Saturday, August 10, 2013

ബഡീ ദൂര്‍ സേ ആയീ....(കടല്‍ കടന്നൊരു മാത്തുക്കുട്ടി)



ഇന്നലെ മാത്തുക്കുട്ടിയെ കണ്ടു, അങ്കമാലി കാര്‍ണിവലില്‍. എല്ലാ പുതിയ സിനിമകളും അവിടുണ്ടായിരുന്നിട്ടും രഞ്ചിത് സിനിമ എന്നാണ് മാത്തുക്കുട്ടിയെ തെരഞ്ഞെടുത്തത്. പക്ഷേ .... ഒരു മുന്‍വിധിയുമില്ലാതെ , കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഒരു മുന്നറിവുമില്ലാതെ പോയതാണ്. കഥാപാത്രങ്ങള്‍ എല്ലാവരും, ചെറിയ റോളുകള്‍ ഉള്ളവര്‍ പോലും മനസ്സില്‍ തങ്ങുന്ന അഭിനയം കാഴ്ച്ചവച്ചു, ജര്‍മ്മനിയുടെ ഭംഗിയും വശ്യതയും പണക്കൊഴുപ്പും മനസ്സിലാക്കി , എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും തോന്നിയില്ല. കൊച്ചിയില്‍ നിന്നു വന്ന ഗുണ്ടാസംഘം, പാട്ടുകാരന്റെ മകന്‍ കൊച്ചു പാട്ടുകാരന്‍ , മാത്തുക്കുട്ടിയുടെ കൂട്ടുകാര്‍, റോസി എല്ലാവരും നന്നായി. സിനിമ പക്ഷേ മുത്തുമണി അവതരിപ്പിച്ച ജാന്‍സമ്മയുടേതാണ് : ))അഭിനേതാക്കളില്‍ മിയ്ക്കവരുടേയും  പേരൊന്നും അറിയില്ല. .

പാട്ട് -രക്ഷകാ- വരികളും ട്യൂണും ഒന്നും ഒരു രസവും തോന്നിയില്ല. ഇനി ടീവീല്‍ കാണുമ്പോ ഇഷ്ടപ്പെടുമോന്നു നോക്കാം.

തീയേറ്റര്‍ കൊള്ളാം, ഇത്തിരി കണ്‍ജസ്റ്റഡ് ആണ് എന്നതൊഴിച്ചാല്‍.