Sunday, August 09, 2009

ദൈവം എന്താ ഇങ്ങനെ?

ഈ ചിന്ത പലപ്പോഴും അലോസരമായി കടന്നു വരാറുണ്ട്‌.ഇപ്പോള്‍ ഈ ചിന്ത ഉദിപ്പിച്ചത്‌ 'ഭ്രമര'മാണ്‌.അതിലേക്കു കടക്കും മുന്‍പ്‌ സിനിമയെപ്പറ്റി രണ്ടു വാക്ക്‌. 'താഴ്‌ വാര'ത്തിന്റെ പരിഷ്‌കരിച്ച പതിപ്പുപോലെ തോന്നിയെങ്കിലും വളരെ വളരെ ഇഷ്ടപ്പെട്ടു.ഉഗ്രന്‍ ഫോട്ടോഗ്രാഫി.ഉണ്ണിയും അലക്‌സും ആയി അഭിനയിച്ചത്‌ ആരാണെന്നറിയില്ല.എന്തായാലും നല്ല അഭിനയം.ലാലിനൊപ്പം തിളങ്ങി എല്ലാവരും.പിന്നെ ശിവന്‍കുട്ടിയെ സഹായിക്കാനോ സത്യം അറിയാനോ സ്‌്‌ ക്കൂളില്‍ ആരും തയ്യാറായില്ലെന്നത്‌ അവിശ്വസനീയം.കഥയില്‍ ചോദ്യമില്ലല്ലോ.

ഒരു തെറ്റും ചെയ്യാത്ത ശിവന്‍കുട്ടി ജീവിതകാലം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നു,പരീക്ഷിക്കപ്പെടുന്നു.തെറ്റു ചെയ്‌ത ഉണ്ണിയും അലക്‌സും സുഖമായി ജീവിക്കുന്നു.ഇതെന്തു നീതി?പലപ്പോഴും സാത്വികരും നല്ലവരും ശിക്ഷിക്കപ്പെടുമ്പോള്‍ ദുഷ്ടര്‍ പനപോലെ വളരുന്നു.എന്തുകൊണ്ടിങ്ങനെ?പലരോടും പലവട്ടം ചോദിച്ചിട്ടുണ്ട്‌.തൃപ്‌തികരമായ ഉത്തരം ഇന്നേവരെ കിട്ടിയിട്ടില്ല.അന്വേഷണം തുടരുക തന്നെ.

12 comments:

 1. ദൈവം നല്ലവനാണ്.പക്ഷെ കണ്ണുകണ്ടുകൂട.കാതുകേട്ടുകൂട.മിണ്ടാനും കഴിയില്ല.
  ദൈവം ഇങ്ങനെആയിപ്പോയതെന്തുകൊണ്ടെന്ന ഗവേഷണത്തിലാണ് ഈയുള്ളവൻ!

  ReplyDelete
 2. ഇത് വരേ പടം കാണാൻ പറ്റിയില്ല

  ReplyDelete
 3. സിനിമ കണ്ടില്ല. ടെലിവിഷനില്‍ സൌജന്യമായി വരുമ്പോള്‍ കാണാം.
  എന്നാല്‍ ദൈവം ആരെന്ന് ഇവിടെ പറയുന്നുണ്ട്. http://mljagadees.wordpress.com/2008/09/08/who-is-god

  സിനിമക്ക് രണ്ട് പ്രധാന പ്രശ്നമുണ്ട്. അതിന്റെ സാമൂഹ്യ പ്രസക്തി എന്താണ്? അതിന്റെ വിതരണം ജനാധിപത്യപരമാണോ?

  ReplyDelete
 4. ഈ പടം മിസ്സ്‌ ചെയ്തു. തീയേറ്ററില്‍ നിന്നും മാറി പോയി. ഇനി ഡി വി ഡി അല്ലെങ്കില്‍ ടി വി തന്നെ ശരണം.

  ReplyDelete
 5. പലരോടു പലരും ചോദിച്ച ചോദ്യം...ഉത്തരം കിട്ടുമായിരിക്കാം എന്നെങ്കിലും
  ...ആശംസകൾ

  ReplyDelete
 6. Anweshanathil njanum panku cherunnu... Enikkum venam ithinte utharam...!

  Ashamsakal...!!!

  ReplyDelete
 7. Njanum palappozhum alochichittundu,entha daivam ingane ennu? Ariyilla..arkkum..

  ReplyDelete
 8. ദൈവം എന്താ ഇങ്ങനേ?
  കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്തില്ലാതെ ഞാന്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉത്തരമില്ലാചോദ്യത്തിനു മറുപടി ദൈവത്തിനു നമ്മെകുറിച്ചു ഒരു പദ്ധതിയുണ്ട്,
  ഹും!അതും മുഴുവനായി ഇന്നു എനിക്ക് അംഗീകരിക്കന്‍ വയ്യ കാരണം അതു മനുഷ്യരുടെ നിഗമനം അല്ലേ?

