്ലാം ഒരു പരിധി വരെയെങ്കിലും തരാറുണ്ട്.
ReplyDeleteഈ സൈറ്റ് കണ്ടിരുന്നില്ല, വളരെ ഉപകാരമായി. നല്ലൊരു വഴികാട്ടിയാണെന്നു തോന്നി.
ReplyDeleteയാത്രകൾ സൈറ്റിനെ കൂടുതൽ ബൂലോകർക്ക് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി മൈത്രേയീ.
ReplyDeleteഎനിക്കും ഇഷ്ടമാണ് യാത്രകൾ,അത്രയൊന്നും സാധിക്കാറില്ലെങ്കിലും.
ReplyDeleteഒരായിരം നന്ദി .. പരിചയപെടുത്തലിന്
ReplyDeleteഭാവുകങ്ങള്‍
യാത്രകള്‍ ചെയ്യാന്‍ എല്ലാവര്ക്കും തോനിപ്പിക്കുന്ന പോസ്റ്റ് ആയല്ലോ...നന്നായി !!
ReplyDeleteഅപ്പോള്‍ഈ വേനല്‍ അവധിയ്ക്ക് മൈത്രേയീ എവിടെ ആണ് പോകുന്നത് ? എന്തായാലും അടി പൊളി വേനല്‍ അവധി ക്കാലം ആശംസിക്കുന്നു ..