  ReplyDelete
 9. മരണത്തോടെ ജീവിതം അവസാനിക്കുന്നുവെങ്കില് "ദൈവം എന്താ ഇങ്ങനെ എന്ന ചോദത്തിന് പ്രസക്തിയുണ്ട്. കറ്മ്മ ഫലങ്ങള് അനുഭവിക്കാനുള്ള മരണ ശേഷമുള്ള ജീവിതം അവിടെ ദൈവിക നീതി നടപ്പാക്കുക തന്നെ ചെയ്യും ഇന്ന് പ്രയാസപ്പെട്ടവന് നാളെയില് പ്രതീക്ഷയറ്പ്പിക്കാം....ദൈവിക നീതിയില് നിരാശരാകാതെ

  ReplyDelete
 10. നല്ലവര്‍ക്ക് നല്ലതു വരുമെന്നതു വെറുമൊരു വിശ്വാസം മാത്രമാണ് മൈത്രേയി, ദുഷ്ടരെ ദൈവം പനപോലെ വളര്‍ത്തുകയും ചെയ്യും എന്കിലും നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നും എഴുതപ്പെട്ടിരിക്കുന്നുവല്ലോ

  ReplyDelete
 11. ഇങ്ങനെയൊക്കെയായതുകൊണ്ടല്ലേ ദൈവം ഇങ്ങനെ! :)

  ReplyDelete
 12. സാത്താന്‍ വളരെയേറെ ആളുകളെ തെറ്റായി പഠിപ്പിക്കുന്ന ഒരു വചനമാണിത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല ദൈവവചനം പറയുന്നത്. സത്യത്തില്‍ ആ വചനം എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോള്‍ സാത്താന്‍റെ തട്ടിപ്പു നമുക്കു മനസ്സിലാകും.

  തൊണ്ണൂറ്റിരണ്ടാം സങ്കീര്‍ത്തനത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്."നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്‍റെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്‍റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും"(സങ്കീ:92;12-14).

  യഥാര്‍ത്ഥ ദൈവവചനത്തിനു വിരുദ്ധമായി സാത്താന്‍ ഇപ്രകാരം പഠിപ്പിക്കുന്നത് ചില ഗൂഢമായ ഉദ്ദേശത്തോടുകൂടിയാണ്. കര്‍ത്താവ് പറഞ്ഞിട്ടുണ്ട്; "നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹീതനുമാകട്ടെ!"(ഉല്‍പത്തി:27;29)എന്ന്. നീതിമാന്മാരെ കര്‍ത്താവ് കൈപിടിച്ച് നടത്തുന്നതു കാണുമ്പോള്‍; അസൂയപൂണ്ട് സാത്താന്‍ ഇങ്ങനെ പറയും, ദുഷ്ടനെ 'പന'പോലെ വളര്‍ത്തുമെന്ന്!

  നീതിമാന്‍, മറ്റുള്ളവരുടെ മുന്‍പില്‍ അപമാനിക്കപ്പെടാനും,ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ അഭിവൃദ്ധി പ്രാപിക്കുമെന്നു പ്രചരിപ്പിക്കാനും സാത്താന്‍ ചെയ്യുന്ന കുതന്ത്രമാണിത്. ദുഷ്ടന്‍ ഐശ്വര്യം പ്രാപിക്കുമെന്നു പ്രചരിപ്പിക്കുന്നതിലൂടെ; ഭൂമിയില്‍ ദുഷ്ടരെക്കൊണ്ട് നിറയ്ക്കുകയാണ് അവന്‍റെ പദ്ധതി. സാത്താന്‍ ആദിയില്‍ തന്നെ നുണയനാണ്.

  നീതിമാന്മാര്‍ക്കു കര്‍ത്താവ് നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് വചനത്തിലുടനീളം വിവരിക്കുന്നുണ്ട്. എന്നാല്‍, അതു മനുഷ്യരില്‍ നിന്നു മറച്ചുവയ്ക്കുന്നത് തിരിച്ചറിയണം. ദൈവവചനം ആത്മാര്‍ത്ഥതയോടെ പഠിക്കുവാന്‍ തയ്യാറായാല്‍ മാത്രമെ സത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. മറ്റുള്ളവര്‍ ഏതെങ്കിലും വചനം പറയുമ്പോള്‍; അത് ഏതു ഭാഗത്താണെന്നു അന്വേഷിച്ച് വായിക്കുക. അല്ലാത്തപക്ഷം നാം വഞ്ചിക്കപ്പെട്ടേക്കാം.

  ദുഷ്ടന്‍റെ ഐശ്വര്യം അല്‍പ്പനേരത്തേക്കു മാത്രമെയുള്ളുവെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. മാത്രവുമല്ല, ദുഷ്ടനു സംഭവിക്കാന്‍പോകുന്ന തകര്‍ച്ചകളെക്കുറിച്ച് വ്യക്തമായി പറയുന്നുമുണ്ട്.

  "ദുഷ്ടരെക്കണ്ട് നീ അസ്വസ്ഥനാകേണ്ട്; ദുഷ്കര്‍മ്മികളോട് അസൂയപ്പെടുകയും വേണ്ട. അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും"(സങ്കീ:37;1,2). സങ്കീര്‍ത്തകന്‍ വീണ്ടും പറയുന്നു.

  "അല്‍പ്പസമയം കഴിഞ്ഞാല്‍ ദുഷ്ടന്‍ ഇല്ലാതാകും; അവന്‍റെ സ്ഥലത്ത് എത്രയന്വേഷിച്ചാലും അവനെ കാണുകയില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.ദുഷ്ടന്‍ നീതിമാനെതിരായി ഗൂഢാലോചന നടത്തുകയും അവനെതിരെ പല്ലിറുമ്മുകയും ചെയ്യുന്നു. എന്നാല്‍ കര്‍ത്താവ് ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്‍റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു. ദുഷ്ടര്‍ വാളൂരുകയും വില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ത്ഥഹൃദയരെ വധിക്കാനുംതന്നെ. അവരുടെ വാള്‍ അവരുടെതന്നെ ഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും"(സങ്കീ:37;10-16).

  മുപ്പത്തിയേഴാമത്തെ സങ്കീര്‍ത്തനം വായിച്ചാല്‍, ദുഷ്ടനും നീതിമാനും; ദൈവം ഒരുക്കിയിരിക്കുന്ന പ്രതിഫലം എന്താണെന്നു കാണാം.

  സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ!

  - See more at: www.manovaonline.com/newscontent9e43.html?id=25#sthash.O2QjtZtV.dpuf

  ReplyDelete